ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി
പത്തനംതിട്ട: വനിതാ ശിശു വികസന വകുപ്പ് - മിഷന് വാത്സല്യ പദ്ധതിയുടെ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ഭാഗമായ ഔവര്‍ റെസ്പോണ്സിബിലിറ്റി ടു ചില്‍ഡ്രന്‍ പരിപാടിയുടെ ഭാഗമായി ജില്ലയിലെ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കായി നടത്തുന്ന ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നാല്ക്കാലിക്കല് മൗണ്ട് കാര്‍മല്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നടന്നു.
അബിന്‍ വര്‍ക്കി എംഎല്‍എ പെനാല്‍റ്റി ഷൂട്ടൗട്ട് ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു. പത്തനംതിട്ട ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പി. എസ്. തസ്നീം അധ്യക്ഷത വഹിച്ചു.
ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എസ്. ഫെബ്ന റഹീം, പത്തനംതിട്ട ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അംഗം ഡോ. ആർ. വിജയമോഹനന്‍, ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡ് അംഗം ഷാന്‍ രമേശ് ഗോപൻ, ഒആര്‍സി പ്രോജക്റ്റ് അസിസ്റ്റന്റ് ഷീലു എം. ലൂക്ക്, ബ്ലെസന്‍ പോൾ, ജെ. വിഷ്ണു, നാല്ക്കാലിക്കല് മൗണ്ട് കാര്‍മല്‍ ചില്‍ഡ്രന്‍സ് ഹോമിലെയും ആറന്മുള ശബരി ബാലാശ്രമത്തിലെയും കുട്ടികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.