Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Severance

ജീ​വ​ന​ക്കാ​ർ​ക്ക് സ്വ​യം വി​ര​മി​ക്ക​ൽ വാ​ഗ്ദാ​നം ചെ​യ്ത് ഗൂ​ഗി​ൾ; 5 രാ​ജ്യ​ങ്ങ​ളി​ൽ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്നു

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​ലെ നി​ക്ഷേ​പ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ചെ​ല​വു​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​മാ​യി ജീ​വ​ന​ക്കാ​ർ​ക്ക് ക​മ്പ​നി വി​ട്ടു​പോ​രാ​ൻ ഗൂ​ഗി​ൾ അ​വ​സ​രം ന​ൽ​കു​ന്നു. കാ​ന​ഡ, ഫ്രാ​ൻ​സ്, ജ​ർ​മനി, ജ​പ്പാ​ൻ, സ്വി​റ്റ്സ​ർ​ല​ൻ​ഡ് എ​ന്നീ അ​ഞ്ച് രാ​ജ്യ​ങ്ങ​ളി​ലെ ടീ​മു​ക​ൾ​ക്കാ​ണ് ഈ ​ഓ​ഫ​ർ ല​ഭ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ജൂ​ൺ മാ​സ​ത്തി​ലാ​ണ് ഈ ​പ​ദ്ധ​തി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ച്ച​ത്.

പ്ര​ധാ​ന​പ്പെ​ട്ട മേ​ഖ​ല​യാ​യ ഗൂ​ഗി​ൾ ക്ലൗ​ഡ്, എ​ഐ റി​സ​ർ​ച്ച് വി​ഭാ​ഗ​മാ​യ ഡീ​പ് മൈ​ൻ​ഡ് എ​ന്നി​വ​യെ ഈ ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഈ ​രം​ഗ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ നി​യ​മ​ന​ങ്ങ​ൾ ന​ട​ത്താ​നാ​ണ് ക​മ്പ​നി​യു​ടെ തീ​രു​മാ​നം.​

സൂ​റി​ച്ചി​ലെ എ​ഞ്ചി​നീ​യ​റിം​ഗ് സെ​ന്‍റ​ർ ഉ​ൾ​പ്പെ​ടെ ഏ​ക​ദേ​ശം 5,000 ജീ​വ​ന​ക്കാ​രു​ള്ള സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ ജൂ​ണി​ൽ ഓ​ഫ​ർ ല​ഭി​ച്ച ജീ​വ​ന​ക്കാ​ർ ഓ​ഗ​സ്റ്റോ​ടെ ക​മ്പ​നി വി​ട്ടു​തു​ട​ങ്ങി. ഓ​രോ വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നും ഒ​രു മാ​സ​ത്തെ ശ​മ്പ​ളം എ​ന്ന ക​ണ​ക്കി​ൽ പ​ര​മാ​വ​ധി 12 മാ​സം വ​രെ​യു​ള്ള ശ​മ്പ​ള​മാ​ണ് സെ​വ​റ​ൻ​സ് പാ​ക്കേ​ജാ​യി ന​ൽ​കു​ന്ന​ത്.

എ​ഐ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ചെ​ല​വു​ക​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​റ്റ് ടെ​ക് ഭീ​മ​ന്മാ​രും സ​മാ​ന​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നു​ണ്ട്. യു​എ​സ്, കാ​ന​ഡ, ഇ​ന്ത്യ, യു​കെ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഏ​ക​ദേ​ശം 60,000 ജീ​വ​ന​ക്കാ​ർ​ക്ക് ബാ​ധ​ക​മാ​കു​ന്ന രീ​തി​യി​ൽ മൈ​ക്രോ​സോ​ഫ്റ്റും സ്വ​യം വി​ര​മി​ക്ക​ൽ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up