x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിലക്കയറ്റം; സ്കൂൾ ഉ​ച്ച​ക്ക​ഞ്ഞി​യി​ൽ മ​ണ്ണു​ വീ​ഴു​മോ?

എ​ബി​ലി​ൻ കെ. ​ഏ​ബ്ര​ഹാം
Published: June 20, 2026 11:02 PM IST | Updated: June 20, 2026 11:02 PM IST

ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്തെ രൂ​ക്ഷ​മാ​യ വി​ല​ക്ക​യ​റ്റം മൂ​ലം സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി അ​വ​താ​ള​ത്തി​ലാ​കു​ന്നു. പാ​ച​ക​വാ​ത​ക വി​ല കു​തി​ച്ചു​യ​ർ​ന്ന​തും ക​ടു​ത്ത സി​ലി​ണ്ട​ർ ക്ഷാ​മ​വും സ്ഥി​തി സ​ങ്കീ​ർ​ണ​മാ​ക്കു​ക​യാ​ണ്.

വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ളു​ടെ വി​ല 4,000 രൂ​പ​യി​ൽ എ​ത്തി​നി​ൽ​ക്കെ, പ​ദ്ധ​തി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യാ​തെ പ്ര​ഥ​മാ​ധ്യാ​പ​ക​രും പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ളും നെ​ട്ടോ​ട്ട​ത്തി​ലാ​ണ്. എ​ന്നാ​ൽ, പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ 2026-27 വ​ർ​ഷ​ത്തെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളി​ൽ ഈ ​ഗു​രു​ത​ര പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​നു​ള്ള യാ​തൊ​രു പ​രാ​മ​ർ​ശ​വു​മി​ല്ല.

100 കു​ട്ടി​ക​ളു​ള്ള ഒ​രു സ്കൂ​ളി​ന് ഒ​രു മാ​സം കു​റ​ഞ്ഞ​ത് 19 കി​ലോ​ഗ്രാ​മി​ന്‍റെ ര​ണ്ട് വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ൾ ആ​വ​ശ്യ​മാ​ണ്. സി​ലി​ണ്ട​റി​ന് മാ​ത്രം നി​ല​വി​ൽ 8000 രൂ​പ​യോ​ളം ചെ​ല​വ് വ​രു​ന്നു. എ​ൽ​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക്ക് 6.19 രൂ​പ​യും യു​പി​ക്ക് 9.29 രൂ​പ​യു​മാ​ണ് സ​ർ​ക്കാ​ർ ന​ൽ​കു​ന്ന തു​ക. കു​ട്ടി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്ന​തി​ന​നു​സ​ര​ച്ച് ഈ ​തു​ക വീ​ണ്ടും കു​റ​യും.

ഹോ​ട്ട​ലു​ക​ൾ ഉ​യ​ർ​ന്ന വി​ല ന​ൽ​കി സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ളി​ൽ നി​ന്ന് സി​ലി​ണ്ട​ർ വാ​ങ്ങാ​റു​ണ്ടെ​ങ്കി​ലും സ്കൂ​ളു​ക​ൾ​ക്ക് അ​ധി​ക തു​ക ക​ണ​ക്കി​ൽ കാ​ണി​ക്കാ​ൻ അ​നു​വാ​ദ​മി​ല്ല. ത​ന്മൂ​ലം പ്ര​ധാ​നാ​ധ്യാ​പ​ക​ർ സ്വ​ന്തം കൈ​യി​ൽനി​ന്ന് പ​ണ​മെ​ടു​ത്ത് പ​ദ്ധ​തി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്.

പു​തി​യ സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ളി​ൽ വി​റ​ക​ടു​പ്പി​ല്ലാ​ത്ത ആ​ധു​നി​ക അ​ടു​ക്ക​ള​ക​ൾ നി​ർ​മി​ച്ച​തി​നാ​ൽ ഗ്യാ​സ് തീ​ർ​ന്നാ​ൽ വി​റ​ക് ക​ത്തി​ച്ചു ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യാ​നും നി​ർ​വാ​ഹ​മി​ല്ല. പ​ഴ​യ വി​റ​ക​ടു​പ്പു​ക​ൾ പൊ​ളി​ച്ചു​മാ​റ്റാ​ൻ ക​ർ​ശ​ന നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ പ​ല​യി​ട​ത്തും താ​ത്കാ​ലി​ക അ​ടു​പ്പു​ക​ൾ ഉ​ണ്ടാ​ക്കി​യാ​ണ് നി​ല​വി​ൽ പാ​ച​കം ചെ​യ്യു​ന്ന​ത്. കാ​ല​വ​ർ​ഷം ക​ന​ക്കു​ന്ന​തോ​ടെ ഇ​തും വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​കും.

ആ​ഴ്ച​യി​ൽ ര​ണ്ട് ദി​വ​സം കു​ട്ടി​ക​ൾ​ക്ക് പാ​ലും ഒ​രു ദി​വ​സം മു​ട്ട​യും ന​ൽ​ക​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ. എ​ന്നാ​ൽ വി​പ​ണി​യി​ൽ പാ​ൽ വി​ല വ​ർ​ധി​ച്ച​തും പ്ര​തി​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ച്ചു. ഭൂ​രി​ഭാ​ഗം സ്കൂ​ളു​ക​ളി​ലും പാ​ലും മു​ട്ട​യും ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സ​മാ​ക്കി പ​രി​മി​ത​പ്പെ​ടു​ത്തി.

ആ​വ​ശ്യ​മാ​യ സ​മ​യ​ത്ത് പാ​ച​ക​വാ​ത​കം ല​ഭി​ക്കാ​ത്ത​തി​നാ​ൽ പ​ല സ്കൂ​ളു​ക​ളി​ലും ഉ​ച്ച​ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന​തി​ൽ കാ​ല​താ​മ​സം നേ​രി​ടു​ന്നു​ണ്ട്. ഇ​തു വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ക്ലാ​സു​ക​ളു​ടെ സ​മ​യ​ക്ര​മ​ത്തെ​യും സാ​ര​മാ​യി ബാ​ധി​ക്കു​ന്നു.

Tags : Price hike school lunch Gas cylinder

Recent News

Corehub Up