ന്യൂഡൽഹി: മുതിർന്ന കോണ്ഗ്രസ് നേതാവ് സോണിയ ഗാന്ധി അണുബാധയ്ക്കുള്ള ചികിത്സയോടു നന്നായി പ്രതികരിക്കുന്നുണ്ടെന്ന് ഗംഗാറാം ആശുപത്രി അധികൃതർ അറിയിച്ചു.
കഴിഞ്ഞ 24ന് രാത്രി ശാരീരിക അസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സോണിയയ്ക്ക് സിസ്റ്റമിക് അണുബാധയ്ക്കുള്ള ആന്റിബയോട്ടിക്കുകൾ നൽകുന്നുണ്ട്. തെറാപ്പിയോടു നന്നായി പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു.
മുതിർന്ന ഡോക്ടർമാരടങ്ങുന്ന സംഘത്തിന്റെ പരിചരണത്തിലാണു സോണിയയെന്നും മുൻകരുതൽ നടപടിയായി കുറച്ചു ദിവസംകൂടി ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുമെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.