കൊച്ചി: മുൻനിര സ്വര്‍ണവായ്പാ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് ഓഹരി ഉടമകള്‍ക്കുള്ള ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
10 രൂപ മുഖവിലയുള്ള ഒരു ഓഹരിക്ക് 30 രൂപ (300 ശതമാനം) വീതം ലാഭവിഹിതമായി ലഭിക്കും. ലാഭവിഹിതം ലഭിക്കുന്നതിന് അര്‍ഹരായ ഓഹരി ഉടമകളെ നിശ്ചയിക്കുന്നതിനുള്ള റിക്കോര്‍ഡ് തീയതിയായി 2026 ഏപ്രില്‍ 17 നിശ്ചയിച്ചു.
പ്രഖ്യാപനം നടത്തി 30 ദിവസത്തിനുള്ളില്‍ ലാഭവിഹിതം ഓഹരി ഉടമകള്‍ക്കു വിതരണം ചെയ്യും. 15 വര്‍ഷമായി ലാഭവിഹിതം പങ്കിട്ടുവരുന്ന കമ്പനി ഇതുവരെ മൊത്തം 1200 കോടി രൂപ നല്കി.