ചാറ്റ്ജിപിടി
സാൻ ഫ്രാൻസിസ്കോ: ജനപ്രിയ എഐ പ്ലാറ്റ്ഫോമായ ചാറ്റ്ജിപിടിയുടെ ഡെസ്ക്ടോപ്പ് ആപ്പിൽ നിലവിലുള്ള 'ചാറ്റ്' , 'വർക്ക്' ടാബുകൾ ഒന്നാക്കാൻ എഐ കമ്പനിയായ ഒപ്പൺഎഐ ഒരുങ്ങുന്നു. ആപ്പിലെ സങ്കീർണതകൾ ഒഴിവാക്കി ഉപയോക്താക്കൾക്ക് കൂടുതൽ എളുപ്പത്തിൽ കാര്യങ്ങൾ ചെയ്യാനാണ് ഈ പുതിയ മാറ്റം.
കമ്പനി ഉപയോക്താക്കൾക്ക് അയച്ച ഇമെയിലിലാണ് ഈ കാര്യം വ്യക്തമാക്കിയത്. തുടക്കത്തിൽ തെരഞ്ഞെടുക്കപ്പെട്ട കുറച്ച് ഉപയോക്താക്കൾക്ക് മാത്രമായിരിക്കും ഈ ഫീച്ചർ ഫീഡ്ബാക്കിനായി ലഭ്യമാക്കുക, അതിനുശേഷം എല്ലാവരിലേക്കും വ്യാപിപ്പിക്കും.
പുതിയ മാറ്റത്തോടെ ഒരു ആശയം ചിന്തിക്കുന്നതു മുതൽ അത് പ്രാവർത്തികമാക്കുന്നത് വരെയുള്ള കാര്യങ്ങൾ ഒരൊറ്റ വിൻഡോയിൽ തന്നെ ചെയ്യാം. ഫയലുകളും പ്ലഗിന്നുകളും ഉപയോഗിച്ച് വെബ്സൈറ്റുകൾ നിർമിക്കാനും പ്രസന്റേഷനുകൾ തയ്യാറാക്കാനും ചാറ്റ്ജിപിടിയോട് ഒരൊറ്റ സ്ഥാനത്ത് നിന്ന് തന്നെ ആവശ്യപ്പെടാം.
ഡെവലപ്പർമാർക്കായി നൽകിയിട്ടുള്ള 'കോഡെക്സ്' വിഭാഗം മുൻപത്തേതുപോലെ തന്നെ പ്രത്യേകമായി തുടരും.ചാറ്റ്ജിപിടിയും കോഡെക്സും ഇനി മുതൽ ഒരേ ടോക്കൺ പൂളിൽ നിന്നായിരിക്കും ഉപയോഗിക്കുക. ഇത് ഭൂരിഭാഗം ആളുകളെയും ബാധിക്കില്ലെങ്കിലും, ഉയർന്ന അളവിൽ ആപ്പ് ഉപയോഗിക്കുന്നവർക്ക് ടോക്കൺ പരിധി വേഗത്തിൽ തീരാൻ സാധ്യതയുണ്ട്.
നേരത്തെ കഴിഞ്ഞ സെപ്റ്റംബറിൽ ഒപ്പൺഎഐയുടെ പ്രധാന എതിരാളികളായ ആന്ത്രോപിക്, തങ്ങളുടെ 'ക്ലോഡ്' ആപ്പിൽ ചാറ്റ്, കോവർക്ക് ഫീച്ചറുകൾ ഇതുപോലെ ഒരൊറ്റ സ്ക്രീനിലേക്ക് മാറ്റിയിരുന്നു.
Tags : ChatGPT opneai chat work chatgptdesktop code