ഡെപ്യൂട്ടി മേയര്‍ കരുമാലില്‍ ഉദയാ സുകുമാരന്‍ നിര്‍വഹിക്കുന്നു.
കൊല്ലം: നഗരത്തിലെ ഓട്ടോ ടൊഴിലാളികള് സ്വയം സഹായ സംഘം രൂപവത്കരിച്ചു. ട്രാന്‍സ്പോര്‍ട് ബസ് സ്റ്റാന്‍ഡിന് മുകളിലുള്ള താലൂക്ക് കച്ചേരി ഓട്ടോ സ്റ്റാന്‍ഡിലെ തൊഴിലാളികളാണ് പരസ്പരം സഹായിക്കുന്നതിനും സാമൂഹ്യസേവനത്തിനുമായി സ്പര്‍ശം എന്ന പേരില്‍ സ്വയംസഹായ സംഘം രൂപവത്കരിച്ചത്.
രൂപവത്കരണ യോഗത്തിന്റെ ഉദ്ഘാടനം കോര്പറേഷന് ഡെപ്യൂട്ടി മേയര്‍ കരുമാലില്‍ ഉദയ സുകുമാരന്‍ നിര്‍വഹിച്ചു.
സ്പര്‍ശം പ്രസിഡന്റ് അനില്‍കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ നടത്തിയ ലക്കി ഡ്രോ ഉദ്ഘാടനം സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജോസഫ് കുരുവിള നിര്‍വഹിച്ചു.
വി കെയര്‍ പാലിയേറ്റീവ് ചെയര്മാന് ജോര്‍ജ് എഫ്. സേവ്യര്‍ വലിയവീട് മുഖ്യപ്രഭാഷണവും റോഡ് സേഫ്റ്റി ട്രെയിനര്‍ റിട്ടയേര്‍ഡ് എസ്ഐ എച്ച്. ഷാനവാസ് ആശംസയും പറഞ്ഞു. ഈസ്റ്റ് എസ്ഐ അനുരൂപ ലോഗോ പ്രകാശനം നിര്‍വ ഹിച്ചു.
Tags : self-help group NattuVishasham DistrictNews