x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൂ​മ്പു​ങ്ക​ല്‍ സ്റ്റാ​ന്‍​ലി ജോ​ര്‍​ജ് സ്മാ​ര​ക ട്രോ​ഫി ഫു​ട്‌​ബോ​ള്‍: എ​സ്ബി കോ​ള​ജ് ജേ​താ​ക്ക​ള്‍

വെബ് ഡെസ്ക്
Published: July 20, 2026 11:55 PM IST | Updated: July 20, 2026 11:55 PM IST

പ്രൈ​സ്മ​ണി ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണമെന്‍റ് കെ.​ടി. ചാ​ക്കോ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ച​ങ്ങ​നാ​ശേ​രി: എ​സ്ബി കോ​ള​ജി​ന്‍റെയും വൈ​എം​സി​എ​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച തൂ​മ്പു​ങ്ക​ല്‍ സ്റ്റാ​ന്‍​ലി ജോ​ര്‍​ജ് സ്മാ​ര​ക ട്രോ​ഫിക്കുവേണ്ടിയുള്ള ഓ​ള്‍ കേ​ര​ള ഫൈ​വ്‌​സ് പ്രൈ​സ്മ​ണി ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണമെന്‍റിൽ എ​സ്ബി കോ​ള​ജ് ജേ​താ​ക്ക​ളാ​യി. ഫൈ​ന​ലി​ല്‍ സോ​ക്ക​ര്‍ കു​റ്റ​പ്പു​ഴ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് എ​സ്ബി ജേ​താ​ക്ക​ളാ​യ​ത്. ഫു​ട്‌​ബോ​ള്‍ ക്ല​ബ് പാ​യി​പ്പാ​ട് ലൂ​സേ​ഴ്‌​സ് ഫൈ​ന​ലി​ല്‍ വി​ജ​യം നേ​ടി.

മു​ന്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഗോ​ള്‍​കീ​പ്പ​ര്‍ കെ.​ടി. ചാ​ക്കോ ടൂ​ര്‍​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​നു ജോ​ബ് എം​എ​ല്‍​എ സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ച്ചു. അ​തി​രൂ​പ​താ വി​കാ​രി ജ​ന​റ​ല്‍ മോ​ണ്‍. ആ​ന്‍റണി എ​ത്ത​യ്ക്കാട്ട് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കോ​ള​ജ് ബ​ര്‍​സാ​ര്‍ ഫാ. ​തോ​മ​സ് കാ​ഞ്ഞി​ര​വേ​ലി​ല്‍, വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് എം.​എം. മാ​ത്യു, സെ​ക്ര​ട്ട​റി പ്ര​ഫ. സോ​ജി ജോ​സ​ഫ്, ടോ​മി​ച്ച​ന്‍ അ​യ്യ​രു​കു​ള​ങ്ങ​ര, ഡോ. ​റോ​യ് ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up