Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Self-help Group

Kollam

ന​ഗ​ര ഹൃ​ദ​യ​ത്തി​ല്‍ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ള്‍​ക്കൊ​രു സ്വ​യംസ​ഹാ​യ സം​ഘം

കൊ​ല്ലം: ന​ഗ​ര​ത്തി​ലെ ഓ​ട്ടോ ടൊ​ഴി​ലാ​ളി​ക​ള്‍ സ്വ​യം സ​ഹാ​യ സം​ഘം രൂ​പ​വ​ത്ക​രി​ച്ചു. ട്രാ​ന്‍​സ്പോ​ര്‍​ട് ബ​സ് സ്റ്റാ​ന്‍​ഡി​ന് മു​ക​ളി​ലു​ള്ള താ​ലൂ​ക്ക് ക​ച്ചേ​രി ഓ​ട്ടോ സ്റ്റാ​ന്‍​ഡി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ് പ​ര​സ്പ​രം സ​ഹാ​യി​ക്കു​ന്ന​തി​നും സാ​മൂ​ഹ്യ​സേ​വ​ന​ത്തി​നു​മാ​യി സ്പ​ര്‍​ശം എ​ന്ന പേ​രി​ല്‍ സ്വ​യംസ​ഹാ​യ സം​ഘം രൂ​പ​വ​ത്ക​രി​ച്ച​ത്.

രൂ​പ​വ​ത്ക​ര​ണ യോ​ഗ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കോ​ര്‍​പ​റേ​ഷ​ന്‍ ഡെ​പ്യൂ​ട്ടി മേ​യ​ര്‍ ക​രു​മാ​ലി​ല്‍ ഉ​ദ​യ സു​കു​മാ​ര​ന്‍ നി​ര്‍​വ​ഹി​ച്ചു.

സ്പ​ര്‍​ശം പ്ര​സി​ഡ​ന്‍റ് അ​നി​ല്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ ന​ട​ത്തി​യ ല​ക്കി ഡ്രോ ​ഉ​ദ്ഘാ​ട​നം സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജോ​സ​ഫ് കു​രു​വി​ള നി​ര്‍​വ​ഹി​ച്ചു.
വി ​കെ​യ​ര്‍ പാ​ലി​യേ​റ്റീ​വ് ചെ​യ​ര്‍​മാ​ന്‍ ജോ​ര്‍​ജ് എ​ഫ്. സേ​വ്യ​ര്‍ വ​ലി​യ​വീ​ട് മു​ഖ്യപ്ര​ഭാ​ഷ​ണ​വും റോ​ഡ് സേ​ഫ്റ്റി ട്രെ​യി​ന​ര്‍ റി​ട്ട​യേ​ര്‍​ഡ് എ​സ്‌​ഐ എ​ച്ച്. ഷാ​ന​വാ​സ് ആ​ശം​സ​യും പ​റ​ഞ്ഞു. ഈ​സ്റ്റ് എ​സ്‌​ഐ അ​നു​രൂ​പ ലോ​ഗോ പ്ര​കാ​ശ​നം നി​ര്‍​വ ഹി​ച്ചു.

 

Latest News

Corehub Up