കൊച്ചി: ലഹരിക്കെതിരെ വിദ്യാർഥികളിൽ ബോധവത്കരണം ലക്ഷ്യമിട്ടു പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന വൺ മില്യൺ തൂഫാൻ ഗോൾ പദ്ധതി എറണാകുളം എസ്ആർവി ഗവ. സ്കൂളിൽ തുടങ്ങി. പെനാൽറ്റി ഷൂട്ടൗട്ട്, ഫുട്ബോൾ ക്വിസ്, വിജിയികളെ പ്രവചിക്കുന്നതിനുള്ള മത്സരം എന്നിവ സംഘടിപ്പിച്ചു. മുൻ ദേശീയ ഫുട്ബോൾ താരം സി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. എറണാകുളം നോർത്ത് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുധീർ കുമാർ മുഖ്യാതിഥിയായി.
പ്രിൻസിപ്പൽ ജിൻസി ജോസഫ്, എച്ച്എം ടി.കെ. സീമ, സ്റ്റാഫ് സെക്രട്ടറി അജിമോൻ പൗലോസ്, ടി.എ. മുരളി, സഫീർ സുന്ദർ, എം.ജി. പ്രസാദ്, വി.കെ. അരവിന്ദാഷൻ, എം. ശ്രീദേവി, ആൽഫാ ആഞ്ചലസ്, എസ്. മഞ്ജുഷ എന്നിവർ പ്രസംഗിച്ചു.ആയിരത്തോളം ഗോളുകൾ പരിപാടിയുടെ ഭാഗമായി സ്കോർ ചെയ്തെന്ന് അധ്യാപകർ പറഞ്ഞു.