Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shelter

Pathanamthitta

കാ​ടു​ക​യ​റാ​തെ കൊ​ന്പ​ന്മാ​ർ; ഭീ​തി​യി​ൽ മ​ല​യോ​രം

പ​ത്ത​നം​തി​ട്ട: കാ​ടു​വി​ട്ടി​റ​ങ്ങി​യ ആ​ന​ക്കൂ​ട്ടം കാ​ടു​ക​യ​റാ​തെ ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ൽ സ്ഥി​ര​ശ​ല്യ​ക്കാ​രാ​യി മാ​റി​യ​തോ​ടെ മ​ല​യോ​ര​ജ​ന​ത​യു​ടെ ഭീ​തി വ​ർ​ധി​ച്ചു. പ​ക​ൽ സ​മ​യ​ത്തു പോ​ലും കാ​ട്ടാ​ന​ക്കൂ​ട്ടം പൊ​തു​നി​ര​ത്തു​ക​ളി​ലും കൃ​ഷി​യി​ട​ങ്ങ​ളി​ലും എ​ത്തി​യ​തോ​ടെ ജ​ന​ജീ​വി​തം ദുഃ​സ​ഹയി. കു​ട്ടി​ക​ളെ സ്കൂ​ളി​ലേ​ക്ക് അ​യ​യ്ക്കാ​ൻ​പോ​ലും ആ​ളു​ക​ൾ​ക്കു ഭ​യ​മാ​യി​ത്തു​ട​ങ്ങി. ടാ​പ്പിം​ഗ് മേ​ഖ​ല​യും കാ​ർ​ഷി​ക​ജോ​ലി​ക​ളും ത​ട​സ​പ്പെ​ട്ടു​തു​ട​ങ്ങി.

ഇ​തി​നി​ടെ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ സ്ഥി​രം സ​ന്ദ​ർ​ശ​ക​രാ​യി മാ​റി​യ ആ​ന​ക്കൂ​ട്ടം വ​ൻ നാ​ശ​ന​ഷ്ട​മാ​ണ് മ​ല​യോ​ര മേ​ഖ​ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​രു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. പ്ര​ദേ​ശ​വാ​സി​ക​ൾ വി​ളി​ക്കു​ന്പോ​ൾ വ​ന​പാ​ല​ക​രെ​ത്തി ആ​ന​ക​ളെ ഓ​ടി​ച്ചു​വി​ടു​ന്നു​ണ്ടെ​ങ്കി​ലും വൈ​കാ​തെ​ത​ന്നെ ഇ​വ തി​രി​കെ​വ​രി​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

മ​ല​യോ​ര മേ​ഖ​ല​ക​ളി​ലെ ച​ക്ക, തെ​ങ്ങ്, കൈ​ത​ച്ച​ക്ക എ​ന്നി​വ തേ​ടി​യാ​ണ് ആ​ന​ക​ൾ കൂ​ട്ട​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് പ​റ​യു​ന്നു. കാ​ടു​വി​ട്ടി​റ​ങ്ങി​യ ഇ​വ ക​ല്ലാ​റി​ന്‍റെ​യും അ​ച്ച​ൻ​കോ​വി​ലാ​റി​ന്‍റെ​യും തീ​ര​ങ്ങ​ളി​ൽ പ​ക​ൽ ത​ങ്ങു​ക​യാ​ണ് പ​തി​വ്. ആ​റു നീ​ന്തി​ക്ക​ട​ന്നാ​ണ് മ​റു​ക​ര​യി​ലെ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്ക് എ​ത്തി​യി​ട്ടു​ള്ള​ത്.

മ​ല​യാ​ല​പ്പു​ഴ, ക​ട​വു​പു​ഴ, പു​തു​ക്കു​ളം, മു​ക്കു​ഴി ഭാ​ഗ​ങ്ങ​ളി​ൽ കാ​ട്ടാ​ന സ്ഥി​രം ശ​ല്യ​ക്കാ​രാ​യി മാ​റി​യി​ട്ടു​ണ്ട്. ച​ക്ക തേ​ടി​യെ​ത്തു​ന്ന ആ​ന​ക​ൾ പ​ല​യി​ട​ത്തും പ്ലാ​വ് ത​ള്ളി​യി​ട്ടി​രി​ക്കു​ന്ന​തും കാ​ണാം. ക​ട​വു​പു​ഴ ഭാ​ഗ​ത്തെ വ​ന​ത്തി​ൽ​നി​ന്നാ​ണ് ആ​ന​ക​ൾ ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ലേ​ക്കു ക​ട​ന്നി​രി​ക്കു​ന്ന​ത്.മ​ണ്ണീ​റ​യി​ൽ നി​ര​വ​ധി കൃ​ഷി​യി​ട​ങ്ങ​ൾ ആ​ന ത​ക​ർ​ത്തു.

വ​ട​ക്കേ മ​ണ്ണീ​റ, ത​ല​മാ​നം പ്ര​ദേ​ശ​ങ്ങ​ളി​ൽ ശ​ല്യം രൂ​ക്ഷ​മാ​ണ്. വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച സൗ​രോ​ർ​ജ​വേ​ലി പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മ​ല്ലാ​താ​യ​തോ​ടെ അ​തു ക​ട​ന്നാ​ണ് ആ​ന​ക​ൾ എ​ത്തു​ന്ന​ത്.


വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം വി​ളി​ച്ച് എം​എ​ൽ​എ

കോ​ന്നി​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ​ന്യ​ജീ​വി ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ, വി​വി​ധ വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗം വി​ളി​ച്ച് കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ. വ​നം, റ​വ​ന്യു, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും സം​യു​ക്ത യോ​ഗ​മാ​ണ് പ​ഞ്ചാ​യ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ൽ എം​എ​ൽ​എ വി​ളി​ച്ചു​കൂ​ട്ടി​യി​രി​ക്കു​ന്ത​ന്.
16നു ​രാ​വി​ലെ പ​ത്തി​ന് മ​ല​യാ​ല​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ പു​തു​ക്കു​ളം, 11.30ന് ​കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​വോ​ലി​ക്കു​ഴി എ​ന്നി​വി​ട​ങ്ങ​ളി​ൽ യോ​ഗം ചേ​രും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ക​ല​ഞ്ഞൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പൂ​മ​രു​തി​ക്കു​ഴി, വൈ​കു​ന്നേ​രം നാ​ലി​ന് ത​ണ്ണി​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ലെ മ​ണ്ണീ​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും സം​യു​ക്ത​യോ​ഗം ചേ​രു​മെ​ന്ന് ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ അ​യി​ച്ചു.

Latest News

Corehub Up