മണര്‍കാട്: കേരളത്തിനൊപ്പം പുതുപ്പള്ളി വളരാത്തതിന്റെ പ്രധാന കാരണം കേന്ദ്ര-സംസ്ഥാന പദ്ധതികളെ അവഗണിക്കുന്ന യുഡിഎഫ് നിലപാടാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.എം. രാധാകൃഷ്ണന്.
കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ നടപ്പിലാക്കാവുന്ന ഒട്ടനവധി കേന്ദ്ര-സംസ്ഥാന പദ്ധതികള്‍ മണ്ഡലത്തില്‍ എത്തിക്കുന്നതില്‍ ജനപ്രതിനിധി പരാജയപ്പെട്ടെന്നും ഇതിലൂടെ കോടിക്കണക്കിന് രൂപയുടെ വികസന നേട്ടങ്ങളാണ് പുതുപ്പള്ളിക്ക് നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു.
വാകത്താനം, അയര്‍ക്കുന്നം, മണര്‍കാട് പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന പര്യടന പരിപാടികളില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫ് പ്രാദേശിക നേതാക്കളും പര്യടനത്തില്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു. കെ.എം. രാധാകൃഷ്ണന്റെ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്വന്ഷന് ഇന്ന് വൈകുന്നേരം നാലിന് പാമ്പാടി സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് വലിയപള്ളി ഓഡിറ്റോറിയത്തില്‍ നടക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും.