Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sharpness Of The

Kannur

ഇ​വി​ടെ​യു​ണ്ട് വാ​ക്കി​ന്‍റെ മൂ​ർ​ച്ച​യും ഇ​വി​ടെ​യു​ണ്ട് വാ​ക്കി​ന്‍റെ മൂ​ർ​ച്ച​യും ത​ല​ന​ര​യ്ക്കാ​ത്ത യൗ​വ​ന​വും

ക​ണ്ണൂ​ർ: ഒ​രാ​ൾ വാ​ക്കി​ന്‍റെ മൂ​ർ​ച്ച​യി​ൽ വി​പ്ല​വം തീ​ർ​ത്ത് സ​മൂ​ഹ​ത്തി​ലി​ട​പെ​ട്ടു,  മ​റ്റൊ​രാ​ൾ അ​നീ​തി​ക്കെ​തി‍​രേ വി​പ്ല​വം തീ​ർ​ത്ത് ജ​ന​ങ്ങ​ളി​ലേ​ക്കി​റ​ങ്ങി. അ​ങ്ങ​നെ വ്യ​ത്യ​സ്ത മാ​ർ​ഗ​ത്തി​ൽ സ​ഞ്ച​രി​ച്ച് ഒ​രേ ദി​ശ​യി​ലെ​ത്തി​യ പ്ര​ഫ. എം.​എ​ൻ. വി​ജ​യ​നും വി.​എ​സ്. അ​ച്യു​താ​ന​ന്ദ​നും. പ്ര​ഫ. എം.​എ​ൻ. വി​ജ​യ​ന്‍റെ ഓ​ർ​മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന​ലെ  ക​ണ്ണൂ​ർ ജ​വ​ഹ​ർ ലൈ​ബ്ര​റി​യി​ൽ ആ​രം​ഭി​ച്ച  ഫോ​ട്ടോ​പ്ര​ദ​ർ​ശ​നം ഈ ​ര​ണ്ടു വ്യ​ക്തി​ക​ളു​ടെ​യും നി​ല​പാ​ടു​ക​ൾ കൊ​ണ്ട് പേ​മാ​രി​യാ​യ മു​ഹൂ​ർ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​താ​ണ്.

ത​ന്‍റെ അ​വ​സാ​ന എ​ഴു​ത്തി​ൽ എം.​എ​ൻ. വി​ജ​യ​ൻ ഇ​ങ്ങ​നെ പ​റ​യു​ന്നു​ണ്ട്, ‘ഇ​ര​യാ​യി ഇ​ര പി​ടി​ക്കു​ക’, അ​തൊ​രു വെ​റും വാ​ക്കാ​യി​രു​ന്നി​ല്ല, സ​മൂ​ഹ​ത്തി​ന്‍റെ സ​ക​ല ജീ​ർ​ണ​ത​ക​ളേ​യും തു​റ​ന്നു​കാ​ണി​ക്കു​ന്ന വാ​ച​ക​ങ്ങ​ളാ​യി​രു​ന്നു. ‌ ഫാ​സി​സ​ത്തി​നും അ​ധി​കാ​ര​പ്ര​വ​ണ​ത​ക​ൾ​ക്കു​മെ​തിരേ വി​ട്ടു​വീ​ഴ്ച​യി​ല്ലാ‍​തെ പൊ​രു​തി വി​ജ​യം​കൊ​യ്ത എ​ഴുത്തു​കാ​ര​നാ​ണ് പ്ര​ഫ. എം.​എ​ൻ. വി​ജ​യ​ൻ. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​രോ വാ​ക്കും പ്ര​ദ​ർ​ശ​ന ന​ഗ​രി​യി​ലെ താ​ത്കാ​ലി​ക കാ​ൻ​വാ​സി​ൽ പ​തി​പ്പി​ച്ച​ത് കാ​ണാ​നെ​ത്തു​ന്ന​വ​രു​ടെ  മ​ന​സി​ൽ ഒ​രി​ക്ക​ലും മാ​യാ​തെ കൊ​ത്തി​വ​യ്ക്ക​പ്പെ​ടു​മെ​ന്ന​ത് തീ​ർ​ച്ച​യാ​ണ്.

ജ​ന​കീ​യ​പോ​രാ​ട്ട​ങ്ങ​ളു​ടെ ക​ന​ൽ​വ​ഴി താ​ണ്ടി​യ വി​പ്ല​വ​സൂ​ര്യ​ൻ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ മ​തി​കെ​ട്ടാ​ൻ മ​ല​യി​ൽ പോ​യ​തും മൂ​ന്നാ​ർ ഒ​ഴി​പ്പി​ക്ക​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ടു​ത്ത​തും ത​ന്‍റെ പാ​ർ​ട്ടി തീ​രു​മാ​നം മ​റി​ക​ട​ന്ന് ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ഭാ​ര്യ കെ.​കെ. ര​മ​യെ കാ​ണാ​ൻ​ചെ​ന്ന​തും എ​ല്ലാം കാ​ൻ​വാ​സി​ൽ കൊ​ളു​ത്തി​വ​ച്ച തീ​നാ​ള​ങ്ങ​ളാ​യി മാ​റു​ന്ന കാ​ഴ്ച​യാ​ണ് ഫോ​ട്ടോ പ്ര​ദ​ർ​ശ​ന​ത്തി​ൽ. ര​ണ്ട് മ​ഹാ​പ്ര​തി​ഭ​ക​ളു​ടെ അ​പൂ​ർ​വ​നി​മി​ഷ​ങ്ങ​ളെ കോ​ർ​ത്തി​ണ​ക്കി​യ ഫോ​ട്ടോ പ്ര​ദ​ർ​ശ​നം കാ​ഴ്ച​യ്ക്ക​പ്പു​റം ഒ​രു കാ​ല​ഘ​ട്ട​ത്തി​ന്‍റെ ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​യി മാ​റു​ന്ന​വ​യാ​യി​രു​ന്നു.എം.​എ​ൻ. പ​ഠ​ന​ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ദ​ർ​ശ​നം ഇ​ന്നു സ​മാ​പി​ക്കും

Latest News

Corehub Up