സാസ്കടൂൺ: പുതുവത്സരത്തോടനുബന്ധിച്ച് സാസ്കടൂണിലെ എസ്എംഎ മലയാളം സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച വിആര്‍ ഗെയിമിംഗ് കുഞ്ഞുങ്ങൾക്ക് പുതിയ അനുഭവമായി.
കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന്റെ മലയാളം മിഷനുമായി ചേർന്ന് പ്രവർത്തിക്കുന്ന എസ്എംഎ മലയാളം സ്കൂൾ കുട്ടികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിന് ഭാഗമായിട്ടാണ് പുതുവത്സരത്തോടനുബന്ധിച്ച് സാസ്കടൂണിലെ അനദർ വേൾഡ് വിആർ അരീനയിൽ വിആര്‍ ഗെയിമിംഗ് ഒരുക്കിയത്.