Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Severe

ക​ഠി​ന​കാ​ലം വ​രു​ന്നു, വ​ൻ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ടെ കൊ​ടു​ങ്കാ​റ്റ് വീ​ശും; രാ​ജ്യ​ത്തി​ന് മു​ന്ന​റി​യി​പ്പു​മാ​യി രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് വ​ൻ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ടെ കൊ​ടു​ങ്കാ​റ്റ് വൈ​കാ​തെ വീ​ശു​മെ​ന്നും ക​ഠി​ന​കാ​ല​മാ​ണ് വ​രാ​നി​രി​ക്കു​ന്ന​തെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​നെ​യും രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക ന​യ​ങ്ങ​ളെ​യും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച അ​ദ്ദേ​ഹം, വ​രാ​നി​രി​ക്കു​ന്ന പ്ര​തി​സ​ന്ധി​യി​ൽ ശ​ത​കോ​ടീ​ശ്വ​ര​ന്മാ​രാ​യ അ​ദാ​നി​യും അം​ബാ​നി​യു​മെ​ല്ലാം ത​ക​രു​മെ​ന്നും പ്ര​വ​ചി​ച്ചു.

പ​ശ്ചി​മേ​ഷ്യ​ൻ പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​താ​ണ് രാ​ജ്യം നേ​രി​ടാ​ൻ പോ​കു​ന്ന വ​ലി​യ പ്ര​തി​സ​ന്ധി​യു​ടെ കാ​ര​ണ​മെ​ന്നും രാ​ഹു​ഷ കൂ​ട്ടി​ച്ചേ​ർ​ത്തു. സാ​ധാ​ര​ണ​ക്കാ​രോ​ട് വി​ദേ​ശ​യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് സ്വ​ന്തം വി​ദേ​ശ​യാ​ത്ര​ക​ൾ ക​ഴി​ഞ്ഞി​ട്ട് ഒ​ന്നി​നും നേ​ര​മി​ല്ലെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​രി​ഹ​സി​ച്ചു.

ഇ​ന്ന് വീ​ണ്ടും ഇ​ന്ധ​ന​വി​ല കൂ​ട്ടി​യു​ള്ള എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ ഇ​രു​ട്ട​ടി​ക്ക് പി​ന്നാ​ലെ​യാ​ണ് രാ​ഹു​ലി​ന്‍റെ വി​മ​ർ​ശ​നം. അ​ഞ്ച് ദി​വ​സ​ത്തി​നി​ടെ ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് വി​ല കൂ​ട്ടി​യ​ത്. പെ​ട്രോ​ളി​നും ഡീ​സ​ലി​നു​മാ​ണ് വി​ല കൂ​ട്ടി​യ​ത്. ലീ​റ്റ​റി​ന് 90 പൈ​സ വീ​ത​മാ​ണ് കൂ​ടി​യ​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ൾ വി​ല 111 രൂ​പ 71 പൈ​സ​യാ​യി. ഡീ​സ​ൽ വി​ല 100 ക​ട​ന്നു. പു​തി​യ നി​ര​ക്കു​ക​ൾ രാ​വി​ലെ മു​ത​ൽ നി​ല​വി​ൽ വ​ന്നു. അ​ഞ്ചു ദി​വ​സ​ത്തി​നി​ടെ ര​ണ്ടാം ത​വ​ണ​യാ​ണ് വി​ല കൂ​ട്ടു​ന്ന​ത്. പ​തി​ന​ഞ്ചാം തീ​യ​തി പെ​ട്രോ​ളി​നും ഡീ​സ​ലി​നും മൂ​ന്നു രൂ​പ വീ​തം കൂ​ട്ടി​യി​രു​ന്നു. പു​തു​ക്കി​യ നി​ര​ക്ക​നു​സ​രി​ച്ച് കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് 109 രൂ​പ 73 പൈ​സ​യാ​യി. ഡീ​സ​ൽ വി​ല ലി​റ്റ​റി​ന് 98 രൂ​പ 63 പൈ​സ​യാ​യി.

International

അ​മേ​രി​ക്ക​യി​ൽ ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച; 1581 വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി, നി​ര​വ​ധി സർവീസുകൾ വൈ​കി

വാ​ഷിം​ഗ്ട​ൺ: ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച​യെ തു​ട​ർ​ന്ന് അ​മേ​രി​ക്ക​യി​ൽ വ്യോ​മ​ഗ​താ​ഗ​തം പ്ര​തി​സ​ന്ധി​യി​ലാ​യി. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ല് വ​രെ 1500ല​ധി​കം വി​മാ​ന സ​ർ​വീ​സു​ക​ളാ​ണ് വി​വി​ധ വി​മാ​ന​ക്ക​മ്പ​നി​ക​ൾ രാ​ജ്യ​ത്തെ​മ്പാ​ടും റ​ദ്ദാ​ക്കി​യ​ത്.

രാ​ജ്യ​ത്തി​ന്റെ വ​ട​ക്കു​കി​ഴ​ക്ക​ൻ ഭാ​ഗ​ങ്ങ​ളി​ലും മ​ധ്യ-​പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​ക​ളി​ലും ശൈ​ത്യ​കാ​ല കൊ​ടു​ങ്കാ​റ്റും ശ​ക്ത​മാ​യ മ​ഞ്ഞു​വീ​ഴ്ച​യും തു​ട​രു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം ഇ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം വ​രെ 1581 വി​മാ​ന​ങ്ങ​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്. 6883 വി​മാ​ന​ങ്ങ​ളാ​ണ് വൈ​കി​യ​ത്.

ന്യൂ​യോ​ർ​ക്, ചി​ക്കാ​ഗോ വി​മാ​ന​ത്താ​വ​ള​ങ്ങ​ളാ​ണ് പ്ര​തി​സ​ന്ധി നി​ല​നി​ൽ​ക്കു​ന്ന വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ മു​ന്നി​ൽ. റ​ദ്ദാ​ക്കി​യ 785 വി​മാ​ന​ങ്ങ​ളും ന്യൂ​യോ​ർ​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​യ​തും ഇ​വി​ടെ നി​ന്ന് പു​റ​പ്പെ​ട്ട​തു​മാ​ണ്.

ക്രി​സ്മ​സ് യാ​ത്ര​ക്കാ​രു​ടെ തി​ര​ക്കേ​റി​യ സ​മ​യ​ത്താ​ണ് വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി​യ​ത്. ഇ​തോ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ പ്ര​തി​സ​ന്ധി​യി​ലാ​യി. ന്യൂ​യോ​ർ​ക്ക് ന​ഗ​ര​ത്തി​ല​ട​ക്കം വ​ലി​യ മ​ഞ്ഞു​വീ​ഴ്‌​ച പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. മ​ഞ്ഞു​വീ​ഴ്ച റോ​ഡ് ഗ​താ​ഗ​ത​ത്തെ​യും സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പു​ണ്ട്.

 

National

വാ​യു​ ഗു​ണ​നി​ല​വാ​രം ഗുരുതരം: ഡൽഹിയിൽ വാ​ഹ​ന ഉ​പ​യോ​ഗ​ത്തി​ന് നിയന്ത്രണം

ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് വാ​ഹ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​ത്തി​ന് നിയന്ത്രണം ഏ​ര്‍​പ്പെ​ടു​ത്തി അ​ധി​കൃ​ത​ര്‍. വാ​യു​ ഗു​ണ​നി​ല​വാ​ര സൂ​ചി​ക 400 എ​ന്ന നി​ല ക​ട​ന്ന​തോ​ടെ​യാ​ണ് വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഡ​ല്‍​ഹി​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഡ​ല്‍​ഹി, നോ​യി​ഡ, ഗു​ഡ്ഗാ​വ്, ഗാ​സി​യാ​ബാ​ദ്, ഫ​രീ​ദാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് നി​രോ​ധ​നം. ഗ്രേ​ഡ​ഡ് റെ​സ്‌​പോ​ണ്‍​സ് ആ​ക്‌​ഷ​ന്‍ പ്ലാ​നി​ന്‍റെ മൂ​ന്നാം ഘ​ട്ടം ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ബി​എ​സ്-3 എ​ന്‍​ജി​നു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന പെ​ട്രോ​ള്‍ വാ​ഹ​ന​ങ്ങ​ൾക്കും ബി​എ​സ്-4 ഡീ​സ​ല്‍ എ​ന്‍​ജി​ന്‍ വാ​ഹ​ന​ങ്ങ​ൾക്കുമാണ് നി​രോ​ധനം.

അ​ടി​യ​ന്ത​ര സ്വ​ഭാ​വ​മി​ല്ലാ​ത്ത ഡീ​സ​ല്‍ ച​ര​ക്ക് വാ​ഹ​ന​ങ്ങ​ള്‍​ക്കും സി​എ​ന്‍​ജി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത​ല്ലാ​ത്ത ഇ​ത​ര​സം​സ്ഥാ​ന ബ​സു​ക​ള്‍​ക്കും ​നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ബാ​ധ​ക​മാ​ണ്. ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഇ​ള​വുണ്ട്. വി​ല​ക്ക് ലം​ഘി​ച്ച് വാ​ഹ​ന​വു​മാ​യി ഇ​റ​ങ്ങു​ന്ന​വ​രി​ല്‍ നി​ന്ന് 20,000 രൂ​പ വ​രെ പി​ഴ ഈ​ടാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Latest News

Corehub Up