Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Secularism

Kottayam

മ​തേ​ത​ര​ത്വം ആ​ശ​ങ്ക​യി​ലേ​ക്ക്: ജ​സ്റ്റീസ് സി​റി​യ​ക് ജോ​സ​ഫ്

കോ​ട്ട​യം: മ​റ്റു​രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു വ്യ​ത്യ​സ്ത​മാ​യി​രു​ന്ന ഇ​ന്ത്യ​ന്‍ മ​തേ​ത​ര​ത്വം ഇ​പ്പോ​ള്‍ ആ​ശ​ങ്ക​യി​ലേ​ക്ക് നീ​ങ്ങു​ന്ന​താ​യി സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു​വെ​ന്ന് ജ​സ്റ്റീസ് സി​റി​യ​ക് ജോ​സ​ഫ്.
ബി​ഷ​പ് മാ​ണി ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കാ​ണ​ക്കാ​രി സി​എ​സ്‌​ഐ ലോ ​കോ​ള​ജി​ല്‍ സം​ഘ​ടി​പ്പി​ച്ച സ്വാ​ത​ന്ത്ര്യ​ദി​ന സെ​മി​നാ​റി​ല്‍ ഇ​ന്ത്യ യ​ഥാ​ര്‍​ഥ​മാ​യി മ​തേ​ത​ര രാ​ഷ്‌​ട്ര​മോ എ​ന്ന വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ജ​സ്റ്റീസ്.

പു​തി​യ ത​ല​മു​റ​യു​ടെ ആ​ശാ​വ​ഹ​മാ​യ പ്ര​തി​ക​ര​ണം ശു​ഭോദ​ര്‍​ക്ക​മാ​യി​ക്കാ​ണാ​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ സു​ന്ന​ഹ​ദോ​സ് സെ​ക്ര​ട്ട​റി ഡോ. ​തോ​മ​സ് മാ​ര്‍ തീ​മോ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബി​ഷ​പ് മാ​ണി ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ എം.​എം. ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ജോ​ര്‍​ജ് വ​ര്‍​ഗീ​സ്, കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ജോ​ര്‍​ജ് ജോ​സ​ഫ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ജ​യ്‌​സി ക​രി​ങ്ങാ​ട്ടി​ല്‍, ബ​ര്‍​സാ​ര്‍ കോ​ശി ഏ​ബ്ര​ഹാം, റ​വ. രാ​ജു ജേ​ക്ക​ബ്, റ​വ. ജേ​ക്ക​ബ് ജോ​ണ്‍​സ​ണ്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​അ​ശോ​ക് അ​ല​ക്‌​സ് ഫി​ലി​പ്പ്, എം.​വി. റോ​യി, കു​ര്യ​ന്‍ ദാ​നി​യേ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Leader Page

മതേതരത്വത്തിന്‍റെ മഹത്വവും അതിന്‍റെ പോരായ്മയുടെ അപകടങ്ങളും

നി​​​​​ല​​​​​മ്പൂ​​​​​രി​​​​​ലെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് പ്ര​​​​​ചാ​​​​​ര​​​​​ണ റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ക​​​​​ൾ പ​​​​​ല​​​​​പ്പോ​​​​​ഴും മ​​​​​തേ​​​​​ത​​​​​ര​​​​​ത്വ​​​​​ത്തി​​​​​ന്‍റെ മൂ​​​​​ല്യ​​​​​ങ്ങ​​​​​ളെ​​​​​യും ഒ​​​​​രു ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ൽ അ​​​​​തി​​​​​ന്‍റെ അ​​​​പ​​​​ര്യാ​​​​പ്ത​​​​ത​​​​യു​​​​ടെ അ​​​​​പ​​​​​ക​​​​​ട​​​​​ത്തെ​​​​​യും കു​​​​​റി​​​​​ച്ചു​​​​​ള്ള പ്ര​​​​​ഭാ​​​​​ഷ​​​​​ണ​​​​​ങ്ങ​​​​​ളാ​​​​​ണ്.

അ​​​​തോ​​​​ടൊ​​​​പ്പം ഒ​​​​​രു സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​യു​​​​​ടെ പാ​​​​​ർ​​​​​ട്ടി​​​​​യി​​​​​ൽ രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ ച​​​​​രി​​​​​ത്ര​​​​സം​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ളു​​​​​ടെ ​തി​​​​​ള​​​​​ക്ക​​​​​മാ​​​​​ർ​​​​​ന്ന ഉ​​​​​ദാ​​​​​ഹ​​​​​ര​​​​​ണ​​​​​വും എ​​​​​തി​​​​​രാ​​​​​ളി​​​​​യു​​​​​ടെ പാ​​​​​ർ​​​​​ട്ടി​​​​​യി​​​​​ൽ അ​​​​ത്ത​​​​രം മ​​​​ഹ​​​​ത്വ​​​​ത്തി​​​​ന്‍റെ അ​​​​ഭാ​​​​വ​​​​വും. തു​​​​​ട​​​​​ർ​​​​​ന്ന് സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​യു​​​​​ടെ​​​​​യും അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ പാ​​​​​ർ​​​​​ട്ടി​​​​​യു​​​​​ടെ​​​​​യും വി​​​​​ശേ​​​​​ഷ​​​​​ണ​​​​​ങ്ങ​​​​​ൾ ച​​​​​രി​​​​​ത്ര​​​​​പ​​​​​ര​​​​​മാ​​​​​യ ശൈ​​​​​ലി​​​​​യി​​​​​ലും ഭൂ​​​​​മി​​​​​ശാ​​​​​സ്ത്ര​​​​​പ​​​​​ര​​​​​മാ​​​​​യ സ്ഥാ​​​​​ന​​​​​ത്തും ന​​​​​ന്നാ​​​​​യി അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ച്ചു. അ​​​​​തോ​​​​​ടൊ​​​​​പ്പം, മ​​​​​ണ്ഡ​​​​​ല​​​​​ത്തി​​​​​ന്‍റെ​​​​​യും അ​​​​​തി​​​​​ന്‍റെ സ​​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ന്‍റെ​​​​​യും നേ​​​​​ട്ട​​​​​ത്തി​​​​​നാ​​​​​യി അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ മി​​​​​ക​​​​​ച്ച വി​​​​​ജ​​​​​യ​​​​​ത്തി​​​​​ലേ​​​​​ക്ക് വോ​​​​​ട്ട് ചെ​​​​​യ്യു​​​​​ന്ന​​​​​തി​​​​​ന്‍റെ ഗു​​​​​ണ​​​​​ങ്ങ​​​​​ളും സാ​​​​ധാ​​​​ര​​​​ണ​​​​യാ​​​​യി ഉ​​​​​ണ്ടാ​​​​​കും.

കൂ​​​​​ടാ​​​​​തെ, പ്ര​​​​​ദേ​​​​​ശ​​​​​ത്തി​​​​​ന്‍റെ വി​​​​​ക​​​​​സ​​​​​ന​​​​വും പ്ര​​​​​താ​​​​പ​​​​വും ധാ​​​​​ർ​​​​​മി​​​​​ക​​​​​ത​​​​യും മു​​​​​ൻ​​​​​കാ​​​​​ല​​​​​ങ്ങ​​​​​ളെ​ അ​​​​പേ​​​​ക്ഷി​​​​ച്ച് വ​​​​​ള​​​​​രെ​​​​​യ​​​​​ധി​​​​​കം മി​​​​ക​​​​ച്ച​​​​താ​​​​ക്കും. മി​​​​​ക​​​​​ച്ച വാ​​​​​ഗ്ദാ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കും ഉ​​​​റ​​​​പ്പു​​​​ന​​​​ല്കി​​​​യ പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ളു​​​​​ടെ ന​​​​​ട​​​​ത്തി​​​​പ്പി​​​​​നും പേ​​​​​രു​​​​കേ​​​​​ട്ട പാ​​​​​ർ​​​​​ട്ടി​​​​​യു​​​​​ടെ മി​​​​​ക​​​​​ച്ച പ്ര​​​​സം​​​​​ഗ​​​​ക​​​​​ർ പ്ര​​​​​ചാ​​​​​ര​​​​​ണ ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ൽ വേ​​​​​ദി​​​​​യി​​​​​ലു​​​​​ണ്ടാ​​​​​കും.

വോ​​​​​ട്ട​​​​​ർ​​​​​മാ​​​​​രു​​​​​ടെ ഏ​​​​​റ്റ​​​​​വും ജ​​​​​ന​​​​​പ്രി​​​​​യ​​​​​മാ​​​​​യ ആ​​​​​വ​​​​​ശ്യ​​​​​ത്തി​​​​നാ​​​​യി​​​​​രി​​​​​ക്കും പ്ര​​​​​ധാ​​​​​ന ഊ​​​​ന്ന​​​​ൽ. ഇ​​​​ത് നി​​​​​ല​​​​​മ്പൂ​​​​​രി​​​​​ന്‍റെ കാ​​​​​ര്യ​​​​​ത്തി​​​​​ൽ മ​​​​​തേ​​​​​ത​​​​​ര​​​​​ത്വ​​​​​മാ​​​​​ണ്. മു​​​​ന്പും ഇ​​​​പ്പോ​​​​ഴും ഏ​​​​​ക​​​​​ക​​​​​ണ്ഠ​​​​​മാ​​​​​യി അം​​​​​ഗീ​​​​​ക​​​​​രി​​​​​ക്ക​​​​​പ്പെ​​​​​ട്ടി​​​​​ട്ടു​​​​​ള്ള​​​ത്.​ ഒ​​​​പ്പം, തീ​​​​​ർ​​​​​ച്ച​​​​​യാ​​​​​യും സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന്‍റെ ഉ​​​​​പ​​​​​വി​​​​​ഭ​​​​​ജ​​​​​ന​​​​​വും ശി​​​​ഥി​​​​ലീ​​​​ക​​​​ര​​​​ണ​​​​​വും. അ​​​​​തെ, എ​​​​ല്ലാ ജാ​​​​തി​​​​ക​​​​ളും മ​​​​ത​​​​ങ്ങ​​​​ളും സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യു​​​​ടെയും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ പാ​​​​ർ​​​​ട്ടി​​​​യു​​​​ടെയും മു​​​​ൻ​​​​ഗ​​​​ണ​​​​ന​​​​യാ​​​​യി ഉ​​​​യ​​​​ർ​​​​ത്തി​​​​ക്കാ​​​​ട്ടു​​​​ന്നു. ഉ​​​ചി​​​ത​​​​​മാ​​​​​യി അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ക്ക​​​പ്പെ​​​ടു​​​​​ന്ന പ്ര​​​​​ക​​​​​ട​​​​​ന​​​​​പ​​​​​ത്രി​​​​​ക മ​​​​​ണ്ഡ​​​​​ല​​​​​ത്തി​​​​​ലെ എ​​​​​ല്ലാ​​​​​വ​​​​​ർ​​​​​ക്കും ആ​​​​​ക​​​​​ർ​​​​​ഷ​​​​​ക​​​​​മാ​​​​​യി​​​​​രി​​​​​ക്ക​​​​​ണം. കൂ​​​​​ടു​​​​​ത​​​​​ൽ വാ​​​​​ഗ്ദാ​​​​​ന​​​​​ങ്ങ​​​​​ൾ ചേ​​​​​ർ​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ വ്യ​​​​​വ​​​​​സ്ഥ​​​​​ക​​​​​ൾ ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​​​ണം. അ​​​​​ങ്ങ​​​​​നെ പ്ര​​​​​ചാ​​​​​ര​​​​​ണം സാ​​​​​ഹി​​​​​ത്യ​​​​​പ​​​​​ര​​​​​മാ​​​​​യ യോ​​​ഗ്യ​​​ത​​​യു​​​​​ള്ള​​​​​തും ആ​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കാ​​​​​ത്ത​​​​​തും, ര​​​സ​​​ക​​​ര​​​മാ​​​യ സം​​​ഭ​​​വ​​​ങ്ങ​​​ളും അ​​​നു​​​ഭ​​​വ​​​ങ്ങ​​​ളും വി​​​ജ​​​യ​​​ഗാ​​​ഥ​​​ക​​​ളും നി​​​റ​​​ഞ്ഞ​​​തും ശോ​​​ഭ​​​ന​​​മാ​​​യ ഭാ​​​വി​​​യു​​​ടെ സൂ​​​ച​​​ന ന​​​ൽ​​​കു​​​ന്ന​​​തു​​​മാ​​​ക​​​ണം.

നി​​​​​ല​​​​​മ്പൂ​​​​​രി​​​​​ന്‍റെ കാ​​​​​ര്യ​​​​​ത്തി​​​​​ൽ, എ​​​​​ല്ലാ ന്യൂ​​​​​ന​​​​​പ​​​​​ക്ഷ​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും ഉ​​​​​ന്ന​​​​​മ​​​​​ന​​​​​ത്തി​​​​​നാ​​​​​യു​​​​​ള്ള വാ​​​​​ഗ്ദാ​​​​​ന​​​​​ങ്ങ​​​​​ൾ ഉ​​​​​ണ്ടാ​​​​​യി​​​​​രി​​​​​ക്ക​​​​​ണം എ​​​ന്ന​​​തി​​​നാ​​​ണ് മു​​​ൻ​​​ഗ​​​ണ​​​ന. അ​​​​​വ​​​​​രു​​​​​ടെ പി​​​​​ന്തു​​​​​ണ സാ​​​​​ധാ​​​​​ര​​​​​ണ​​​​​യാ​​​​​യി തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് വി​​​​​ജ​​​​​യ​​​​​ത്തി​​​​​ന്‍റെ സം​​​​​ഖ്യാ​​​​​ബ​​​​​ലം വ​​​ർ​​​ധി​​​പ്പി​​​​​ക്കു​​​​​ന്നു എ​​​​​ന്ന​​​​​താ​​​​​ണു പ​​​തി​​​വ്. അ​​​തോ​​​ടൊ​​​പ്പം മ​​​​​തേ​​​​​ത​​​​​ര​​​​​ത്വ​​​​​ത്തി​​​​​ന്‍റെ മൂ​​​​​ല്യ​​​​​ങ്ങ​​​​​ൾ​​​​​ക്കും നേ​​​​​ട്ട​​​​​ങ്ങ​​​​​ൾ​​​​​ക്കും അ​​​​​മി​​​​​ത​​​​​പ്രാ​​​ധാ​​​ന്യം ന​​​ല്കു​​​ക​​​യും, പ്ര​​​​​ചാ​​​​​ര​​​​​ണ പ്ര​​​​​സം​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ലു​​​​​ട​​​​​നീ​​​​​ളം ആ​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു.

നി​​​​​ല​​​​​മ്പൂ​​​​​രി​​​​​ലെ ഒ​​​​​രു പ്ര​​​​​ധാ​​​​​ന കാ​​​​​ര്യം, മ​​​​​ണ്ഡ​​​​​ലം സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ച്ച നേ​​​​​താ​​​​​ക്ക​​​​​ൾ വോ​​​​​ട്ട​​​​​ർ​​​​​മാ​​​​​രു​​​​​ടെ മ​​​​​ന​​​​​സി​​​​​നെ​​​​​യും ചി​​​​​ന്ത​​​​​യെ​​​​​യും സ്വാ​​​ധീ​​​നി​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യു​​​​​ന്ന ന​​​​​ല്ല പ്ര​​​​​ഭാ​​​​​ഷ​​​​​ക​​​​​രാ​​​​​യി​​​​​രു​​​​​ന്നു എ​​​​​ന്ന​​​​​താ​​​​​ണ്. കേ​​​​​ര​​​​​ള മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി, കാ​​​​​ബി​​​​​ന​​​​​റ്റ് മ​​​​​ന്ത്രി​​​​​മാ​​​​​ർ, എം​​​​​പി​​​​​മാ​​​​​ർ, എം​​​​​എ​​​​​ൽ​​​​​എ​​​​​മാ​​​​​ർ, പി​​​​​സി​​​​​സി പ്ര​​​​​സി​​​​​ഡ​​​​​ന്‍റ്, രാ​​​​​ഷ്‌ട്രീ​​​​​യ പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ നേ​​​​​താ​​​​​ക്ക​​​​​ൾ എ​​​ന്നി​​​വ​​​രോ​​​ടൊ​​​പ്പം പ്ര​​​​​ധാ​​​​​ന​​​​​പ്പെ​​​​​ട്ട പ്രാ​​​​​ദേ​​​​​ശി​​​​​ക നേ​​​​​താ​​​​​ക്ക​​​​​ളും ഇ​​​ട​​​ക​​​ല​​​ർ​​​ന്ന് പ്ര​​​ദേ​​​ശ​​​ത്തെ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നാ​​​ളു​​​ക​​​ളെ ആ​​​ക​​​ർ​​​ഷി​​​ക്കു​​​ന്നു.

ഇ​​​​​തു​​​​​വ​​​​​രെ​​​​​യു​​​​​ള്ള പ്ര​​​​​ക​​​​​ട​​​​​നം ക​​​​​ണ​​​​​ക്കി​​​​​ലെ​​​​​ടു​​​​​ക്കു​​​​​മ്പോ​​​​​ൾ, പ​​​​​ല​​​​​രും അ​​​ത്ത​​​രം പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ൾ പി​​​ന്തു​​​ട​​​രു​​​ന്നു. ല​​​​​ഘു​​​​​ലേ​​​​​ഖ​​​​​ക​​​​​ളു​​​​​മാ​​​​​യി വീ​​​​​ടു​​​​​ക​​​​​ൾ സ​​​​​ന്ദ​​​​​ർ​​​​​ശി​​​ക്കു​​​ന്നു. സ്ഥാ​​​​​നാ​​​​​ർ​​​ഥി​​​ക്കും പാ​​​​​ർ​​​​​ട്ടി​​​​​ക്കും സം​​​​​ഭാ​​​​​വ​​​​​ന ന​​​​​ൽ​​​​​കാ​​​​​ൻ ആ​​​​​ഗ്ര​​​​​ഹി​​​​​ക്കു​​​​​ന്ന​​​​​വ​​​​​രെ പ്രീ​​​​​തി​​​​​പ്പെ​​​​​ടു​​​​​ത്താ​​​ൻ ചി​​​ല​​​ർ ബ​​​ക്ക​​​റ്റു​​​ക​​​ളു​​​മാ​​​യും വീ​​​ടു​​​ക​​​ളി​​​ലെ​​​ത്തു​​​ന്നു.
നി​​​​​ല​​​​​മ്പൂ​​​​​രി​​​​​ൽ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന് തു​​​ട​​​ക്ക​​​മി​​​ട്ട് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി പി​​​​​ണ​​​​​റാ​​​​​യി വി​​​​​ജ​​​​​യ​​​​​ൻ രാ​​​ഷ്‌ട്രീ​​​യ​​​കൗ​​​ശ​​​ലം നി​​​റ​​​ഞ്ഞ പ്ര​​​സം​​​ഗ​​​ത്തി​​​ൽ, ജ​​​​​മാ​​​​​അ​​​​​ത്തെ ഇ​​​​സ്‌ലാ​​​​​മി​​​​​യു​​​​​ടെ (ജെ​​​​​ഇ​​​​​ഐ) രാ​​​​​ഷ്‌ട്രീ​​​​​യ വി​​​​​ഭാ​​​​​ഗ​​​​​മാ​​​​​യ വെ​​​​​ൽ​​​​​ഫെ​​​​​യ​​​​​ർ പാ​​​​​ർ​​​​​ട്ടി​​​​​യു​​​​​ടെ പി​​​​​ന്തു​​​​​ണ സ്വീ​​​​​ക​​​​​രി​​​​​ച്ച​​​​​തി​​​​​ന് യു​​​​​ഡി​​​​​എ​​​​​ഫി​​​​​നെ ആ​​​​​ക്ര​​​​​മി​​​​​ച്ചു. എ​​​ൽ​​​ഡി​​​എ​​​ഫി​​​നെ എ​​​തി​​​ർ​​​ക്കു​​​ന്ന ആ​​​രു​​​മാ​​​യും യു​​​ഡി​​​എ​​​ഫ് കൂ​​​ട്ടു​​​കൂ​​​ടു​​​ക​​​യാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം ആ​​​രോ​​​പി​​​ച്ചു. അ​​​ത് സ​​​മൂ​​​ഹ​​​ത്തി​​​ന് എ​​​ന്ത് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​ക്കി​​​യാ​​​ലും അ​​​വ​​​ർ​​​ക്ക് വി​​​രോ​​​ധ​​​മി​​​ല്ല. എ​​​​​ൽ​​​​​ഡി​​​​​എ​​​​​ഫി​​​​​നു​​​​​ള്ള വ​​​​​ർ​​​​​ധി​​​​​ച്ചു​​​​​വ​​​​​രു​​​​​ന്ന പി​​​​​ന്തു​​​​​ണ​​​​​യി​​​​​ൽ അ​​​​​സ്വ​​​​​സ്ഥ​​​​​രാ​​​​​യ കോ​​​​​ൺ​​​​​ഗ്ര​​​​​സും യു​​​​​ഡി​​​​​എ​​​​​ഫും അ​​​​​വ​​​​​രു​​​​​ടെ മു​​​​​ൻ നി​​​​​ല​​​​​പാ​​​​​ടു​​​​​ക​​​​​ൾ ഉ​​​​​പേ​​​​​ക്ഷി​​​​​ച്ചു.

മു​​​സ്‌ലിം​​​ലീ​​​ഗ് നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ന്‍റെ അ​​​​​റി​​​​​വി​​​​​ല്ലാ​​​​​തെ​​​യാ​​​ണ് കോ​​​​​ൺ​​​​​ഗ്ര​​​​​സ് നേ​​​​​തൃ​​​​​ത്വം നി​​​​​ല​​​​​പാ​​​​​ട് സ്വീ​​​​​ക​​​​​രി​​​​​ച്ച​​​ത്. ഈ ​​​​​വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ൽ പാ​​​​​ർ​​​​​ട്ടി മു​​​​​ൻ നി​​​​​ല​​​​​പാ​​​​​ട് ഉ​​​​​പേ​​​​​ക്ഷി​​​​​ക്കാ​​​​​ൻ കാ​​​​​ര​​​​​ണ​​​​​മെ​​​​​ന്താ​​​​​ണ്? “​​ഒ​​​​​മ്പ​​​​​തു വ​​​​​ർ​​​​​ഷ​​​​​മാ​​​​​യി അ​​​​​വ​​​​​ർ അ​​​​​ധി​​​​​കാ​​​​​ര​​​​​ത്തി​​​​​ലി​​​ല്ല, അ​​​തു​​​കൊ​​​ണ്ടി​​​പ്പോ​​​ൾ അ​​​വ​​​ർ വോ​​​​​ട്ടി​​​​​നാ​​​​​യി ആ​​​​​രു​​​​​മാ​​​​​യും കൈ​​​​​കോ​​​​​ർ​​​​​ക്കാ​​​​​ൻ ത​​​​​യാ​​​​​റാ​​​​​യി​​​​​രി​​​ക്കു​​​ന്നു​​”- ​​അ​​​​​ദ്ദേ​​​​​ഹം കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ത്തു.

തെര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​നു​​​മു​​​​​മ്പ് ക്ഷേ​​​​​മ പെ​​​​​ൻ​​​​​ഷ​​​​​നു​​​​​ക​​​​​ളു​​​​​ടെ വി​​​​​ത​​​​​ര​​​​​ണം എ​​​​​ൽ​​​​​ഡി​​​​​എ​​​​​ഫ് സ​​​​​ർ​​​​​ക്കാ​​​​​ർ കൈ​​​​​ക്കൂ​​​​​ലി​​​​​യാ​​​​​യി മാ​​​​​റ്റാ​​​​​ൻ ശ്ര​​​​​മി​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ന്ന എ​​​​​ഐ​​​​​സി​​​​​സി ജ​​​​​ന​​​​​റ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി കെ.​​​​​സി. വേ​​​​​ണു​​​​​ഗോ​​​​​പാ​​​​​ലി​​​​​ന്‍റെ പ്ര​​​​​സ്താ​​​​​വ​​​​​ന​​​​​യ്ക്കെ​​​​​തി​​​​​രേ വി​​​​​ജ​​​​​യ​​​​​ൻ ശ​​​​​ക്ത​​​​​മാ​​​​​യി പ്ര​​​​​തി​​​​​ക​​​​​രി​​​​​ച്ചു. “​​എ​​​​​ന്തൊ​​​​​രു പാ​​​​​പ്പ​​​​​ര​​​​​ത്ത​​​​​മാ​​​​​ണി​​​​​ത്? കോ​​​​​ൺ​​​​​ഗ്ര​​​​​സി​​​​​ന്‍റെ ദ​​​​​രി​​​​​ദ്ര​​​​​വി​​​​​രു​​​​​ദ്ധ മ​​​​​നോ​​​​​ഭാ​​​​​വ​​​​​മാ​​​​​ണ് ഇ​​​​​ത് പ്ര​​​​​തി​​​​​ഫ​​​​​ലി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത്. എ​​​​​ന്നാ​​​​​ൽ, എ​​​​​ൽ​​​​​ഡി​​​​​എ​​​​​ഫ് സ​​​​​ർ​​​​​ക്കാ​​​​​ർ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച കാ​​​​​ര്യ​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി മു​​​​​ന്നോ​​​​​ട്ടു പോ​​​​​കു​​​​​ക​​​​​യും ഉ​​​​​ചി​​​​​ത​​​​​മാ​​​​​യ സ​​​​​മ​​​​​യ​​​​​ത്ത് തു​​​​​ക വി​​​​​ത​​​​​ര​​​​​ണം ചെ​​​​​യ്യു​​​​​ക​​​​​യും ചെ​​​​​യ്യും.” മാ​സ​ങ്ങ​ളോ​ളം കു​ടി​ശി​ക വ​രു​ത്തി തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് പെ​ന്‍​ഷ​ന്‍ വി​ത​ര​ണം ചെ​യ്ത​തി​നെ​യാ​ണ് താ​ന്‍ വി​മ​ർ​ശി​ച്ച​തെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി മു​ഖ്യ​മ​ന്ത്രി​ക്ക് മ​റു​പ​ടി ന​ൽ​കു​ക​യും ചെ​യ്തു.

മു​​​ൻ ഇ​​​ട​​​തു​​​പ​​​ക്ഷ സ്വ​​​ത​​​ന്ത്ര എം​​​എ​​​ൽ​​​എ പി.​​​വി. അ​​​ൻ​​​വ​​​ർ ത​​​ന്‍റെ നി​​​ല​​​പാ​​​ട് മൂ​​​ലം അ​​​ടി​​​ച്ചേ​​​ൽ​​​പ്പി​​​ച്ച ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പാ​​​ണി​​​തെ​​​ന്ന​​​ത് സൂ​​​ചി​​​പ്പി​​​ച്ചു​​​കൊ​​​ണ്ട് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ത​​​ന്‍റെ ‘വ​​​ഞ്ച​​​ന’ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ ആ​​​വ​​​ർ​​​ത്തി​​​ച്ചു.

നി​​​​​ല​​​​​മ്പൂ​​​​​ർ തെര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​നു ത​​​​​യാ​​​​​റെ​​​​​ടു​​​​​ക്കു​​​​​മ്പോ​​​​​ൾ, രാ​​​​​ഷ്‌ട്രീ​​​​​യ സാ​​​​​ഹ​​​​​ച​​​​​ര്യം സം​​​​​ബ​​​​​ന്ധി​​​​​ച്ച് ആ​​​​​ശ​​​​​യ​​​​​ക്കു​​​​​ഴ​​​​​പ്പം നി​​​​​ല​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്നു. അ​​​തോ​​​ടെ വോ​​​​​ട്ട​​​​​ർ​​​​​മാ​​​​​ർ വി​​​​​ഭ​​​​​ജി​​​​​ക്ക​​​​​പ്പെ​​​​​ട്ടി​​​​​രി​​​​​ക്കു​​​​​ന്നു. സാ​​​ധ്യ​​​ത​​​ക​​​ൾ അ​​​നേ​​​ക​​​മാ​​​ണ്. മ​​​​​തേ​​​​​ത​​​​​ര​​​​​ത്വ​​​​​ത്തി​​​​​ന്‍റെ മ​​​​​ഹ​​​​​ത്വ​​​​​ത്തി​​​​​നും അ​​​​​തി​​​​​ന്‍റെ പോ​​​​​രാ​​​​​യ്മ​​​​​യു​​​​​ടെ അ​​​​​പ​​​​​ക​​​​​ട​​​​​ങ്ങ​​​​​ൾ​​​​​ക്കും ഇ​​​​​ട​​​​​യി​​​​​ൽ പ​​​​​രി​​​​​മി​​​​​ത​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​ട്ടി​​​​​ല്ല.

Latest News

Corehub Up