Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Share Price

ഇ​ൻ​ഫോ​സി​സി​നെ മ​റി​ക​ട​ന്ന് അ​ദാ​നി പ​വ​ർ

മും​​ബൈ: 2026ൽ ​​അ​​ദാ​​നി പ​​വ​​റി​​ന്‍റെ ഓ​​ഹ​​രി​​വി​​ല​​യി​​ൽ 68 ശ​​ത​​മാ​​ന​​ത്തോ​​ളം വ​​ർ​​ധ​​ന​​യു​​ണ്ടാ​​യി. ഈ ​​വ​​ലി​​യ മു​​ന്നേ​​റ്റ​​ത്തോ​​ടെ ക​​ന്പ​​നി​​യു​​ടെ ആ​​കെ വി​​പ​​ണി മൂ​​ല്യം ഐ​​ടി വ​​ന്പ​​ന്മാ​​രാ​​യ ഇ​​ൻ​​ഫോ​​സി​​സി​​നേ​​ക്കാ​​ൾ മു​​ക​​ളി​​ലെ​​ത്തി​​.

അ​​ദാ​​നി പ​​വ​​റി​​ന്‍റെ വി​​പ​​ണി മൂ​​ല​​ധ​​നം നി​​ല​​വി​​ൽ ഏ​​ക​​ദേ​​ശം 4.85 ല​ക്ഷം കോ​​ടി രൂ​​പ​​യാ​​ണ്. ഇ​​ൻ​​ഫോ​​സി​​സി​​ന്‍റേ​​ത് 4.72 ല​ക്ഷം കോ​​ടി രൂ​​പ​​യ്ക്ക​​ടു​​ത്താ​​ണ്. ഈ ​​മാ​​റ്റ​​ത്തോ​​ടെ ഇ​​ൻ​​ഫോ​​സി​​സി​​നെ മ​​റി​​ക​​ട​​ന്ന് ഇ​​ന്ത്യ​​യി​​ലെ ഏ​​റ്റ​​വും വ​​ലി​​യ വി​​പ​​ണി മൂ​​ല്യ​​മു​​ള്ള ക​​ന്പ​​നി​​ക​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ 11-ാം സ്ഥാ​​നം അ​​ദാ​​നി പ​​വ​​ർ സ്വ​​ന്ത​​മാ​​ക്കി.

ഇ​​ന്ന​​ലെ ക​​ന്പ​​നി​​യു​​ടെ ഓ​​ഹ​​രി​​വി​​ല എ​​ൻ​​എ​​സ്ഇ​​യി​​ൽ മൂ​​ന്നു ശ​​ത​​മാ​​ന​​ത്തി​​ന​​ടു​​ത്ത് ഉ​​യ​​ർ​​ന്ന് 52 ആ​​ഴ്ച​​യി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ര​​ക്കാ​​യ 252 രൂ​​പ​​യി​​ലെ​​ത്തി. ക​​ഴി​​ഞ്ഞ ഒ​​രാ​​ഴ്ച​​യ്ക്കി​​ടെ അ​​ദാ​​നി പ​​വ​​റി​​ന്‍റെ ഓ​​ഹ​​രി​​ക​​ൾ 13 ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം ഉ​​യ​​രു​​ക​​യും ക​​ഴി​​ഞ്ഞ ഒ​​രു വ​​ർ​​ഷ​​ത്തി​​നി​​ടെ 126 ശ​​ത​​മാ​​നം ലാ​​ഭം ന​​ൽ​​കു​​ക​​യും ചെ​​യ്തു. ദീ​​ർ​​ഘ​​കാ​​ല​​യ​​ള​​വ് നോ​​ക്കി​​യാ​​ൽ ക​​ഴി​​ഞ്ഞ മൂ​​ന്നു വ​​ർ​​ഷം കൊ​​ണ്ട് 384 ശ​​ത​​മാ​​ന​​വും അ​​ഞ്ചു വ​​ർ​​ഷം കൊ​​ണ്ട് 1213 ശ​​ത​​മാ​​ന​​വു​​മെ​​ന്ന ശ്ര​​ദ്ധേ​​യ​​മാ​​യ നേ​​ട്ട​​വും ഈ ​​ഓ​​ഹ​​രി കൈ​​വ​​രി​​ച്ചി​​ട്ടു​​ണ്ട്.

സാ​​ധാ​​ര​​ണ​​യാ​​യി ക​​യ​​റ്റു​​മ​​തി​​യെ ആ​​ശ്ര​​യി​​ക്കു​​ന്ന ഐ​​ടി ക​​ന്പ​​നി​​ക​​ൾ​​ക്ക് ഗു​​ണം ചെ​​യ്യാ​​റു​​ള്ള രൂ​​പ​​യു​​ടെ മൂ​​ല്യ​​ത്ത​​ക​​ർ​​ച്ച​​യു​​ണ്ടാ​​യി​​ട്ടും മു​​ൻ​​നി​​ര ക​​ന്പ​​നി​​യാ​​യ ഇ​​ൻ​​ഫോ​​സി​​സി​​ന്‍റെ ഓ​​ഹ​​രി​​ക​​ളി​​ൽ 2026ൽ ​​ഇ​​തു​​വ​​രെ ഏ​​താ​​ണ് 29 ശ​​ത​​മാ​​നം ഇ​​ടി​​വ് രേ​​ഖ​​പ്പെ​​ടു​​ത്തി.

ക​​ഴി​​ഞ്ഞ ഒ​​രാ​​ഴ്ച​​യ്ക്കി​​ടെ ഇ​​ൻ​​ഫോ​​സി​​സി​​ന്‍റെ ഓ​​ഹ​​രി വി​​ല​​യി​​ൽ മൂ​​ന്നു ശ​​ത​​മാ​​ന​​ത്തോ​​ളം ഇ​​ടി​​വു​​ണ്ടാ​​യി. ക​​ഴി​​ഞ്ഞ ഒ​​രു വ​​ർ​​ഷ​​ത്തെ ക​​ണ​​ക്കെ​​ടു​​ത്താ​​ൽ ഏ​​ക​​ദേ​​ശം 26 ശ​​ത​​മാ​​നം താ​​ഴ്ച​​യാ​​ണു​​ണ്ടാ​​യ​​ത്. ദീ​​ർ​​ഘ​​കാ​​ല​​യ​​ള​​വി​​ലേ​​ക്ക് നോ​​ക്കി​​യാ​​ൽ ഇ​​ൻ​​ഫോ​​സി​​സ് ഓ​​ഹ​​രി​​ക​​ൾ മൂ​​ന്നു വ​​ർ​​ഷ​​ത്തി​​നി​​ടെ 12 ശ​​ത​​മാ​​ന​​വും അ​​ഞ്ചു വ​​ർ​​ഷ​​ത്തി​​നി​​ടെ 17 ശ​​ത​​മാ​​ന​​വും ഇ​​ടി​​വ് രേ​​ഖ​​പ്പെ​​ടു​​ത്തി.

അ​​ദാ​​നി പ​​വ​​ർ ഓ​​ഹ​​രി​​ക​​ളു​​ടെ കു​​തി​​പ്പി​​നു പി​​ന്നി​​ൽ

ഉ​​യ​​രു​​ന്ന താ​​പ​​നി​​ല​​യും ശ​​ക്ത​​മാ​​യ എ​​ൽ​​നി​​നോ പ്ര​​തി​​ഭാ​​സ​​മു​​ണ്ടാ​​കു​​മെ​​ന്ന പ്ര​​വ​​ച​​ന​​ങ്ങ​​ളും കാ​​ര​​ണം വൈ​​ദ്യു​​തി ആ​​വ​​ശ്യ​​ക​​ത വ​​ൻ​​തോ​​തി​​ൽ വ​​ർ​​ധി​​ക്കു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​ക​​ളാ​​ണ് അ​​ദാ​​നി പ​​വ​​ർ ഓ​​ഹ​​രി​​ക​​ളു​​ടെ കു​​തി​​ച്ചു​​ചാ​​ട്ട​​ത്തി​​നു പി​​ന്നി​​ൽ. ഇ​​ത് രാ​​ജ്യ​​ത്തെ പ​​ര​​മാ​​വ​​ധി വൈ​​ദ്യു​​തി ഉ​​പ​​ഭോ​​ഗം വ​​ൻ​​തോ​​തി​​ൽ ഉ​​യ​​ർ​​ത്തു​​മെ​​ന്നാ​​ണ് ക​​ണ​​ക്കാ​​ക്ക​​പ്പെ​​ടു​​ന്ന​​ത്.

Latest News

Corehub Up