Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : School Van

സ്കൂ​ൾ വാ​ൻ ഡ്രൈ​വ​ർ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു; വാ​ഹ​നം കെ​ട്ടി​ട​ത്തി​ൽ ഇ​ടി​ച്ചു​നി​ന്നു

തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ലി​ല്‍ സ്‌​കൂ​ള്‍ വാ​ന്‍ ഓ​ടി​ക്കു​ന്ന​തി​നി​ടെ ഡ്രൈ​വ​ര്‍ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നു മ​രി​ച്ചു. ഇ​തോ​ടെ നി​യ​ന്ത്ര​ണം വി​ട്ട വാ​ന്‍ പാ​ത​യോ​ര​ത്തെ ഒ​ഴി​ഞ്ഞ കെ​ട്ടി​ട​ത്തി​ല്‍ ഇ​ടി​ച്ചു​നി​ന്നു.

അ​ഴൂ​ര്‍ മു​ട്ട​പ്പ​ല​ത്ത് സ്വ​കാ​ര്യ സ്‌​കൂ​ള്‍ വാ​നി​ന്‍റെ ഡ്രൈ​വ​ര്‍ മു​ര​ളീ​ധ​ര​ന്‍ നാ​യ​ർ ആ​ണു മ​രി​ച്ച​ത്. വാ​നി​ല്‍ ആ​യ​യും അ​ഞ്ചു കു​ട്ടി​ക​ളു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ര​ണ്ടു കു​ട്ടി​ക​ള്‍​ക്കു നി​സാ​ര പ​രു​ക്കേ​റ്റു.

കു​ട്ടി​ക​ളു​മാ​യി ചി​റ​യി​ന്‍​കീ​ഴ് മു​ട്ട​പ്പ​ലം ഭാ​ഗ​ത്തേ​ക്കു പോ​കു​മ്പോ​ഴാ​ണ് മു​ര​ളീ​ധ​ര​ൻ നാ​യ​ർ​ക്കു പെ​ട്ടെ​ന്ന് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്. തു​ട​ര്‍​ന്ന് വാ​നി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​വു​ക​യാ​യി​രു​ന്നു. വാ​നി​ല്‍ കു​ഴ​ഞ്ഞു​വീ​ണ മു​ര​ളീ​ധ​ര​ന്‍ മ​രി​ച്ചു.

തു​ട​ര്‍​ന്ന് പോ​ലീ​സും നാ​ട്ടു​കാ​രും എ​ത്തി മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. സ്ഥി​രം ഡ്രൈ​വ​ര്‍​ക്ക് അ​സു​ഖ​മാ​യ​തി​നാ​ല്‍ മു​ര​ളീ​ധ​ര​ന്‍ നാ​യ​ർ താ​ല്‍​ക്കാ​ലി​മാ​യി ഡ്രൈ​വ​ര്‍ ജോ​ലി​ക്ക് എ​ത്തി​യ​താ​യി​രു​ന്നു.

Latest News

Corehub Up