സ്കൂൾ വിദ്യാർഥികൾക്കായി ജെമിനി ഉൾപ്പെടെയുള്ള എല്ലാ എഐ ഉൽപ്പന്നങ്ങളും 2027ന്റെ തുടക്കം മുതൽ ഡീഫോൾട്ടായി ഓഫ് ചെയ്യുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചു. സ്കൂൾ അധികാരികൾ പ്രത്യേകം അനുമതി നൽകിയാൽ മാത്രമേ വിദ്യാർഥികൾക്ക് ഈ സേവനങ്ങളും ഗൂഗിൾ സെർച്ചും ലഭ്യമാകൂ.
സ്കൂളുകൾക്ക് എഐ ഫീച്ചറുകൾ ഒഴിവാക്കി സെർച്ച് മാത്രം പ്രവർത്തനക്ഷമമാക്കാൻ സാധിക്കുമെന്ന് പിന്നീട് ഗൂഗിൾ വ്യക്തമാക്കി. എങ്കിലും എഐയുടെ സഹായത്തോടെയുള്ള സംഗ്രഹങ്ങളും മറ്റും സെർച്ചിൽ ഉൾപ്പെട്ടിരിക്കും.
സ്കൂളുകളിൽ വിദ്യാർഥികൾ പഠനത്തിനായി എഐ ഉപയോഗിക്കുന്നതിനെതിരെ ഡിജിറ്റൽ ചൈൽഡ്ഹുഡ് ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെയുള്ള 13 രക്ഷാകർതൃ സംഘടനകൾ രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗൂഗിളിന്റെ പുതിയ തീരുമാനം.
വിദ്യാർഥികൾക്ക് ഹോംവർക്കുകൾക്കായി നേരിട്ട് ഉത്തരങ്ങൾ നൽകുന്നതിന് പകരം, പടിപടിയായി കാര്യങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്ന 'ഗൈഡഡ് ലേണിംഗ്' സിസ്റ്റം ഗൂഗിൾ അവതരിപ്പിച്ചിട്ടുണ്ട്. ക്ലാസ്റൂമിൽ ഇത് ആഗോളതലത്തിൽ ലഭ്യമാണ്.
Tags : Google googlesearch rules schools