x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ടി സ​രി​ഗ​യ്ക്ക് കൈ​കൊ​ടു​ക്കാ​തെ ശ​ങ്ക​ർ, ന​ടി​യെ പ​ര​സ്യ​മാ​യി അ​പ​മാ​നി​ച്ചെ​ന്ന് വി​മ​ർ​ശ​നം


Published: March 14, 2026 08:14 AM IST | Updated: March 14, 2026 08:15 AM IST

ന​ടി ക​ലാ​ഭ​വ​ൻ സ​രി​ഗ​യ്ക്ക് കൈ​കൊ​ടു​ക്കാ​തെ ശ​ങ്ക​ർ കാ​ണി​ച്ച പെ​രു​മാ​റ്റ​ത്തി​ന് സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ വി​മ​ർ​ശ​നം. കൊ​ച്ചി ച​ങ്ങ​മ്പു​ഴ പാ​ർ​ക്കി​ൽ ന​ട​ന്ന ദേ​ശീ​യ ക​ലാ​സം​സ്കൃ​തി അ​ന​ശ്വ​ര ക​ലാ​കാ​ര​ൻ ക​ലാ​ഭ​വ​ൻ മ​ണി അ​നു​സ്മ​ര​ണ ച​ട​ങ്ങി​ലാ​ണ് സം​ഭ​വം.

നാ​ട​ൻ​പാ​ട്ട്, മി​മി​ക്രി, അ​ഭി​ന​യം എ​ന്നീ മേ​ഖ​ല​ക​ളി​ലെ മി​ക​വി​നാ​ണ് സ​രി​ഗ​യ്ക്ക് ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ പേ​രി​ലു​ള്ള അ​വാ​ർ​ഡ് ന​ൽ​കി​യ​ത്. ന​ട​ൻ ശ​ങ്ക​റാ​ണ് പ്ര​ശ​സ്തി പ​ത്രം കൈ​മാ​റാ​നെ​ത്തി​യ​ത്. ശ​ങ്ക​റി​ൽ നി​ന്നും പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി​യ സ​രി​ഗ ഹ​സ്ത​ദാ​ന​ത്തി​നാ​യി ശ്ര​മി​ച്ച​പ്പോ​ൾ ശ​ങ്ക​ർ അ​ത് നി​ര​സി​ക്കു​ക​യാ​യി​രു​ന്നു.

ന​ട​ൻ കൈ ​ന​ൽ​കാ​ൻ ത​യാ​റ​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യ സ​രി​ഗ ഉ​ട​ൻ ത​ന്നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ലി​ൽ തൊ​ട്ട് വ​ന്ദി​ച്ച ശേ​ഷ​മാ​ണ് വേ​ദി​യി​ൽ നി​ന്നും മ​ട​ങ്ങി​യ​ത്.

 

സം​വി​ധാ​യ​ക​ൻ വി​ന​യ​നും ഈ ​സ​മ​യ​ത്ത് അ​ടു​ത്തു​ണ്ടാ​യി​രു​ന്നു. ഈ ​ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച​തോ​ടെ ന​ട​ന്‍റെ പ്ര​വൃ​ത്തി​യെ വി​മ​ർ​ശി​ച്ചും അ​നു​കൂ​ലി​ച്ചും നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി.

ഒ​രു പൊ​തു​വേ​ദി​യി​ൽ വെ​ച്ച് സ​ഹ​പ്ര​വ​ർ​ത്ത​ക​യോ​ട് കാ​ണി​ക്കേ​ണ്ട സാ​മാ​ന്യ മ​ര്യാ​ദ ശ​ങ്ക​ർ കാ​ണി​ച്ചി​ല്ലെ​ന്നും സ​രി​ഗ​യെ അ​പ​മാ​നി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണി​തെ​ന്നും വി​മ​ർ​ശ​ക​ർ പ​റ​യു​ന്നു. ഒ​രു ഹ​സ്ത​ദാ​നം കൊ​ടു​ത്താ​ൽ എ​ന്ത് സം​ഭ​വി​ക്കാ​നാ​ണെ​ന്നും ചോ​ദ്യ​ങ്ങ​ൾ ഉ​യ​രു​ന്നു​ണ്ട്.

അ​തേ​സ​മ​യം, ശ​ങ്ക​റി​നെ അ​നു​കൂ​ലി​ച്ചും ചി​ല​ർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഒ​രാ​ൾ​ക്ക് കൈ ​ന​ൽ​കാ​ൻ താ​ല്പ​ര്യ​മി​ല്ലെ​ങ്കി​ൽ അ​ത് അ​യാ​ളു​ടെ വ്യ​ക്തി​പ​ര​മാ​യ തീ​രു​മാ​ന​മാ​ണെ​ന്നും അ​തി​ൽ തെ​റ്റി​ല്ലെ​ന്നു​മാ​ണ് ഇ​വ​രു​ടെ വാ​ദം.  

Tags : shankar sariga actress movie news

Recent News

Corehub Up