Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : School Lunch

Malappuram

സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യി​ലേ​ക്ക് "ഞെ​ട്ടി​ക്ക​ൽ പ​ട​വ​ല​ങ്ങ’​യുമായി ഫ​ർ​ഹ

പാ​റ​ൽ: സ്കൂ​ളി​ൽ ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തി​ലേ​ക്ക് കു​റ​ച്ച് പ​ച്ച​ക്ക​റി കൊ​ണ്ടു​വ​ര​ണ​മെ​ന്ന് പ​റ​ഞ്ഞ​യ​ച്ച അ​ധ്യാ​പ​ക​ർ​ക്ക് മു​ന്നി​ലേ​ക്ക് ഫ​ർ​ഹ എ​ത്തി​യ​ത് ത​ന്നേ​ക്കാ​ൾ വ​ലി​യ സ​ർ​പ്പ പ​ട​വ​ല​വു​മാ​യാ​ണ്. കാ​ഴ്ച ക​ണ്ട സ​ഹ​പാ​ഠി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും കൗ​തു​കം. ത​ന്‍റെ വീ​ട്ടി​ലെ ജൈ​വ കൃ​ഷി​യി​ലൂ​ടെ വി​ള​യി​ച്ചെ​ടു​ത്ത​താ​ണെ​ന്ന വി​വ​രം കൂ​ടി അ​റി​ഞ്ഞ​തോ​ടെ അ​ധ്യാ​പ​ക​ർ​ക്ക് അ​തി​ലേ​റെ സ​ന്തോ​ഷം.

വീ​ട്ടി​ലെ അ​ടു​ക്ക​ള​ത്തോ​ട്ട​ത്തി​ൽ ജൈ​വ​വ​ളം മാ​ത്രം ചേ​ർ​ത്ത് വി​ള​യി​ച്ചെ​ടു​ത്ത "ഞെ​ട്ടി​ക്ക​ൽ പ​ട​വ​ല​ങ്ങ’​യു​മാ​യാ​ണ് നാ​ലാം ക്ലാ​സു​കാ​രി​യും പാ​റ​ൽ ക​രി​ക്കും​പു​റ​ത്ത് സു​ബൈ​ർ- ശാ​ഹി​ന ദ​ന്പ​തി​മാ​രു​ടെ ഇ​ള​യ​മ​ക​ളു​മാ​യ ഫ​ർ​ഹ സ​കൂ​ളി​ലെ​ത്തി​യ​ത്. സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യി​ലേ​ക്ക് പ​ല വി​ദ്യാ​ർ​ഥി​ക​ളും ത​ങ്ങ​ളു​ടെ വീ​ട്ടി​ൽ വി​ള​യി​ച്ച​തും നാ​ട്ടി​ൽ ഉ​ണ്ടാ​ക്കി​യ​തു​മാ​യ പ​ച്ച​ക്ക​റി​ക​ൾ എ​ത്തി​ക്കു​ന്ന​ത് പ​തി​വാ​ണ്.

കു​ട്ടി​ക​ൾ​ക്ക് വി​ഷ​ര​ഹി​ത നാ​ട​ൻ പ​ച്ച​ക്ക​റി ന​ൽ​കാ​മെ​ന്ന ചി​ന്ത​യി​ലാ​ണ് ഇ​ത്ത​ര​മൊ​രു പ​തി​വി​ന് സ്കൂ​ളി​ൽ തു​ട​ക്ക​മി​ട്ട​ത്. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കെ.​കെ. അ​ബ്ദു​ൾ ല​ത്തീ​ഫ്, അ​ധ്യാ​പ​ക​രാ​യ വി.​കെ. സ​നി​യ, വി. ​ഷ​ബ്ന, പി. ​ശ​മീ​മ, പാ​ച​ക​ക്കാ​രി ഒ.​ടി. വ​സ​ന്ത എ​ന്നി​വ​ർ പ​ച്ച​ക്ക​റി ഏ​റ്റു​വാ​ങ്ങി.

Latest News

Corehub Up