Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sexually

വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി വ​യോ​ധി​ക​യെ പീ​ഡി​പ്പി​ച്ച പി​ഡ​ബ്ല്യു​ഡി ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​റ​സ്റ്റി​ല്‍

പു​ല്‍​പ്പ​ള്ളി: വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പു​ല്‍​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ 55 കാ​രി​യെ പീ​ഡി​പ്പി​ച്ച് അ​ഞ്ച് പ​വ​ന്‍ സ്വ​ര്‍​ണ​വും പ​ണ​വും ത​ട്ടി​യ സം​ഭ​വ​ത്തി​ല്‍ പി​ഡ​ബ്ല്യു​ഡി ജീ​വ​ന​ക്കാ​ര​നെ അ​റ​സ്റ്റ് ചെ​യ്തു. ക​ല്‍​പ്പ​റ്റ പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സി​ല്‍ ജോ​ലി ചെ​യ്യു​ന്ന സു​ബ്ര​ഹ്മ​ണ്യ​ന്‍ (56) നെ​യാ​ണ് പു​ല്‍​പ്പ​ള്ളി സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്ത​ത്

പ​രാ​തി​ക്കാ​രി​യു​ടെ ബ​ന്ധു​മു​ഖേ​ന പ​രി​ച​യ​പ്പെ​ട്ട സു​ബ്ര​ഹ്മ​ണ്യ​ന്‍ താ​ന്‍ അ​ഡ്വ​ക്ക​റ്റാ​ണെ​ന്നും ഭാ​ര്യ​യു​മാ​യി അ​ക​ന്നു​താ​മ​സി​ക്കു​ക​യാ​ണെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​യി​രു​ന്നു പ​രാ​തി​ക്കാ​രി​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ക്കു​ക​യും തു​ട​ര്‍​ന്ന് പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി.

പു​ല്‍​പ്പ​ള്ളി സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ ബ​ത്തേ​രി കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു.

Latest News

Corehub Up