Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shoots And Kills

America

ടെ​ക്സ​സി​ൽ 15 വ​യ​സുകാ​രൻ​ വി​ദ്യാ​ർ​ഥി അ​ധ്യാ​പി​ക​യെ വെ​ടി​വച്ചു കൊലപെടുത്തി

 ബു​ൾ​വെ​ർ​ഡെ (ടെ​ക്സ​സ്): ടെ​ക്സ​സി​ലെ ഹി​ൽ ക​ൺ​ട്രി കോ​ളേ​ജ് പ്രി​പ്പ​റേ​റ്റ​റി ഹൈ​സ്കൂ​ളി​ൽ അ​ധ്യാ​പി​ക​യെ വെ​ടി​വെ​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം 15 വ​യ​സ്സു​കാ​ര​നാ​യ വി​ദ്യാ​ർ​ഥി സ്വ​യം വെ​ടി​വച്ചു മ​രി​ച്ചു. പ​ഠ​ന​ത്തി​ൽ നേ​രി​ട്ടി​രു​ന്ന ക​ടു​ത്ത വെ​ല്ലു​വി​ളി​ക​ളും മാ​ർ​ക്ക് കു​റ​ഞ്ഞ​തു​മാ​ണ് ഈ ​ക​ടും​കൈ​യി​ലേ​ക്ക് വി​ദ്യാ​ർ​ഥി​യെ ന​യി​ച്ച​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

തി​ങ്ക​ളാ​ഴ്ച​യാ​ണ് സ്കൂ​ളി​നെ ന​ടു​ക്കി​യ ഈ ​സം​ഭ​വം ന​ട​ന്ന​ത്. വീ​ട്ടി​ൽ നി​ന്ന് കൊ​ണ്ടു​വ​ന്ന .357 റി​വോ​ൾ​വ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് വി​ദ്യാ​ർ​ഥി വെ​ടി​യു​തി​ർ​ത്ത​ത്.

വി​ദ്യാ​ർ​ഥി പ​ല വി​ഷ​യ​ങ്ങ​ളി​ലും പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു​വെ​ന്നും പ​ഠ​ന​സം​ബ​ന്ധ​മാ​യ സ​മ്മ​ർ​ദ്ദം അ​നു​ഭ​വി​ച്ചി​രു​ന്നു​വെ​ന്നും കോ​മ​ൽ കൗ​ണ്ടി ഷെ​രീ​ഫ് ഓ​ഫീ​സ് അ​റി​യി​ച്ചു. കു​ട്ടി​യു​ടെ ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി പോ​ലീ​സ് ക​ണ്ടു​കെ​ട്ടി.

പ​രി​ക്കേ​റ്റ അ​ധ്യാ​പി​ക ഇ​പ്പോ​ഴും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

സ്കൂ​ൾ ഡി​സ്ട്രി​ക്റ്റ് സൂ​പ്ര​ണ്ട് ജോ​ൺ ഇ. ​ചാ​പ്മാ​ൻ സം​ഭ​വ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും പി​ന്തു​ണ ന​ൽ​കാ​ൻ പ്ര​ത്യേ​ക കൗ​ൺ​സി​ലിം​ഗ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചൊ​വ്വാ​ഴ്ച സ്കൂ​ളി​ന് അ​വ​ധി ന​ൽ​കി. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രു​ത്തു​ന്ന​തി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

Latest News

Corehub Up