കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതികളും സര്‍ക്കാരും നല്കിയ അപ്പീല്‍ ഹര്‍ജികള്‍ ഹൈക്കോടതി വിശദ വാദത്തിനു മാറ്റി.
തങ്ങള്‍ക്കു വിചാരണക്കോടതി വിധിച്ച 20 വര്‍ഷത്തെ തടവുശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യത്തിലാണ് ജസ്റ്റീസുമാരായ വി. രാജ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ആദ്യം വാദം കേള്‍ക്കുക.
അപ്പീല്‍ ഹര്‍ജികള്‍ രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കും.