കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട് അതിജീവിത നൽകിയ ഹരജി പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതിയിലെ രണ്ടാമത്തെ ജഡ്ജിയും പിന്മാറി. ജസ്റ്റീസ് കൗസർ എടപ്പഗത്താണ് ഹർജി പരിഗണിക്കുന്നതിൽ നിന്നും പിന്മാറിയത്. മറ്റൊരു ബെഞ്ച് ഇനി ഹർജി പരിഗണിക്കും.
ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി ജസ്റ്റീസ് ജോബിന് സെബാസ്റ്റ്യന്‍ കഴിഞ്ഞദിവസം പിന്മാറിയിരുന്നു. ഹൈക്കോടതി മേല്‍നോട്ടത്തില്‍ സൈബര്‍ ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെട്ട പ്രത്യേക അന്വേഷണസംഘത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ടാണ് നടി കോടതിയെ സമീപിച്ചത്.
ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് നേരത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയായിരുന്നു. ഇദ്ദേഹം ജഡ്ജിയായിരുന്ന സമയത്താണ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതായി ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയത്.