Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sariga

ന​ടി സ​രി​ഗ​യ്ക്ക് കൈ​കൊ​ടു​ക്കാ​തെ ശ​ങ്ക​ർ, ന​ടി​യെ പ​ര​സ്യ​മാ​യി അ​പ​മാ​നി​ച്ചെ​ന്ന് വി​മ​ർ​ശ​നം

ന​ടി ക​ലാ​ഭ​വ​ൻ സ​രി​ഗ​യ്ക്ക് കൈ​കൊ​ടു​ക്കാ​തെ ശ​ങ്ക​ർ കാ​ണി​ച്ച പെ​രു​മാ​റ്റ​ത്തി​ന് സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ വി​മ​ർ​ശ​നം. കൊ​ച്ചി ച​ങ്ങ​മ്പു​ഴ പാ​ർ​ക്കി​ൽ ന​ട​ന്ന ദേ​ശീ​യ ക​ലാ​സം​സ്കൃ​തി അ​ന​ശ്വ​ര ക​ലാ​കാ​ര​ൻ ക​ലാ​ഭ​വ​ൻ മ​ണി അ​നു​സ്മ​ര​ണ ച​ട​ങ്ങി​ലാ​ണ് സം​ഭ​വം.

നാ​ട​ൻ​പാ​ട്ട്, മി​മി​ക്രി, അ​ഭി​ന​യം എ​ന്നീ മേ​ഖ​ല​ക​ളി​ലെ മി​ക​വി​നാ​ണ് സ​രി​ഗ​യ്ക്ക് ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ പേ​രി​ലു​ള്ള അ​വാ​ർ​ഡ് ന​ൽ​കി​യ​ത്. ന​ട​ൻ ശ​ങ്ക​റാ​ണ് പ്ര​ശ​സ്തി പ​ത്രം കൈ​മാ​റാ​നെ​ത്തി​യ​ത്. ശ​ങ്ക​റി​ൽ നി​ന്നും പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി​യ സ​രി​ഗ ഹ​സ്ത​ദാ​ന​ത്തി​നാ​യി ശ്ര​മി​ച്ച​പ്പോ​ൾ ശ​ങ്ക​ർ അ​ത് നി​ര​സി​ക്കു​ക​യാ​യി​രു​ന്നു.

ന​ട​ൻ കൈ ​ന​ൽ​കാ​ൻ ത​യാ​റ​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യ സ​രി​ഗ ഉ​ട​ൻ ത​ന്നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ലി​ൽ തൊ​ട്ട് വ​ന്ദി​ച്ച ശേ​ഷ​മാ​ണ് വേ​ദി​യി​ൽ നി​ന്നും മ​ട​ങ്ങി​യ​ത്.

 

Latest News

Corehub Up