Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Set Them On Fire

America

അ​രി​സോ​ണ​യി​ൽ ദ​മ്പ​തി​ക​ളെ പെ​ട്രോ​ളൊ​ഴി​ച്ച് തീ​ക്കൊ​ളു​ത്തി​യ പ്ര​തി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി

ഫി​നി​ക്സ് (അ​രി​സോ​ണ): 2002-ൽ ​ദ​മ്പ​തി​ക​ളെ പെ​ട്രോ​ളൊ​ഴി​ച്ച് തീ​ക്കൊ​ളു​ത്തി ഒ​രാ​ളു​ടെ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ കേ​സി​ൽ പ്ര​തി​യാ​യ ലി​റോ​യ് ഡീ​ൻ മ​ക്ഗി​ല്ലി​ന്റെ (63) വ​ധ​ശി​ക്ഷ അ​രി​സോ​ണ​യി​ൽ ന​ട​പ്പാ​ക്കി.

ബു​ധ​നാ​ഴ്ച രാ​വി​ലെ ഫ്ലോ​റ​ൻ​സ് ജ​യി​ലി​ൽ മാ​ര​ക​മാ​യ വി​ഷം കു​ത്തി​വ​ച്ചാ​യി​രു​ന്നു ശി​ക്ഷ ന​ട​പ്പാ​ക്കി​യ​ത്. 2026-ൽ ​സം​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന ആ​ദ്യ വ​ധ​ശി​ക്ഷ​യാ​ണി​ത്.

ഒ​രു തോ​ക്ക് മോ​ഷ്ടി​ച്ചു എ​ന്നാ​രോ​പി​ച്ച് ചാ​ൾ​സ് പെ​ര​സ്, കാ​മു​കി നോ​വ ബാ​ന്റ എ​ന്നി​വ​രെ ലി​റോ​യ് തീ​ക്കൊ​ളു​ത്തി കൊലപെടുത്തുകയായിരുന്നു.

അപകടത്തിൽ ബാന്‍റ​യ്ക്ക് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​ൽ​ക്കു​ക​യും ചെ​യ്തു. 2004-ലാ​ണ് കോ​ട​തി ലി​റോ​യ്ക്ക് വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്.

 

Latest News

Corehub Up