Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sanctity

Kannur

പ​യ്യ​ന്നൂ​രി​ന്‍റെ പ​വി​ത്ര​ത​യെ ഉ​യ​ര്‍​ത്തി​പ്പി​ടി​ക്ക​ണം: മു​ഖ്യ​മ​ന്ത്രി

പ​യ്യ​ന്നൂ​ര്‍: ചെ​റി​യ കാ​ര്യ​ങ്ങ​ളി​ല്‍​പോ​ലും ക​ണി​ശ​ത പാ​ലി​ച്ചി​രു​ന്ന നേ​താ​ക്ക​ന്മാ​രു​ണ്ടാ​യി​രു​ന്ന സ്ഥ​ല​മാ​ണ് പ​യ്യ​ന്നൂ​രെ​ന്നും ഈ ​മ​ണ്ണി​ന്‍റെ പ​വി​ത്ര​ത​യെ ഉ​യ​ര്‍​ത്തി​പ്പി​ടി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.

പ​യ്യ​ന്നൂ​ര്‍ മ​ണ്ഡ​ലം എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ടി.​ഐ. മ​ധു​സൂ​ദ​ന​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​യോ​ഗം പോ​ലീ​സ് മൈ​താ​നി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ന്‍റെ ഇ​ട​തു​പ​ക്ഷ കോ​ട്ട​യാ​യ പ​യ്യ​ന്നൂ​രി​ന്‍റെ പ​വി​ത്ര​ത​യെ ക​ള​ങ്ക​പ്പെ​ടു​ത്താ​ന്‍ ആ​രു​ശ്ര​മി​ച്ചാ​ലും ഒ​രു ചു​ക്കും സം​ഭ​വി​ക്കി​ല്ല. പാ​വ​പ്പെ​ട്ട​വ​രോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത​യി​ലൂ​ന്നി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ വി​ക​സി​ത കേ​ര​ള​മാ​യി നാ​ടി​നെ മാ​റ്റി​യെ​ടു​ക്കാ​ന്‍ എ​ല്ലാ​വ​രു​ടെ​യും കൂ​ട്ടാ​യ പ​രി​ശ്ര​മം വേ​ണം.

പ​യ്യ​ന്നൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷം ന​ട​പ്പി​ലാ​ക്കി​യ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും നി​യ​മ​സ​ഭ​യി​ല്‍ ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളു​മ​ട​ങ്ങി​യ വെ​ബ് സൈ​റ്റ് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം എം.​വി. ജ​യ​രാ​ജ​ന്‍ പ്ര​കാ​ശ​നം ചെ​യ്തു.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ വി. ​ബാ​ല​ന്‍ അ​ധ്യ​ക്ഷ​നാ​യി. കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം പി.​കെ. ശ്രീ​മ​തി, ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. രാ​ഗേ​ഷ്, സ്ഥാ​നാ​ര്‍​ഥി ടി.​ഐ. മ​ധു​സൂ​ദ​ന​ന്‍, സി. ​സ​ത്യ​പാ​ല​ന്‍, പി. ​സ​ന്തോ​ഷ്, പി. ​ശ​ശി​ധ​ര​ന്‍, സ​രി​ന്‍ ശ​ശി, കെ.​വി. ബാ​ബു, ജോ​യ്‌​സ് പു​ത്ത​ന്‍​പു​ര, പി.​പി. ദി​വാ​ക​ര​ന്‍, പി.​വി. ദാ​സ​ന്‍, പി. ​ജ​യ​ന്‍, ഇ​ക്ബാ​ല്‍ പോ​പ്പു​ല​ര്‍, ഒ.​ടി. സു​ജേ​ഷ്, ജോ​സ് മാ​ത്യു, അ​സൈ​നാ​ര്‍ അ​ര​വ​ഞ്ചാ​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up