കൊല്ലം : മതനിരപേക്ഷതയുടെ കരുത്തുറ്റതുരുത്തായി കേരളം നിലകൊള്ളുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയന്.
ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തില്‍ ശ്രീനാരായണഗുരു പ്രതിമ അനാഛാദനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരു ജാതിക്കതീതമായി ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളാണ് കേരളം ഇന്നും പിന്തുടരുന്നത്. ശ്രീനാരായണഗുരു പ്രതിമയുടെ ശില്പി ഉണ്ണി കാനായിയെ ചടങ്ങില്‍ അദ്ദേഹം ആദരിച്ചു.മന്ത്രി സജി ചെറിയാന് അധ്യക്ഷനായി. മന്ത്രി ജെ.ചിഞ്ചുറാണി മുഖ്യപ്രഭാഷണം നടത്തി.
മന്ത്രി കെ.എന്‍.ബാലഗോപാല്‍, എന്‍.കെ.പ്രേമചന്ദ്രന് എംപി, എം. മുകേഷ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്. ലതാദേവി, ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ്, ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ശ്രീമദ് ശുഭാംഗാനന്ദ സ്വാമി, സാംസ്കാരിക വകുപ്പ് ഡയറക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍, ആശ്രാമം വാര്‍ഡ് കൗണ്‍സിലര്‍ കുരുവിള ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.