Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shinetomchacko

ഷൈ​ൻ ടോം ​ചാ​ക്കോ​യു​ടെ 'അ​ടി​നാ​ശം വെ​ള്ള​പ്പൊ​ക്കം' ഒ​ടി​ടി​യി​ലേ​ക്ക്; ട്രെ​യി​ല​ർ പു​റ​ത്ത്

ഷൈ​ൻ ടോം ​ചാ​ക്കോ​യെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി എ.​ജെ. വ​ർ​ഗീ​സ് സം​വി​ധാ​നം ചെ​യ്ത കോ​മ​ഡി എ​ന്‍റ​ർ​ടെ​യ്ന​ർ ചി​ത്രം 'അ​ടി​നാ​ശം വെ​ള്ള​പ്പൊ​ക്കം' ഒ​ടി​ടി റി​ലീ​സി​നൊ​രു​ങ്ങു​ന്നു. ചി​ത്ര​ത്തി​ന്‍റെ ഒ​ടി​ടി ട്രെ​യി​ല​ർ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടു. സി​നി​മ​യി​ലെ പ്ര​ധാ​ന മു​ഹൂ​ർ​ത്ത​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യാ​ണ് ട്രെ​യി​ല​ർ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. സൈ​ന പ്ലേ​യി​ലൂ​ടെ ഒ​ക്ടോ​ബ​ർ 16-നാ​ണ് ചി​ത്രം സ്ട്രീ​മിം​ഗ് ആ​രം​ഭി​ക്കു​ന്ന​ത്.

'അ​ടി ക​പ്യാ​രേ കൂ​ട്ട​മ​ണി', 'ഉ​റി​യ​ടി' എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം എ.​ജെ. വ​ർ​ഗീ​സ് സം​വി​ധാ​നം ചെ​യ്ത ഈ ​ചി​ത്രം ഒ​രു ഫു​ൾ ഫ​ൺ ത്രി​ല്ല​ർ ജോ​ണ​റി​ലാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 2025 ഡി​സം​ബ​ർ അഞ്ചിനാ​യി​രു​ന്നു ചി​ത്രം തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തി​യ​ത്.

സൂ​ര്യ​ഭാ​ര​തി ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ മ​നോ​ജ് കു​മാ​ർ കെ.​പി​യാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ആ​ർ. ജ​യ​ച​ന്ദ്ര​ൻ, എ​സ്.​ബി. മ​ധു, താ​ര അ​തി​യാ​ട​ത്ത് എ​ന്നി​വ​രാ​ണ് എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ​മാ​ർ. സം​വി​ധാ​യ​ക​ൻ എ.​ജെ. വ​ർ​ഗീ​സ് ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വ​ലി​യൊ​രു ഇ​ട​വേ​ള​യ്ക്ക് ശേ​ഷം സം​ഗീ​ത​സം​വി​ധാ​യ​ക​ൻ സു​രേ​ഷ് പീ​റ്റേ​ഴ്സ് മ​ല​യാ​ള​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​ചി​ത്ര​ത്തി​നു​ണ്ട്. ടി​റ്റോ പി. ​ത​ങ്ക​ച്ച​ന്‍റേ​താ​ണ് വ​രി​ക​ൾ.

ഷൈ​ൻ ടോം ​ചാ​ക്കോ​യോ​ടൊ​പ്പം ബൈ​ജു സ​ന്തോ​ഷ്, ബാ​ബു ആ​ന്‍റ​ണി, അ​ശോ​ക​ൻ, മ​ഞ്ജു പി​ള്ള, ത​മി​ഴ് ന​ട​ൻ ജോ​ൺ വി​ജ​യ്, യൂ​ട്യൂ​ബ​ർ ജോ​ൺ വെ​ട്ടി​യാ​ർ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു​ണ്ട്. കൂ​ടാ​തെ വി​നീ​ത് മോ​ഹ​ൻ, സ​ജി​ത് അ​മ്പാ​ട്ട്, അ​രു​ൺ പ്രി​ൻ​സ്, എ​ലി​സ​ബ​ത്ത് ടോ​മി, രാ​ജ് കി​ര​ൺ തോ​മ​സ്, എം.​ബി. വി​ജ​യ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ പു​തു​മു​ഖ​ങ്ങ​ളും അ​ണി​നി​ര​ക്കു​ന്നു.

ഛായാ​ഗ്ര​ഹ​ണം: സൂ​ര​ജ് എ​സ്. ആ​ന​ന്ദ്, എ​ഡി​റ്റിം​ഗ്: ലി​ജോ പോ​ൾ, ക​ലാ​സം​വി​ധാ​നം: ശ്യാം ​കാ​ർ​ത്തി​കേ​യ​ൻ, മേ​ക്ക​പ്പ്: അ​മ​ൽ കു​മാ​ർ കെ.​സി., കോ​സ്റ്റ്യൂം ഡി​സൈ​ൻ: സൂ​ര്യ ശേ​ഖ​ർ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ: മു​ഹ​മ്മ​ദ് സ​നൂ​പ് എ​ന്നി​വ​രാ​ണ് മ​റ്റ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ.

 

Latest News

Corehub Up