കഴക്കൂട്ടം : സ്കൂൾ കുട്ടികൾക്കായി കേരള പൊലിസിന്റെ സൈബർ ഡിവിഷൻ ആരംഭിച്ച സൈബർ സുരക്ഷാ ബോധവത്കരണ പരിപാടിയായ "കിഡ് ഗ്ലൗവ്' പദ്ധതിക്ക് കഴക്കൂട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. സ്കൂൾ ഓഡിറ്റോറിയത്തിൽ തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പൊലിസ് കമ്മീഷണർ കെ.എസ്. ഷഹൻഷാ പദ്ധതി ഉദ്ഘാടനം ചെയ്തു.
പദ്ധതിയുടെ ഭാഗമായി സൈബർ ക്യാപ്റ്റൻ, മോഡൽ യുണൈറ്റഡ് നേഷൻ, മെന്റൽ ഹെൽത്ത് ഹെൽത്ത് ഫസ്റ്റ് റസ്പോണ്ടന്റ് എന്നീ വിഭാഗങ്ങളിലായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് കെ.എസ്. ഷഹൻഷ ബാഡ്ജുകൾ വിതരണം ചെയ്തു. പ്രധാനാധ്യാപിക ഷീജ ധരൻ, പിടിഎ പ്രസിഡന്റ് അരുൺകുമാർ, പിടിഎ മെമ്പർ സുരേഷ് സ്കൂൾ കൗൺസിലർ ശ്രീജ, സൈക്കോളജിസ്റ്റ് ഗംഗ എന്നിവരും സൈബർ ഡിവിഷനിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.