x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്എം​എ മ​ല​യാ​ളം സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി വി​ആ​ര്‍ ഗെ​യി​മിം​ഗ് സം​ഘ​ടി​പ്പി​ച്ചു

ജോ​സ​ഫ് ജോ​ൺ കാ​ൽ​ഗ​റി
Published: January 7, 2026 11:00 AM IST | Updated: January 7, 2026 11:00 AM IST

 

സാ​സ്ക​ടൂ​ൺ: പു​തു​വ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് സാ​സ്ക​ടൂ​ണി​ലെ എ​സ്എം​എ മ​ല​യാ​ളം സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച വി​ആ​ര്‍ ഗെ​യി​മിം​ഗ് കു​ഞ്ഞു​ങ്ങ​ൾ​ക്ക് പു​തി​യ അ​നു​ഭ​വ​മാ​യി.

കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ സാം​സ്‌​കാ​രി​ക വ​കു​പ്പി​ന്‍റെ മ​ല​യാ​ളം മി​ഷ​നു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന എ​സ്എം​എ മ​ല​യാ​ളം സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് ഭാ​ഗ​മാ​യി​ട്ടാ​ണ് പു​തു​വ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് സാ​സ്ക​ടൂ​ണി​ലെ അ​ന​ദ​ർ വേ​ൾ​ഡ് വി​ആ​ർ അ​രീ​ന​യി​ൽ വി​ആ​ര്‍ ഗെ​യി​മിം​ഗ് ഒ​രു​ക്കി​യ​ത്.

K-Rail Survey

ഈ ​പ​രി​പാ​ടി​യി​ൽ കു​ട്ടി​ക​ളും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളും പ​ങ്കെ​ടു​ത്ത്‌ ഒ​രു സ​മൂ​ഹാ​ഘോ​ഷ​മാ​ക്കി. സ്നേ​ഹ​പൂ​ർ​വം ന​ൽ​കി​യ ല​ഘു ഭ​ക്ഷ​ണ​ങ്ങ​ളും പാ​നീ​യ​ങ്ങ​ളും കു​ട്ടി​ക​ൾ​ക്ക് കൂ​ടു​ത​ൽ ഉ​ണ​ർ​വും ഉ​ന്മേ​ഷ​വും ന​ൽ​കി .

ഇ​തി​നു വേ​ദി​യൊ​രു​ക്കി, എ​ല്ലാ​വി​ധ പി​ന്തു​ണ​യും ന​ൽ​കി​യ അ​ന​ദ​ർ വേ​ൾ​ഡ് വി​ആ​ർ അ​രീ​ന​യു​ടെ ഡ​യ​റ​ക്ട​ർ വി​ജ​യ് പി​ള്ള​യ്ക് സാ​സ്ക​ടൂ​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യും എ​സ്എം​എ മ​ല​യാ​ളം സ്കൂ​ൾ സം​ഘാ​ട​ക​രും പ്ര​ത്യേ​കം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Tags : sma malayalam school vr gaming saskatoon

Recent News

Corehub Up