x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ നി​ര്‍​മാ​ണജോ​ലി​ക​ള്‍ പു​ന​രാ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: July 20, 2026 11:57 PM IST | Updated: July 20, 2026 11:57 PM IST

ച​ങ്ങ​നാ​ശേ​രി കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ നി​ര്‍​മാണം പു​ന​രാ​രം​ഭി​ച്ച​പ്പോ​ള്‍.

ച​ങ്ങ​നാ​ശേ​രി: കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ നി​ര്‍​മാ​ണജോ​ലി​ക​ള്‍ പു​ന​രാ​രം​ഭി​ച്ചു. വി​നു ജോ​ബ് എം​എ​ല്‍​എ വി​ളി​ച്ചു​ചേ​ര്‍​ത്ത വി​വി​ധ വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തെ​തു​ട​ര്‍​ന്നാ​ണ് ജോ​ലി​ക​ള്‍ പു​ന​രാ​രം​ഭി​ച്ച​ത്. ഓ​ണ​ക്കാ​ല​ത്ത് ന​ഗ​ര​ത്തി​ലു​ണ്ടാ​കു​ന്ന ഗ​താ​ഗ​ത​ത്തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ഓ​ഗ​സ്റ്റ് ഒ​ന്നു​മു​ത​ല്‍ ബ​സ് സ്റ്റാ​ന്‍​ഡ് താ​ല്കാലിക​മാ​യി തു​റ​ന്ന് ബ​സു​ക​ള്‍ ക​യ​റി​യി​റ​ങ്ങും. ഇ​തി​നാ​യി ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ജോ​ലി​ക​ളും ഈ​യാ​ഴ്ച ആ​രം​ഭി​ക്കും.

കെ​ട്ടി​ടനി​ര്‍​മാണം പൂ​ര്‍​ത്തി​യാ​ക്കി ഡി​സം​ബ​ര്‍ ഒ​ന്നി​ന് ബ​സ് സ്റ്റാ​ന്‍​ഡ് ഉ​ദ്ഘാ​ട​നം ന​ട​ത്താ​നും തീ​രു​മാ​ന​മു​ണ്ട്. ഇ​തി​നാ​യി ജോ​ലി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​നും വി​നു ജോ​ബ് എം​എ​ല്‍​എ നി​ര്‍​മാണ ക​രാ​റു​കാ​രാ​യ ഊ​രാ​ളുങ്കൽ കോ​ണ്‍​ട്രാ​ക്ട് സൊ​സൈ​റ്റി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up