Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shooters

കാ​ട്ടു​പ​ന്നി​ക​ളെ കൊ​ല്ല​ൽ;ഷൂ​ട്ട​ർ​മാ​ർ​ക്ക് നി​യ​ന്ത്ര​ണം: ഉ​ത്ത​ര​വ് മ​ര​വി​പ്പി​ക്കാ​ൻ മന്ത്രിയുടെ നി​ർ​ദേ​ശം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്പോ​​​ർ​​​ട്സ് അ​​​ല്ലെ​​​ങ്കി​​​ൽ സ്ഥാ​​​പ​​​ന​​​പ​​​ര​​​മാ​​​യ ലൈ​​​സ​​​ൻ​​​സു​​​ക​​​ൾ പോ​​​ലു​​​ള്ള ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി ആ​​​യു​​​ധ ലൈ​​​സ​​​ൻ​​​സ് ഉ​​​ള്ള വ്യ​​​ക്തി​​​ക​​​ളെ കാ​​​ട്ടു​​​പ​​​ന്നി​​​ക​​​ളെ വെ​​​ടി​​​വ​​​യ്ക്കു​​​ന്ന​​​തി​​​ൽനി​​​ന്നു വി​​​ല​​​ക്കി​​​ക്കൊ​​​ണ്ട് വ​​​നം വ​​​കു​​​പ്പ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ഉ​​​ത്ത​​​ര​​​വ് താ​​​ത്കാ​​​ലി​​​ക​​​മാ​​​യി മ​​​ര​​​വി​​​പ്പി​​​ക്കാ​​​ൻ വ​​​നം മ​​​ന്ത്രി എ.​​​കെ.​​​ശ​​​ശീ​​​ന്ദ്ര​​​ൻ വ​​​നം​​​വ​​​കു​​​പ്പ് അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​ക്കു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

ഇ​​​ടു​​​ക്കി ജി​​​ല്ലാ ക​​​ള​​​ക്ട​​​റു​​​ടെ ശി​​​പാ​​​ർ​​​ശ​​​യും ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പി​​​ന്‍റെ അ​​​ഭി​​​പ്രാ​​​യ​​​വും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​യി​​​രു​​​ന്നു ഇ​​​പ്ര​​​കാ​​​രം ഉ​​​ത്ത​​​ര​​​വു പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ ആ​​​യു​​​ധ ലൈ​​​സ​​​ൻ​​​സ് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന ലൈ​​​സ​​​ൻ​​​സിം​​​ഗ് അ​​​ഥോ​​​റി​​​റ്റി​​​ക​​​ൾ ഇ​​​ത്ത​​​രം ലൈ​​​സ​​​ൻ​​​സു​​​ക​​​ളും അ​​ത് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​ന്‍റെ സാ​​​ധു​​​ത​​​യും പ​​​രി​​​ശോ​​​ധി​​​ച്ച് ഉ​​​ത്ത​​​ര​​​വ്/​​​സ്പ​​​ഷ്ടീ​​​ക​​​ര​​​ണം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്.

ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ വ​​​നം​​​വ​​​ന്യ​​​ജീ​​​വി വ​​​കു​​​പ്പ് ഒ​​​രു ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്ന​​​തു നി​​​യ​​​മാ​​​നു​​​സൃ​​​ത​​​മാ​​​ണോ എ​​​ന്നും പ്രാ​​​യോ​​​ഗി​​​ക​​​ത ഉ​​​ൾ​​​പ്പെ​​​ടെ ബ​​​ന്ധ​​​പ്പെ​​​ട്ട മ​​​റ്റു വി​​​ഷ​​​യ​​​ങ്ങ​​​ളും വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​പു​​തി​​യ ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കാ​​​ൻ മ​​​ന്ത്രി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​ത്.

ശ​​​ല്യ​​​ക്കാ​​​രാ​​​യ കാ​​​ട്ടു​​​പ​​​ന്നി​​​ക​​​ളെ വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ല്ലു​​​ന്ന​​​തി​​​ന് ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന അ​​​ധ്യ​​​ക്ഷ​​​ന്മാ​​​ർ​​​ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ലും ലൈ​​​സ​​​ൻ​​​സ്ഡ് ഷൂ​​​ട്ട​​​ർ​​​മാ​​​രു​​​ടെ ല​​​ഭ്യ​​​ത​​​ക്കു​​​റ​​​വ് മൂ​​​ലം കാ​​​ട്ടു​​​പ​​​ന്നി​​​ക​​​ളെ കൊ​​​ല്ലു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ കാ​​​ര്യ​​​മാ​​​യി ന​​​ട​​​ക്കു​​​ന്നി​​​ല്ല എ​​​ന്ന് വി​​​വി​​​ധ ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്നും പ​​​രാ​​​തി ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു.

ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ എ​​​ല്ലാ വ​​​നം ഡി​​​വി​​​ഷ​​​നു​​​ക​​​ൾ​​​ക്ക് കീ​​​ഴി​​​ലു​​​മു​​​ള്ള പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ ലൈ​​​സ​​​ൻ​​​സ്ഡ് ഷൂ​​​ട്ട​​​ർ​​​മാ​​​രെ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി സ്വീ​​​ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം വ​​​നം മ​​​ന്ത്രി ചീ​​​ഫ് വൈ​​​ൽ​​​ഡ് ലൈ​​​ഫ് വാ​​​ർ​​​ഡ് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

Latest News

Corehub Up