x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൃഷി​യി​ട​ങ്ങ​ളി​ലി​റ​ങ്ങു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ ഇ​ല്ലാ​യ്മചെ​യ്യാ​ൻ ടീംവ​ർ​ക്ക് വേ​ണം: ഷൂ​ട്ട​ർ​മാ​ർ


Published: November 6, 2025 12:25 AM IST | Updated: November 6, 2025 12:25 AM IST

വ​ട​ക്ക​ഞ്ചേ​രി: വ​നം​വ​കു​പ്പി​ന്‍റെ മി​ഷ​ൻ വൈ​ൽ​ഡ് പി​ഗ് ദൗ​ത്യം വി​ജ​യ​ക​ര​മാ​കാ​ൻ ടീം ​വ​ർ​ക്ക് സം​വി​ധാ​നം വേ​ണ​മെ​ന്ന് ഷൂ​ട്ട​ർ​മാ​ർ. ഒ​ന്നോ ര​ണ്ടോ പേ​രെ വ​ച്ച് രാ​ത്രി​കാ​ല​ങ്ങ​ളി​ലു​ള്ള പ​ന്നി​വേ​ട്ട പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നാണ് കാ​ട്ടുപ​ന്നി​ക​ളെ വെ​ടി​വ​ച്ചു​കൊ​ല്ലാ​നു​ള്ള ഷൂ​ട്ട​ർ​മാ​രു​ടെ പാ​ന​ലി​ലു​ള്ള പ​ട്ടേം​പാ​ടം ബെ​ന്നി പോ​ൾ, പാ​ല​ക്കു​ഴി​യി​ലെ ജോ​ഷി ആ​ന്‍റ​ണി എ​ന്നി​വ​ർ പ​റ​യു​ന്ന​ത്.

മ​ല​പ്പു​റ​ത്ത് പ​ത്ത് പ​ന്ത്ര​ണ്ട് ഷൂ​ട്ട​ർ​മാ​രു​ള്ള സം​ഘ​ങ്ങ​ളാ​ണ് പ​ന്നി​ക​ളെ പി​ടി​കൂ​ടാ​ൻ ഇ​റ​ങ്ങു​ന്ന​ത്. ഇ​വ​ർ​ക്കൊ​പ്പം പ​രി​ശീ​ല​നം ല​ഭി​ച്ച നാ​യ്ക്ക​ളു​മു​ണ്ടാ​കും.

പ​ക​ൽ​സ​മ​യ​മാ​ണ് സം​ഘം ദൗ​ത്യ​ത്തി​ന് ഇ​റ​ങ്ങു​ക. പൊ​ന്ത​ക്കാ​ടു​ക​ളി​ലേ​ക്കും പ​ന്നി​ക​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള ച​തു​പ്പ് സ്ഥ​ല​ങ്ങ​ളി​ലും ചെ​ളി​പ്ര​ദേ​ശ​ത്തേ​ക്കും നാ​യ്ക്ക​ളെ വി​ടും. നാ​യ്ക്ക​ൾ കു​ര​ച്ച് ഓ​ടു​ന്ന​തി​നി​ടെ പ​ന്നി​ക​ൾ കൂ​ട്ട​ത്തോ​ടെ പ​ല​വ​ഴി​ക്ക് പാ​യും. ഈ ​സ​മ​യം പ്ര​ദേ​ശ​ത്തി​ന് ചു​റ്റും നി​ല​യു​റ​പ്പി​ച്ച ഷൂ​ട്ട​ർ​മാ​ർ പ​ന്നി​ക​ളെ വ​ക​വ​രു​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

ഇ​തു​വ​ഴി ഒ​രു​ദി​വ​സം ത​ന്നെ കൂ​ടു​ത​ൽ പ​ന്നി​ക​ളെ ഇ​ല്ലാ​യ്മ ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഷൂ​ട്ട​ർ​മാ​ർ​ക്ക് ഉ​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ളും അ​പാ​യ​സാ​ധ്യ​ത​ക​ളും മൂ​ലം പ​ല​പ്പോ​ഴും ദൗ​ത്യ​ത്തി​ന് പോ​കാ​ൻ പ​ല​രും മ​ടി​ക്കു​ന്ന സ്ഥി​തി​യു​മു​ണ്ട്. പ​ന്നി​യെ പി​ടി​ക്കാ​ൻ രാ​ത്രി മു​ഴു​വ​ൻ ഉ​റ​ക്കം ക​ള​യ​ണം.

പൊ​ന്ത​ക്കാ​ട് മൂ​ടി​യ പ്ര​ദേ​ശ​ത്തു​കൂ​ടെ ഭാ​ര​മു​ള്ള തോ​ക്കു​മാ​യി പ​ന്നി​യെ തെ​ര​ഞ്ഞ് ന​ട​ക്ക​ണം. പാ​മ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യെ പേ​ടി​ച്ച് വേ​ണം ന​ട​ക്കാ​ൻ. പ​ന്നിത​ന്നെ ചി​ല​പ്പോ​ൾ ആ​ക്ര​മി​ക്കാ​നെ​ത്തും. ചി​ല തോ​ട്ട​ങ്ങ​ളി​ൽ ഉ​ട​മ​പോ​ലും അ​റി​യാ​തെ പ​ന്നി​യെ പി​ടി​ക്കാ​ൻ വൈ​ദ്യു​തി​ക​മ്പി​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ടാ​കും. ഒ​രു ഷൂ​ട്ട​ർ​ക്ക് ഒ​രു സ​ഹാ​യി​യെ​യെ​ങ്കി​ലും രാ​ത്രി ഒ​പ്പം കൂ​ട്ടേ​ണ്ടി വ​രും.

അ​തി​ന് വ​രു​ന്ന ചെ​ല​വു​ക​ളും ക​ണ്ടെ​ത്ത​ണം. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ന​ട​ക്കാ​നാ​വ​ശ്യ​മാ​യ ഷൂ​സു​ക​ളും ലൈ​റ്റ് സം​വി​ധാ​ന​ങ്ങ​ളും ക​രു​ത​ണം. തോ​ക്കി​ന്‍റെ തി​ര​ക​ൾ​ക്കുത​ന്നെ വ​ലി​യ തു​ക വ​രു​ന്നു​ണ്ട്.

120 രൂ​പ മു​ത​ൽ 200രൂ​പ വ​രെ വി​ല വ​രു​ന്ന​താ​ണ് തി​ര​ക​ൾ. പ​ല​പ്പോ​ഴും ഒ​രു പ​ന്നി​യെ വെ​ടി​വ​ക്കാ​ൻ ര​ണ്ടു​മൂ​ന്നു തി​ര​ക​ൾ ഉ​പ​യോ​ഗി​ക്കേ​ണ്ടി​വ​രു​മെ​ന്ന് പ​റ​യു​ന്നു. എ​ന്നാ​ൽ കി​ട്ടു​ന്ന പ്ര​തി​ഫ​ലം പ​ര്യാ​പ്ത​മ​ല്ല. പ​ന്നി​യെ കൊ​ന്നാ​ൽ മാ​ത്ര​മേ പ്ര​തി​ഫ​ല തു​ക കി​ട്ടൂ.

പ​ന്നി​യെ വെ​ടി​വ​ച്ചു​കൊ​ന്ന് അ​തി​നെ കു​ഴി​ച്ചു​മൂ​ടു​ന്ന ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പ്ര​യാ​സ​ക​ര​മാ​യ​താ​ണ്. താ​ഴ്ത്തി കു​ഴി​യെ​ടു​ത്ത് വേ​ണം ജ​ഡം മ​റ​വ് ചെ​യ്യാ​ൻ. കൊ​ല്ലു​ന്ന പ​ന്നി​ക​ളു​ടെ മാം​സം അ​താ​ത് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ലേ​ലം ചെ​യ്തു വി​ല്പ​ന​യ്ക്ക് സൗ​ക​ര്യം ഒ​രു​ക്കി​യാ​ൽ പ​ന്നി​വേ​ട്ട​ക്ക് വ​രു​ന്ന ചെ​ല​വു​ക​ൾ അ​തു​വ​ഴി ക​ണ്ടെ​ത്താ​നാ​കും. ജ​ന​ങ്ങ​ൾ​ക്ക് വി​ഷാം​ശം ഇ​ല്ലാ​ത്ത ന​ല്ല മാം​സം കു​റ​ഞ്ഞ വി​ല​ക്ക് ല​ഭ്യ​മാ​ക്കാ​നും ക​ഴി​യും. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം വ​ന്നാ​ൽ ഇ​നി പ​ന്നി​പി​ടി​ത്ത​വും നി​ല​യ്ക്കും.

തോ​ക്കു​ക​ളെ​ല്ലാം സ​റ​ണ്ട​ർ ചെ​യ്യ​ണം. അ​തി​നാ​ൽ ര​ണ്ടു​മാ​സ​ത്തോ​ളം പ​ന്നി​പി​ടി​ത്തം മു​ട​ങ്ങും.

അ​തു​ക​ഴി​ഞ്ഞാ​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വ​രു​മ്പോ​ഴും ഈ ​അ​വ​ധി വ​രും. ഇ​തി​നി​ടെ പ​ന്നി​ക​ളും പെ​രു​കും. ഷൂ​ട്ട​ർ​മാ​രെ ഇ​തി​ൽനി​ന്നും ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Tags : Shooters nattuvisesham local news

Recent News

Corehub Up