Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Serious Injury

Idukki

ഇ​രു​മ്പു​ക​മ്പി ത​ല​യി​ൽ ത​റ​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ സു​ഹൃ​ത്ത് അ​റ​സ്റ്റി​ൽ

കു​മ​ളി: ഇ​രു​മ്പു​ക​മ്പി ത​ല​യി​ൽ ത​റ​ച്ച് വി​ദ്യാ​ർ​ഥി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ സു​ഹൃ​ത്ത് അ​റ​സ്റ്റി​ൽ. ആ​ന​വി​ലാ​സം സ്വ​ദേ​ശി അ​ഭി​ഷേ​ക് (18) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ഫു​ട്ബോ​ൾ ക​ളി​ച്ച ശേ​ഷം പ​രി​ക്കേ​റ്റ ശ​ര​ണും അ​ഭി​ഷേ​കും മ​റ്റ് ര​ണ്ടു സു​ഹൃ​ത്തു​ക്ക​ളും സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​നു സ​മീ​പ​ത്തേ​ക്കു പോ​കു​മ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ശ​ര​ണി​നു മു​ന്നി​ൽ ന​ട​ന്നി​രു​ന്ന അ​ഭി​ഷേ​ക് നി​ല​ത്ത് കി​ട​ന്നി​രു​ന്ന ഇ​രു​മ്പു​ക​മ്പി എ​ടു​ത്ത് വീ​ശു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ അ​ത് ശ​ര​ണി​ന്‍റെ വ​ല​തു ക​ണ്ണി​ന് മു​ക​ളി​ലാ​യി ത​ല​യി​ൽ ത​റ​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് അ​ഭി​ഷേ​കി​നെ​യും മ​റ്റ് ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ളെ​യും വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത ശേ​ഷ​മാ​ണ് പൊ​ലി​സ് അ​ഭി​ഷേ​കി​നെ അ​റ​സ്റ്റു ചെ​യ്ത​ത്.

ചോ​ദ്യം ചെ​യ്യ​ലി​നു വി​ളി​പ്പി​ച്ച മ​റ്റ് ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ളെ​യും വി​ട്ട​യ​ച്ചു. ശ​ര​ൺ പാ​ലാ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Latest News

Corehub Up