Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sand To Strengthen Rehabilitation Land

Ernakulam

പു​ന​ര​ധി​വാ​സ ഭൂ​മി ബ​ല​പ്പെ​ടു​ത്താ​ൻ കൊ​ച്ചി​ൻ പോ​ർ​ട്ട് മ​ണ​ൽ ന​ൽ​കും

കൊ​ച്ചി: വ​ല്ലാ​ർ​പാ​ടം ക​ണ്ടെ​യ്ന​ർ ടെ​ർ​മി​ന​ൽ പ​ദ്ധ​തി​ക്കാ​യി കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ ന​ൽ​കി​യ പു​ന​ര​ധി​വാ​സ പ്ര​ദേ​ശ​ങ്ങ​ളി​ലെ ച​തു​പ്പു​നി​ല​ങ്ങ​ൾ ബ​ല​പ്പെ​ടു​ത്താ​ൻ ആ​വ​ശ്യ​മാ​യ മ​ണ​ൽ കൊ​ച്ചി തു​റ​മു​ഖ അ​ഥോ​റി​റ്റി സൗ​ജ​ന്യ​മാ​യി അ​നു​വ​ദി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള അ​ഥോ​റി​റ്റി​യു​ടെ ക​ത്ത് പി​ഡ​ബ്ല്യു​ഡി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ​ക്കു ല​ഭി​ച്ചു.

പു​തു​വൈ​പ്പി​ൽ എ​ൽ​എ​ൻ​ജി ടെ​ർ​മി​ന​ലി​ന് സ​മീ​പം 2008 മു​ത​ൽ ഡ്ര​ഡ്ജ് ചെ​യ്തു സം​ഭ​രി​ച്ചി​രി​ക്കു​ന്ന മ​ണ​ൽ സ്റ്റോ​ക്കി​ൽ നി​ന്നാ​ണ് 52,958.70 ക്യു​ബി​ക് മീ​റ്റ​ർ മ​ണ​ൽ സൗ​ജ​ന്യ​മാ​യി ന​ൽ​കാ​ൻ കൊ​ച്ചി​ൻ പോ​ർ​ട്ട് അ​ഥോ​റി​റ്റി സ​മ്മ​തി​ച്ച​ത്. വ​ർ​ഷ​ങ്ങ​ളാ​യി മ​ഴ​യും വെ​യി​ലും കൊ​ണ്ട് മ​ണ​ലി​ന്‍റെ ല​വ​ണാം​ശം ഒ​ഴി​വാ​യി​ട്ടു​ണ്ടെ​ന്ന് വി​ദ​ഗ്ധ​ർ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട​വ​ർ​ക്കാ​യി ക​ണ്ടെ​ത്തി​യ മൂ​ന്ന് പു​ന​ര​ധി​വാ​സ സൈ​റ്റു​ക​ൾ ബ​ല​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ് ഈ ​മ​ണ​ൽ ഉ​പ​യോ​ഗി​ക്കു​ക.
വ​ല്ലാ​ർ​പാ​ടം ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ണ്ടെ​യ്ന​ർ ട്രാ​ൻ​സ്ഷി​പ്പ്മെ​ന്‍റ് ടെ​ർ​മി​ന​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട റോ​ഡ്-​റെ​യി​ൽ ക​ണ​ക്ടി​വി​റ്റി പ​ദ്ധ​തി​ക്കു വേ​ണ്ടി കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളു​ടെ ദീ​ർ​ഘ​കാ​ല​മാ​യു​ള്ള ആ​വ​ശ്യ​മാ​ണ് ഇ​തോ​ടെ അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​ത്.

ക​ണ്ടെ​യ്ന​ർ റോ​ഡി​ൽ മു​ള​വു​കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം 14 കു​ടും​ബ​ങ്ങ​ൾ​ക്കും, കാ​ക്ക​നാ​ട് തു​തി​യൂ​രി​ലെ ആ​ദ​ർ​ശ് ന​ഗ​റി​ൽ 56 കു​ടും​ബ​ങ്ങ​ൾ​ക്കും കാ​ക്ക​നാ​ട് ഇ​ന്ദി​രാ ന​ഗ​റി​ൽ 118 കു​ടും​ബ​ങ്ങ​ൾ​ക്കു​മാ​യു​ള്ള പു​ന​ര​ധി​വാ​സ സൈ​റ്റു​ക​ൾ ബ​ല​പ്പെ​ടു​ന്ന​തി​നാ​ണ് മ​ണ​ൽ ഉ​പ​യോ​ഗി​ക്കു​ക.

മ​ണ​ൽ പു​ന​ര​ധി​വാ​സ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു നീ​ക്കു​ന്ന​തി​നു മു​ന്പ് ജി​യോ​ള​ജി​സ്റ്റി​ൽ നി​ന്നു​ള്ള ട്രാ​ൻ​സി​റ്റ് പാ​സ് ഹാ​ജ​രാ​ക്ക​ണം. രാ​വി​ലെ ആ​റു മു​ത​ൽ വൈ​കു​ന്നേ​രം എ​ട്ടു വ​രെ മാ​ത്ര​മാ​കും മ​ണ​ൽ നീ​ക്ക​ത്തി​ന് അ​നു​മ​തി​യു​ള്ള​ത്.

2008ൽ ​പ​ദ്ധ​തി​ക്കാ​യി ഏ​ഴ് വി​ല്ലേ​ജു​ക​ളി​ൽ നി​ന്നാ​യി 316 കു​ടും​ബ​ങ്ങ​ളെ​യാ​ണ് കു​ടി​യൊ​ഴി​പ്പി​ച്ച​ത്. ജി​ല്ലാ ക​ള​ക്ട​റു​ടെ തു​ട​ർ ന​ട​പ​ടി​ക​ളു​ടെ ഫ​ല​മാ​ണ് മ​ണ​ൽ​നീ​ക്ക​ത്തി​ന് അ​നു​മ​തി ല​ഭി​ക്കാ​ൻ സ​ഹാ​യ​ക​മാ​യ​തെ​ന്നു നി​രീ​ക്ഷ​ണ സ​മി​തി അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. സി.​ആ​ർ. നീ​ല​ക​ണ്ഠ​ൻ, ഫ്രാ​ൻ​സി​സ് ക​ള​ത്തു​ങ്ക​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു.

Latest News

Corehub Up