പ്രതീകാത്മക ചിത്രം
ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ നിക്ഷേപങ്ങൾ വർധിപ്പിക്കുന്നതിനും ചെലവുകൾ നിയന്ത്രിക്കുന്നതിനുമായി ജീവനക്കാർക്ക് കമ്പനി വിട്ടുപോരാൻ ഗൂഗിൾ അവസരം നൽകുന്നു. കാനഡ, ഫ്രാൻസ്, ജർമനി, ജപ്പാൻ, സ്വിറ്റ്സർലൻഡ് എന്നീ അഞ്ച് രാജ്യങ്ങളിലെ ടീമുകൾക്കാണ് ഈ ഓഫർ ലഭ്യമാക്കിയിരിക്കുന്നത്. ജൂൺ മാസത്തിലാണ് ഈ പദ്ധതി വിവിധ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചത്.
പ്രധാനപ്പെട്ട മേഖലയായ ഗൂഗിൾ ക്ലൗഡ്, എഐ റിസർച്ച് വിഭാഗമായ ഡീപ് മൈൻഡ് എന്നിവയെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഈ രംഗങ്ങളിൽ കൂടുതൽ നിയമനങ്ങൾ നടത്താനാണ് കമ്പനിയുടെ തീരുമാനം.
സൂറിച്ചിലെ എഞ്ചിനീയറിംഗ് സെന്റർ ഉൾപ്പെടെ ഏകദേശം 5,000 ജീവനക്കാരുള്ള സ്വിറ്റ്സർലൻഡിൽ ജൂണിൽ ഓഫർ ലഭിച്ച ജീവനക്കാർ ഓഗസ്റ്റോടെ കമ്പനി വിട്ടുതുടങ്ങി. ഓരോ വർഷത്തെ സേവനത്തിനും ഒരു മാസത്തെ ശമ്പളം എന്ന കണക്കിൽ പരമാവധി 12 മാസം വരെയുള്ള ശമ്പളമാണ് സെവറൻസ് പാക്കേജായി നൽകുന്നത്.
എഐയുമായി ബന്ധപ്പെട്ട ചെലവുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ മറ്റ് ടെക് ഭീമന്മാരും സമാനമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. യുഎസ്, കാനഡ, ഇന്ത്യ, യുകെ എന്നിവിടങ്ങളിലെ ഏകദേശം 60,000 ജീവനക്കാർക്ക് ബാധകമാകുന്ന രീതിയിൽ മൈക്രോസോഫ്റ്റും സ്വയം വിരമിക്കൽ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്.
Tags : Google employees leavevoluntarily severance package countries canada uk germany