ഫിനിക്സ് (അരിസോണ): 2002-ൽ ദമ്പതികളെ പെട്രോളൊഴിച്ച് തീക്കൊളുത്തി ഒരാളുടെ മരണത്തിന് ഇടയാക്കിയ കേസിൽ പ്രതിയായ ലിറോയ് ഡീൻ മക്ഗില്ലിന്റെ (63) വധശിക്ഷ അരിസോണയിൽ നടപ്പാക്കി.
ബുധനാഴ്ച രാവിലെ ഫ്ലോറൻസ് ജയിലിൽ മാരകമായ വിഷം കുത്തിവച്ചായിരുന്നു ശിക്ഷ നടപ്പാക്കിയത്. 2026-ൽ സംസ്ഥാനത്ത് നടക്കുന്ന ആദ്യ വധശിക്ഷയാണിത്.
ഒരു തോക്ക് മോഷ്ടിച്ചു എന്നാരോപിച്ച് ചാൾസ് പെരസ്, കാമുകി നോവ ബാന്റ എന്നിവരെ ലിറോയ് തീക്കൊളുത്തി കൊലപെടുത്തുകയായിരുന്നു.
അപകടത്തിൽ ബാന്റയ്ക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു. 2004-ലാണ് കോടതി ലിറോയ്ക്ക് വധശിക്ഷ വിധിച്ചത്.
Tags : Arizona executes man set them on fire