വടകര: കോറോത്ത് റോഡില്‍ നിന്ന് സ്കൂട്ടര്‍ മോഷ്ടിച്ച സംഭവത്തില്‍ പ്രതി ചോമ്പാല പോലീസിന്റെ പിടിയിൽ.
എറണാകുളം ആലക്കാട്ട് കിരിക്കോട്ട് തോട്ടുക്കര ഹൗസില്‍ ജോസ് വിന്‍സന്റ് പോള്‍ (39) ആണ് പിടിയിലായത്.ഏറാമല കുറിഞ്ഞിലാട് കല്ല്യാട്ട് താഴെ കുനി സുരേഷിന്റെ ഇരുചക്ര വാഹനമാണ് മോഷണം പോയത്. അഴിയൂര്‍ കോറോത്ത് റോഡ് അത്താണിക്കലില്‍ നിര്‍ത്തിയിട്ട വണ്ടി ഓടിച്ച് കൊണ്ട് പോവുന്ന ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിരുന്നു.
തുടര്‍ന്ന് ചോമ്പാല്‍ എസ്ഐ ടി. സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയും സ്കൂട്ടറൂം തലശേരിയില്‍ നിന്ന് വലയിലായത്.
പ്രതിയെ വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് കോടതി റിമാൻഡ് ചെയ്തു.