Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shlreport

എ​ഐ പ​രീ​ക്ഷ​ണം ഇ​വി​ടെ പാ​ളി, പ​ക​രം വെ​ക്കാ​ൻ ക​ഴി​യി​ല്ല; 'എ​ഐ റീ​ബൗ​ണ്ടിം​ഗ്' എ​ന്ന പു​തി​യ ട്വി​സ്റ്റ്!

എഐ വ​ന്നു ക​ളം പി​ടി​ച്ച​തോ​ടെ ജോ​ലി പോ​യ​വ​രെ​യൊ​ക്കെ ക​മ്പ​നി​ക​ൾ തി​രി​കെ വി​ളി​ക്കു​ക​യാ​ണ​ത്രേ, ഇതിനെ 'എഐ റീബൗണ്ടിംഗ്' എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് ജോ​ലി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ ജീ​വ​ന​ക്കാ​രെ യു​കെ​യി​ലെ​യും യു​എ​സി​ലെ​യും പ്ര​മു​ഖ ക​മ്പ​നി​ക​ൾ തി​രി​കെ വി​ളി​ക്കു​ന്ന പ്ര​വ​ണ​ത ശ​ക്ത​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ടാ​ല​ന്‍റ് അ​സ​സ്‌​മെ​ന്‍റ് സ്ഥാ​പ​ന​മാ​യ SHL ന​ട​ത്തി​യ ഗ​വേ​ഷ​ണം, റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച്, സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ത്ത യു​എ​സ് ജീ​വ​ന​ക്കാ​രി​ൽ 19.1 ശ​ത​മാ​നം പേ​ർ ത​ങ്ങ​ൾ​ക്ക് പ​ക​രം എ​ഐ കൊ​ണ്ടു​വ​ന്ന ശേ​ഷ​വും ക​മ്പ​നി​ക​ൾ ത​ങ്ങ​ളോ​ട് തി​രി​കെ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. യു​എ​സി​ലും യു​കെ​യി​ലു​മാ​യി ഇ​ത് 16 ശ​ത​മാ​ന​മാ​ണ്.

 അ​പ്പോ എ​ഐ​ക്ക് പ​ക​രം വെ​ക്കാ​ൻ ആ​ളി​ല്ലേ, എ​വി​ടെ​യാ​ണ് ക​മ്പനികൾക്ക് പാ​ളി​യ​ത് ?

ക​മ്പ​നി​ക​ൾ ത​ങ്ങ​ളു​ടെ ജീ​വ​ന​ക്കാ​രു​ടെ ക​ഴി​വു​ക​ളും അ​നു​ഭ​വ​സ​മ്പ​ത്തും ശ​രി​യാ​യി വി​ല​യി​രു​ത്താ​തെ ദൃ​തി​പി​ടി​ച്ച് ജോ​ലി ഓ​ട്ടോ​മേ​റ്റ് ചെ​യ്ത​താ​ണ് വി​ന​യാ​യ​ത്. സ്ഥാ​പ​ന​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ഴ​ത്തി​ലു​ള്ള അ​റി​വ്, ഉ​പ​ഭോ​ക്താ​ക്ക​ളു​മാ​യു​ള്ള ബ​ന്ധം, പ്ര​ഫ​ഷ​ണ​ൽ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നു​ള്ള ശേ​ഷി എ​ന്നി​വ ജീ​വ​ന​ക്കാ​ർ ന​ൽ​കു​ന്നു​ണ്ടെ​ന്നും ഇ​വ സാ​ങ്കേ​തി​ക​വി​ദ്യ​യി​ലൂ​ടെ മാ​ത്രം പ​ക​ർ​ത്തി​യെ​ഴു​താ​ൻ ക​ഴി​യി​ല്ലെ​ന്നും ക​മ്പ​നി​ക​ൾ തി​രി​ച്ച​റി​യാ​ൻ തു​ട​ങ്ങി.

ചാ​റ്റ്ബോ​ട്ടു​ക​ൾ​ക്കും എഐ ടൂ​ളു​ക​ൾ​ക്കും ക​മ്പ​നി​യു​ടെ അ​നു​ഭ​വ​സ​മ്പ​ത്തോ മ​നു​ഷ്യ​രു​ടെ ക്രി​യേ​റ്റി​വി​റ്റി​യോ ക​സ്റ്റ​മ​ർ റി​ലേ​ഷ​ൻ​ഷി​പ്പോ ന​ൽ​കാ​ൻ ക​ഴി​യു​ന്നി​ല്ല. പ്ര​തീ​ക്ഷി​ച്ച ത​രം ക്വാ​ളി​റ്റി​യും ഫ​ല​വും എ​ഐ ടൂ​ളു​ക​ളി​ൽ നി​ന്ന് ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ ഒ​ഴി​വാ​ക്കി​യ വി​ദ​ഗ്ദ്ധ​രെ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രേ​ണ്ടി വ​ന്നു.

ത​ങ്ങ​ളു​ടെ എ​ഐ ക്വാ​ളി​റ്റി ക​ൺ​ട്രോ​ൾ ടൂ​ളു​ക​ൾ പ്ര​തീ​ക്ഷി​ച്ച പോ​ലെ പ്ര​വ​ർ​ത്തി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് വാ​ഹ​ന നി​ർ​മാതാ​ക്ക​ളാ​യ ഫോ​ർ​ഡ് 350 അ​നു​ഭ​വ​സ​മ്പ​ന്ന​രാ​യ എ​ൻ​ജി​നീ​യ​ർ​മാ​രെ നി​യ​മി​ക്കു​ക​യും സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കു​ക​യും ചെ​യ്തു.

എ​ഐ ചാ​റ്റ്ബോ​ട്ടു​ക​ളെ അ​മി​ത​മാ​യി ആ​ശ്ര​യി​ക്കാ​നു​ള്ള നീ​ക്കം പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ സ്വീ​ഡി​ഷ് ഫി​ൻ​ടെ​ക് ക​മ്പ​നി​യാ​യ ക്ലാ​ർ​ണ വീ​ണ്ടും ഹ്യൂ​മ​ൻ ക​സ്റ്റ​മ​ർ സ​ർ​വീ​സ് പ്ര​തി​നി​ധി​ക​ളെ നി​യ​മി​ക്കാ​ൻ തു​ട​ങ്ങി.

 ഇ​നി ക​മ്പ​നി​ക​ൾ തി​രി​ച്ചു​വി​ളി​ച്ചാ​ലോ ?

കൃ​ത്യ​മാ​യ പ​ഠ​ന​മി​ല്ലാ​തെ ജീ​വ​ന​ക്കാ​രെ ഒ​ഴി​വാ​ക്കി എ​ഐ ന​ട​പ്പി​ലാ​ക്കാ​ൻ ശ്ര​മി​ച്ച ക​മ്പ​നി​ക​ൾ​ക്ക് അ​വ​രെ മു​ൻ​പ​ത്തേ​ക്കാ​ൾ ഉ​യ​ർ​ന്ന ചെ​ല​വി​ൽ തി​രി​കെ ജോ​ലി​യി​ൽ പ്ര​വേ​ശി​പ്പി​ക്കേ​ണ്ടി വ​രു​ന്ന സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

തി​രി​കെ വി​ളി​ക്ക​പ്പെ​ടു​ന്ന ജീ​വ​ന​ക്കാ​ർ പ​ഴ​യ വ്യ​വ​സ്ഥ​ക​ളി​ൽ ജോ​ലി ചെ​യ്യാ​ൻ ത​യ്യാ​റ​ല്ല എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. SHL ന്‍റെ ക​ണ്ടെ​ത്ത​ലു​ക​ൾ പ്ര​കാ​രം, 51% ജീ​വ​ന​ക്കാ​രും തി​രി​കെ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് മു​ൻ​പ് വ​ലി​യ ശ​മ്പ​ള വ​ർ​ദ്ധ​ന​വ് വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. 42% പേ​ർ ത​ങ്ങ​ളു​ടെ ഭാ​വി തൊ​ഴി​ൽ സു​ര​ക്ഷി​ത​ത്വ​ത്തെ​ക്കു​റി​ച്ച് ലി​ഖി​ത​മാ​യ ഉ​റ​പ്പ് ആ​വ​ശ്യ​പ്പെ​ട്ടു. 40% പേ​ർ ത​ങ്ങ​ളു​ടെ ജോ​ലി​യി​ൽ എ​ഐ എ​ങ്ങ​നെ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത് എ​ന്ന​തി​നെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ വ്യ​ക്ത​ത ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ന്ത്യ​യി​ലും ഇ​തി​ന്‍റെ ഇം​ഫാ​ക്ട് എ​ങ്ങ​നെ​യാ​ണ് എ​ന്നു ചോ​ദി​ച്ചാ​ൽ,

ഇ​ന്ത്യ​യി​ൽ എ​ഐ കാ​ര​ണം 31,000-ൽ ​അ​ധി​കം ആ​ളു​ക​ൾ​ക്ക് ജോ​ലി ന​ഷ്ട​പ്പെ​ട്ടെ​ങ്കി​ലും, 83,000-ൽ ​അ​ധി​കം പു​തി​യ AI അ​ധി​ഷ്ഠി​ത നി​യ​മ​ന​ങ്ങ​ളും ന​ട​ന്നി​ട്ടു​ണ്ട്. ചു​രു​ക്കി പ​റ​ഞ്ഞാ​ൽ, എഐ ഉ​പ​യോ​ഗി​ക്കാ​ൻ അ​റി​യു​ന്ന​തി​നൊ​പ്പം ന​മ്മ​ളു​ടെ അ​നു​ഭ​വ​സ​മ്പ​ത്തും സ്കി​ല്ലു​മാ​ണ് പ്ര​ധാ​നം.

Latest News

Corehub Up