വെരൂര്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ നടന്ന എസ്. ജാനകി അനുസ്മരണം
വെരൂര്‍: എസ്. ജാനകി പാടിയ പാട്ടുകള്‍ അഞ്ജലിയായി അര്‍പ്പിച്ച് അനുസ്മരണ സമ്മേളനം. വെരൂര്‍ പബ്ലിക് ലൈബ്രറി ഓഡിറ്റോറിയത്തിലാണ് വിശ്രുത ഗായിക എസ്. ജാനകി അനുസ്മരണം വേറിട്ട സമ്മേളനമായി മാറിയത്. ലൈബ്രറി പ്രസിഡന്റ് കെ.ജെ. ജോസഫ് അധ്യക്ഷത വഹിച്ചു.
നെടുകുന്നം സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ ജിജി ടെസ്, ലൈബ്രറി കൗണ്‍സില്‍ അംഗവും കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാനുമായ വി.ജെ. ലാലി അനുസ്മരണ പ്രസംഗം നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വീണ ദിലീപ്, എഴുത്തുകാരന് തോംസണ്‍ ആന്റണി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷേര്‍ലി തോമസ്, അഡ്വ. നവാസ്, ടോം കായിത്തറ, വര്‍ഗീസ് തൈക്കാട്ടുശേരി, ജോസി കൊന്നോത്ത്, ബെസ്റ്റിന് എന്നിവര്‍ പ്രസംഗിച്ചു.
ലിജോ മത്തായി, വിന്‍സി രാജേഷ്, ജയമ്മ ഷാജി, ജിഷ, ഫാഹിമ, അക്ഷിക റെജി, അന്ന ടോം, റോണി കൊന്നോത്ത് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.