ആന്ത്രോപിക്
പ്രീമിയം എഐ ചാറ്റ്ബോട്ടുകളിൽ നിന്നും ലഭിക്കുന്ന മറുപടികൾ ആവശ്യപ്പെട്ട യഥാർഥ എഐ മോഡലിൽ നിന്ന് തന്നെയാണോ അതോ ചെലവ് ചുരുക്കാനായി കമ്പനികൾ നൽകുന്ന ഗുണനിലവാരം കുറഞ്ഞ ചെറിയ മോഡലുകളിൽ നിന്നാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്താൻ ക്ലോഡ് എഐ നിർമാതാക്കളായ ആന്ത്രോപിക് പുറത്തിറക്കിയ പുതിയ ഓപ്പൺ സോഴ്സ് ടൂളാണിത്.
എഐ നൽകിയ മറുപടിയുടെ വിശ്വസനീയത ഗണിതശാസ്ത്രപരമായി സാക്ഷ്യപ്പെടുത്തുന്ന ഡിജിറ്റൽ ലൈ ഡിറ്റക്ടറായി ഇത് പ്രവർത്തിക്കുന്നു. എഐ കമ്പനികൾ തങ്ങളുടെ മോഡലിന്റെ ഒരു പ്രത്യേക ഡിജിറ്റൽ ഫിംഗർപ്രിന്റ് പുറത്തുവിടുന്നു.
ഉപയോക്താവ് ചോദ്യം ചോദിക്കുമ്പോൾ മറുപടിയോടൊപ്പം ഒരു ക്രിപ്റ്റോഗ്രാഫിക് തെളിവും സിസ്റ്റം അയക്കുന്നു. കമ്പനികളുടെ ദശലക്ഷക്കണക്കിന് ഡോളർ മൂല്യമുള്ള കോഡുകൾ പുറത്തുവിടാതെ തന്നെ എ.ഐയുടെ മറുപടി ശരിയാണോ എന്ന് പരിശോധിക്കാൻ ഈ സുരക്ഷാ സാങ്കേതികവിദ്യ സഹായിക്കുന്നു.
ഡെവലപ്പർമാർക്കായി ഇതിന്റെ കോഡുകൾ Apache 2.0 ലൈസൻസിന് കീഴിൽ ജിറ്റ്ഹബ്ബിൽ സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. നിലവിൽ ഇതൊരു ഗവേഷണ പ്രോട്ടോടൈപ്പ് മാത്രമാണ്. തെളിവുകൾ ഉണ്ടാക്കാൻ സാധാരണ പ്രവർത്തനങ്ങളേക്കാൾ 72 മുതൽ 95 ഇരട്ടി വരെ കമ്പ്യൂട്ടിംഗ് സമയം ആവശ്യമായതിനാൽ തത്സമയ ആപ്പുകളിലോ എപിഐകളിലോ ഉടൻ ലഭ്യമാകില്ല.
Tags : Anthropic flashprove opensource verify aimodels