x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ചി​ത​മാ​യ സ്മാ​ര​കം ഉ​ണ്ടാ​ക​ണം: വി​നു ജോ​ബ് എം​എ​ല്‍​എ

വെബ് ഡെസ്ക്
Published: July 20, 2026 11:53 PM IST | Updated: July 20, 2026 11:53 PM IST

കെ.​കെ. പ​ടി​ഞ്ഞാ​റേ​പ്പു​റം അ​നു​സ്മ​ര​ണം

ച​ങ്ങ​നാ​ശേ​രി: മ​നു​ഷ്യമ​ന​സു​ക​ളി​ല്‍ മാ​ന​വി​ക​ത​യു​ടെ ദീ​പം തെ​ളി​ച്ച സാ​ഹി​ത്യ​കാ​ര​ന്‍ കെ.​കെ. പ​ടി​ഞ്ഞാ​റേ​പ്പു​റ​ത്തി​ന് ച​ങ്ങ​നാ​ശേ​രി​യി​ല്‍ ഉ​ചി​ത​മാ​യ സ്മാ​ര​കം ഉ​ണ്ടാ​ക​ണ​മെ​ന്ന് വി​നു ജോ​ബ് എം​എ​ല്‍​എ. ച​ങ്ങ​നാ​ശേ​രി പ്ര​സ്‌​ ക്ല​ബ് സം​ഘ​ടി​പ്പി​ച്ച പ​ത്രപ്ര​വ​ര്‍​ത്ത​ക​നും സാ​ഹി​ത്യ​കാ​ര​നു​മാ​യി​രു​ന്ന കെ.​കെ. പ​ടി​ഞ്ഞാ​റേ​പ്പു​റം അ​നു​സ്മ​ര​ണം പ്ര​സ്‌​ ക്ല​ബ് ഹാ​ളി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കെ.​കെ. പ​ടി​ഞ്ഞാ​റേ​പ്പു​റം ച​ങ്ങ​നാ​ശേ​രി​യു​ടെ സാം​സ്‌​കാ​രി​ക മേ​ഖ​ല​യ്ക്ക് ന​ല്‍​കി​യ സം​ഭാ​വ​ന​ക​ള്‍ അ​തു​ല്യ​മാ​ണെ​ന്നും എം​എ​ല്‍​എ കൂ​ട്ടി​ച്ചേ​ര്‍​ത്തു. പ്ര​സ്‌​ ക്ല​ബ് പ്ര​സി​ഡ​ന്‍റ് രാ​ജാ അ​ബ്ദു​ള്‍ ഖാ​ദ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡോ. ​ജെ​യിം​സ് മ​ണി​മ​ല മു​ഖ്യ അ​നു​സ്മ​ര​ണം ന​ട​ത്തി. മീ​ഡി​യ വി​ല്ലേ​ജ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റക്ട​ര്‍ ഫാ. ​ജോ​ഫി പു​തു​പ്പ​റ​മ്പി​ല്‍, മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ജോ​മി ജോ​സ​ഫ്, വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ കെ.എം. നെ​ജി​യ, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എ​ന്‍.​പി. കൃ​ഷ്ണ​കു​മാ​ര്‍, വി.​ജെ. ലാ​ലി, ഡോ. ​റൂ​ബി​ള്‍ രാ​ജ്, ജ​സ്റ്റി​ന്‍ ബ്രൂ​സ്, ജോ​സു​കു​ട്ടി കൂ​ട്ടം​പേ​രൂ​ര്‍, ജോ​സ​ഫ് പാ​യി​ക്കാ​ട​ന്‍, സി.​ജെ.​ജോ​സ​ഫ് എന്നിവർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up