Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sathyn Anthikad

മോ​ഹ​ൻ​ലാ​ൽ - അ​നൂ​പ് സ​ത്യ​ൻ ചി​ത്ര​ത്തി​ന് തു​ട​ക്ക​മാ​യി

മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി അ​നൂ​പ് സ​ത്യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ പൂ​ജ കൊ​ച്ചി​യി​ൽ ന​ട​ന്നു. മോ​ഹ​ൻ​ലാ​ൽ, സു​ചി​ത്ര, ടൊ​വീ​നോ, സ​ത്യ​ൻ അ​ന്തി​ക്കാ​ട് തു​ട​ങ്ങി​യ പ്ര​മു​ഖ​രു​ടെ നീ​ണ്ട​നി​ര ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

സ​ത്യ​ൻ അ​ന്തി​ക്കാ​ടി​ന്‍റെ ആ​ദ്യ സി​നി​മ മു​ത​ൽ ഏ​റ്റ​വും പു​തി​യ സി​നി​മ​യി​ൽ വ​രെ അ​ഭി​ന​യി​ച്ച വ​ലി​യ യാ​ത്ര ഓ​ർ​ത്തു​കൊ​ണ്ടാ​ണ് മോ​ഹ​ൻ​ലാ​ൽ സം​സാ​രി​ച്ച​ത്.

അ​ന്തി​ക്കാ​ട് കു​ടും​ബ​ത്തി​നൊ​പ്പ​മു​ള്ള യാ​ത്ര തു​ട​രു​ന്ന​തി​ലു​ള്ള സ​ന്തോ​ഷം മോ​ഹ​ൻ​ലാ​ൽ പ​ങ്കു​വ​ച്ചു. 

മോ​ഹ​ൻ​ലാ​ലി​ന്‍റെ വാ​ക്കു​ക​ൾ: ‘‘സ​ത്യേ​ട്ട​ന്‍റെ ആ​ദ്യ​ത്തെ സി​നി​മ മു​ത​ൽ അ​വ​സാ​ന​ത്തെ സി​നി​മ വ​രെ ചെ​യ്ത ആ​ളാ​ണ് ഞാ​ൻ. അ​തൊ​രു വ​ലി​യ യാ​ത്ര​യാ​ണ്. അ​തി​ന്‍റെ തു​ട​ർ​ച്ച പോ​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ന്‍റെ കൂ​ടെ​യും സി​നി​മ ചെ​യ്യാ​ൻ സാ​ധി​ക്കു​ന്നു. വ​ലി​യ പ്ര​തീ​ക്ഷ​യു​ള്ള സി​നി​മ​യാ​യി മാ​റ​ട്ടെ.

ന​ല്ല സി​നി​മ​യാ​യി മാ​റാ​നു​ള്ള എ​ല്ലാ സാ​ധ്യ​ത​ക​ളും ഉ​ണ്ട്. അ​ങ്ങ​നെ സം​ഭ​വി​ക്ക​ട്ടെ! സി​നി​മ​യെ​ക്കു​റി​ച്ച് പ​റ​യേ​ണ്ട​ത് അ​തി​ന്‍റെ സം​വി​ധാ​യ​ക​നും മ​റ്റു അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​മാ​ണ്. ഞാ​ൻ അ​തു​കേ​ട്ട് അ​ഭി​ന​യി​ക്കു​ന്ന ഒ​രാ​ൾ മാ​ത്ര​മാ​ണ്, അ​ല്ലേ സ​ത്യേ​ട്ടാ?’’ മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു.

കു​ട്ടി​ക്കാ​ല​ത്ത് മു​ത​ൽ തു​ട​ങ്ങി​യ മോ​ഹ​ൻ​ലാ​ലി​നോ​ടു​ള്ള ആ​രാ​ധ​ന അ​നൂ​പ് സ​ത്യ​നും വേ​ദി​യി​ൽ തു​റ​ന്നു സ​മ്മ​തി​ച്ചു. അ​നൂ​പ് സ​ത്യ​ന്‍റെ വാ​ക്കു​ക​ൾ: ‘‘ഒ​രു പ്രാ​വ​ശ്യം വ​ഴ​ക്കു​ണ്ടാ​ക്കി വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​കാ​ൻ ഞാ​ൻ തീ​രു​മാ​നി​ച്ചു. എ​ന്നോ​ടു അ​ച്ഛ​ൻ ചോ​ദി​ച്ചു, ‘എ​വി​ടേ​ക്കാ’; ഞാ​ൻ പ​റ​ഞ്ഞു, ‘മോ​ഹ​ൻ​ലാ​ലി​ന്‍റെ വീ​ട്ടി​ലേ​ക്ക്’ എ​ന്ന്. ആ​റു വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് എ​ന്‍റെ സി​നി​മ വ​രു​ന്ന​ത്. അ​തു ഞാ​ൻ വ​ള​രെ ആ​ഗ്ര​ഹി​ച്ചു ചെ​യ്യു​ന്ന സി​നി​മ​യാ​യി മാ​റി എ​ന്ന​താ​ണ്. പി​ന്നെ, ലാ​ൽ സാ​റി​ന്‍റെ സി​നി​മ​യാ​ണ്. ആ​ന്‍റ​ണി ചേ​ട്ട​ൻ, ബി​നു... ഒ​രു​പാ​ടു ന​ന്ദി. അ​ധി​കം സം​സാ​രി​ക്കു​ന്നി​ല്ല, ഇ​ന്ന് ഷൂ​ട്ടിം​ഗ് ഉ​ണ്ട്.’

‘അ​നൂ​പും അ​ഖി​ലും ചെ​യ്യു​ന്ന സി​നി​മ​ക​ളു​ടെ സെ​റ്റി​ൽ പോ​ലും പോ​കാ​റി​ല്ലാ​ത്ത ആ​ളാ​ണ് ഞാ​ൻ. മാ​റി നി​ൽ​ക്കാ​റാ​ണ് പ​തി​വ്. പ​ക്ഷേ, ആ​ന്‍റ​ണി എ​ന്‍റെ​യ​ടു​ത്തു പ​റ​ഞ്ഞു, ‘ഇ​തു ന​മ്മു​ടെ സി​നി​മ​യാ​ണ്.’ നി​ർ​മാ​താ​വ് ബി​നു​വി​നെ ഞാ​ൻ അ​ടു​ത്ത​കാ​ല​ത്താ​ണ് പ​രി​ച​യ​പ്പെ​ട്ട​ത്.

പ​ക്ഷേ, അ​ടു​ത്തൊ​രു സ്നേ​ഹം അ​നു​ഭ​വ​പ്പെ​ട്ടു. അ​പ്പോ​ൾ ഞാ​ൻ പ​റ​ഞ്ഞു,‘എ​ന്താ​യാ​ലും വ​രാം’ എ​ന്ന്. 368–ാമ​ത്തെ സി​നി​മ​യാ​ണ് മോ​ഹ​ൻ​ലാ​ലി​ന്‍റെ! അ​തി​ലൊ​രു 20 എ​ണ്ണം എ​ന്‍റെ​യാ​ണ്. അ​തൊ​രു വ​ലി​യ സ​ന്തോ​ഷ​മാ​ണ്. എ​നി​ക്കു മാ​ത്രം അ​റി​യു​ന്ന ഒ​രു ത​മാ​ശ എ​ന്താ​ണെ​ന്നു വ​ച്ചാ​ൽ, അ​നൂ​പ് സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന സ​മ​യ​ത്ത് ഏ​റ്റ​വും വ​ലി​യ മോ​ഹ​ൻ​ലാ​ൽ ഫാ​ൻ ആ​യി​രു​ന്നു. ഞാ​നും ലാ​ലും ത​മ്മി​ൽ ഒ​ന്നി​ച്ചു സി​നി​മ ചെ​യ്യാ​തി​രു​ന്ന ചെ​റി​യ കാ​ലം... ചെ​റു​ത​ല്ല, 10–12 വ​ർ​ഷം! അ​ങ്ങ​നെ ഒ​രു സ​മ​യ​ത്ത് അ​നൂ​പ് സ്കൂ​ളി​ൽ പോ​കാ​ൻ ത​യാ​റാ​യി നി​ൽ​ക്കു​മ്പോ​ൾ എ​ന്‍റെ അ​ടു​ത്തു വ​ന്നു ചോ​ദി​ക്കും, ‘അ​ടു​ത്ത സി​നി​മ​യി​ൽ മോ​ഹ​ൻ​ലാ​ൽ ആ​ണോ’? ഞാ​ൻ പ​റ​യും, ‘അ​ല്ല’. പി​ന്നെ ര​ണ്ടു ദി​വ​സം അ​വ​ൻ എ​ന്നോ​ടു മി​ണ്ടി​ല്ല. അ​തു​ക​ഴി​ഞ്ഞ് അ​ടു​ത്ത സി​നി​മ തു​ട​ങ്ങും.’ 

‘മ​ഴ​വി​ൽ​ക്കാ​വ​ടി, പൊ​ൻ​മു​ട്ട​യി​ടു​ന്ന താ​റാ​വ്, സ​ന്ദേ​ശം ഇ​തൊ​ക്കെ ചെ​യ്യു​ന്ന സ​മ​യ​ത്ത് ആ​കെ ഒ​റ്റ ചോ​ദ്യ​മേ ചോ​ദി​ക്കൂ, ‘ഈ ​സി​നി​മ​യി​ൽ മോ​ഹ​ൻ​ലാ​ൽ ഉ​ണ്ടോ’? എ​ന്‍റെ മ​റു​പ​ടി, ‘ഇ​ല്ല’! പി​ന്നെ മി​ണ്ടി​ല്ല. അ​ത്ര​യും വ​ലി​യ മോ​ഹ​ൻ​ലാ​ൽ ഫാ​ൻ ആ​യി​രു​ന്ന കു​ട്ടി​യാ​യി​രു​ന്നു അ​നൂ​പ്. അ​ങ്ങ​നെ​യൊ​രാ​ൾ മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ഒ​രു സി​നി​മ ചെ​യ്യു​ന്ന​തി​ന്‍റെ വ്യ​ക്തി​പ​ര​മാ​യ സ​ന്തോ​ഷം കൂ​ടു​ത​ലു​ണ്ട്. എ​ല്ലാം ന​ന്നാ​യി സം​ഭ​വി​ക്കും. ഞാ​നെ​പ്പോ​ഴും പ​റ​യാ​റു​ണ്ട്, മോ​ഹ​ൻ​ലാ​ലി​നെ കാ​മ​റ​യ്ക്കു മു​ൻ​പി​ൽ നി​ർ​ത്തി അ​ഭി​ന​യി​പ്പി​ച്ചു കൊ​തി തീ​രാ​ത്ത ഒ​രാ​ളാ​ണ് ഞാ​ൻ. അ​തു​കൊ​ണ്ട്, എ​ന്‍റെ അ​ടു​ത്ത സി​നി​മ​യും മോ​ഹ​ൻ​ലാ​ലി​ന് ഒ​പ്പ​മാ​ണ്,’ സ​ത്യ​ൻ അ​ന്തി​ക്കാ​ട് പ​റ​ഞ്ഞു. 

മോ​ഹ​ൻ​ലാ​ലും അ​നൂ​പ് സ​ത്യ​നും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന ചി​ത്രം ‘എ​ൽ 368’ന്‍റെ സ്വി​ച്ച് ഓ​ൺ ക​ർ​മ​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ, സു​ചി​ത്ര മോ​ഹ​ൻ​ലാ​ൽ, അ​നൂ​പ് സ​ത്യ​ൻ, സ​ത്യ​ൻ അ​ന്തി​ക്കാ​ട്, ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ, മു​കേ​ഷ്, ടൊ​വീ​നോ തോ​മ​സ്, സം​ഗീ​ത് പ്ര​താ​പ്, ജേ​ക്സ് ബി​ജോ​യ്, നി​ർ​മാ​താ​വ് ബി​നു ജോ​ർ​ജ് അ​ല​ക്സാ​ണ്ട​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. 

കോ​മ​ഡി ആ​ക്ഷ​ൻ ത്രി​ല്ല​റാ​കും ചി​ത്ര​മെ​ന്നാ​ണ് സൂ​ച​ന. ചി​ത്ര​ത്തി​ന്‍റെ ക​ഥ​യും തി​ര​ക്ക​ഥ​യും അ​നൂ​പ് ത​ന്നെ​യാ​ണ്. ബ​ൾ​ട്ടി സി​നി​മ​യു​ടെ നി​ർ​മാ​താ​വാ​യ ബി​നു ജോ​ർ​ജ് അ​ല​ക്സാ​ണ്ട​റും ആ​ശി​ർ​വാ​ദ് സി​നി​മാ​സും ചേ​ർ​ന്നാ​ണ് നി​ർ​മാ​ണം.

ജേ​ക്സ് ബി​ജോ​യ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ സം​ഗീ​തം നി​ർ​വ​ഹി​ക്കു​ന്ന​ത്. ‘ഭ്ര​മ​യു​ഗം’, ‘ഉ​ള്ളൊ​ഴു​ക്ക്’, ‘ഡീ​യ​സ് ഈ​റ’ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ഷ​ഹ്നാ​ദ് ജ​ലാ​ൽ ആ​ണ് ക്യാ​മ​റ.

സം​വി​ധാ​യ​ക​ൻ അ​നൂ​പ് സ​ത്യ​ൻ ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റ് നി​ർ​വ​ഹി​ക്കു​ന്ന​ത്. സി​ങ്ക് സൗ​ണ്ടി​ലാ​ണ് ചി​ത്രം ഒ​രു​ക്കു​ന്ന​ത്. ലൊ​ക്കേ​ഷ​ൻ സൗ​ണ്ടും സൗ​ണ്ട് ഡി​സൈ​നും നി​ർ​വ​ഹി​ക്കു​ന്ന​ത് അ​നി​ൽ രാ​ധാ​കൃ​ഷ്ണ​നാ​ണ്. 

ആ​ടു​ജീ​വി​തം സി​നി​മ​യി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ പ്ര​ശാ​ന്ത് മാ​ധ​വ് ആ​ണ് മോ​ഹ​ൻ​ലാ​ൽ–​അ​നൂ​പ് സ​ത്യ​ൻ സി​നി​മ​യു​ടെ ക​ലാ​സം​വി​ധാ​യ​ക​ൻ. ബി​ജു തോ​മ​സ് ആ​ണ് പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ. ‘ലൂ​സി​ഫ​ർ’, ‘എം​പു​രാ​ൻ’ തു​ട​ങ്ങി​യ സി​നി​മ​ക​ളു​ടെ കോ​സ്റ്റ്യൂം ഡി​സൈ​ന​ർ ആ​യി​രു​ന്ന സു​ജി​ത് ആ​ണ് ഈ ​പു​തി​യ ചി​ത്ര​ത്തി​ന് കോ​സ്റ്റ്യൂം ഒ​രു​ക്കു​ക. 

Latest News

Corehub Up