Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Several Panchayats

Alappuzha

കു​ട്ട​നാ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പ് പൊ​ട്ടി; നി​ര​വ​ധി പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ജ​ല​വി​ത​ര​ണം മുടങ്ങി

എ​ട​ത്വ: കു​ട്ട​നാ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പ് ലൈ​ന്‍ പൊ​ട്ടി. നി​ര​വ​ധി പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ജ​ല​വി​ത​ര​ണം നി​ല​ച്ചു. എ​ട​ത്വ- തി​രു​വ​ല്ല സം​സ്ഥാ​ന പാ​ത​യി​ല്‍ വെ​ള്ള​ക്കി​ണ​ര്‍ ജം​ഗ്ഷ​ന് സ​മീ​പ​ത്താ​ണ് പൈ​പ്പ് ലൈ​ന്‍ പൊ​ട്ടി​യ​ത്. ചോ​ര്‍​ച്ച ക​ണ്ട​തി​നെ തു​ട​ര്‍​ന്ന് ജ​ല​വി​ത​ര​ണം മൂ​ന്ന് ദി​വ​സ​മാ​യി നി​ല​ച്ചു കി​ട​ക്കു​ക​യാ​യി​രു​ന്നു.

കു​ടി​വെ​ള്ള വി​ത​ര​ണം നി​ല​ച്ച​തോ​ടെ ജ​ല അ​ഥോ​റി​റ്റി എ​ട​ത്വ സ​ബ് ഡി​വി​ഷ​ന്‍ ഓ​ഫി​സ​ര്‍ മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, കി​ഫ്ബി പ്രോ​ജ​ക്ട് എ​ന്‍​ജി​നി​യ​ര്‍ ഗോ​പ​ന്‍, ഓ​വ​ര്‍​സി​യ​ര്‍ വി​ഷ്ണു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പൈ​പ്പ്‌​ലൈ​ന്‍റെ ചോ​ര്‍​ച്ച ഒ​ഴി​വാ​ക്കാ​ന്‍ ശ്ര​മം ന​ട​ന്നെ​ങ്കി​ലും ആ​ദ്യം പ​രാ​ജ​യ​പെ​ട്ടി​രു​ന്നു. വീ​ണ്ടും ചോ​ര്‍​ച്ച അ​ട​യ്ക്കാ​നു​ള്ള ന​ട​പ​ടി ന​ട​ക്കു​ക​യാ​ണ്. പ​ദ്ധ​തി​ക്കു വേ​ണ്ടി സ്ഥാ​പി​ച്ച പൈ​പ്പി​ന്‍റെ കാ​ര്യ​ക്ഷ​മ​ത കു​റ​വാ​ണെ​ന്ന് ഇ​തി​നോ​ട​കം പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നു. പി​വി​സി, എ​ച്ച്ഡി​പി​ഇ പൈ​പ്പു​ക​ളാ​ണ് പ​ദ്ധ​തി​ക്ക് സ്ഥാ​പി​ച്ച​ത്.
ഹെ​വി ഭാ​രം ക​യ​റ്റി​യ വാ​ഹ​ന​ങ്ങ​ള്‍ നി​ര​ന്ത​രം സ​ഞ്ച​രി​ക്കു​ന്ന റോ​ഡി​ല്‍ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് സ്ഥാ​പി​ച്ച യൂ​ഡി​സ്മാ​റ്റ് പൈ​പ്പ് സ്ഥാ​പി​ക്ക​ണ​മെ​ന്ന് നി​ര്‍​മാ​ണ വേ​ള​യി​ല്‍ ജ​ന​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഇ​ത് ചെ​വി​ക്കൊ​ള്ളാ​താ​ണ് പി​വി​സി​യും എ​ച്ച്ഡി​പി​ഇ പൈ​പ്പു​ക​ളും സ്ഥാ​പി​ച്ച​ത്. ജ​ല​വി​ത​ര​ണം മു​ട​ങ്ങി​യ​തോ​ടെ കു​ട്ട​നാ​ട്ടി​ലെ നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ള്‍ ദു​രി​ത​ത്തി​ലാ​ണ്. കൃ​ഷി സീ​സ​ണ്‍ ആ​രം​ഭി​ച്ച​തി​നാ​ല്‍ പാ​ട​ത്തു നി​ന്ന് പു​റം​ത​ള്ളു​ന്ന വെ​ള്ളം ജ​ലാ​ശ​യ​ങ്ങ​ളെ മ​ലി​ന​മാ​ക്കി​യി​ട്ടു​ണ്ട്. ജ​ന​ങ്ങ​ളു​ടെ ഏ​കാ​ശ്ര​യ​മാ​യി​രു​ന്നു പ​ദ്ധ​തി വ​ഴി ല​ഭി​ക്കു​ന്ന ശു​ദ്ധ​ജ​ലം.
ദി​വ​സ​ങ്ങ​ളാ​യി ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ട്ട് കി​ട​ക്കു​ന്ന​തി​നാ​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ്.

കൂ​ടാ​തെ അ​റ്റ​കു​റ്റ​പ്പ​ണി​യു​ടെ ഭാ​ഗ​മാ​യി റോ​ഡി​ന്‍റെ പ​കു​തി​യോ​ളം ഭാ​ഗം പ​ത്ത​ടി​യി​ലേ​റെ കു​ഴി​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​വും ഈ ​ഭാ​ഗ​ത്ത് വാ​ഹ​ന അ​പ​ക​ടം ന​ട​ന്നി​രു​ന്നു. അ​പാ​യ മു​ന്ന​റി​പ്പ് സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും വാ​ഹ​ന​ങ്ങ​ള്‍ പെ​ട്ടെ ന്ന് തി​രി​ക്കു​മ്പോ​ള്‍ എ​തി​രേ വ​രു​ന്ന വാ​ഹ​ന​ങ്ങ​ളി​ല്‍ ഇ​ടി​ക്കു​ന്ന​ത് പ​തി​വാ​ണ്.
അ​റ്റ​കു​റ്റ​പ്പ​ണി പൂ​ര്‍​ത്തി​യാ​ക്കി കു​ട്ട​നാ​ട്ടി​ല്‍ ജ​ല​വി​ത​ര​ണം അ​ടി​യ​ന്ത​ര​മാ​യി പു​ന​ഃസ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.

Latest News

Corehub Up