Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shop In

Kannur

മ​ണ​ക്ക​ട​വി​ൽ ക​ട​യിൽ ക​യ​റി വ്യാ​പാ​രി​യെ വെ​ട്ടി; പ്ര​തി​ക്കാ​യി തെ​ര​ച്ചി​ൽ

ആ​ല​ക്കോ​ട്: മ​ണ​ക്ക​ട​വി​ൽ ക​ട​യ്ക്കു​ള്ളി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി വ്യാ​പാ​രി​യെ യു​വാ​വ് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. മ​ണ​ക്ക​ട​വ് ടൗ​ണി​ൽ കോ​ൾ​ഡ് സ്റ്റോ​റേ​ജ് ന​ട​ത്തു​ന്ന പ​ട്ടാ​രി വി​ള​യി​ൽ വ​ർ​ഗീ​സി (70) നാ​ണ് വെ​ട്ടേ​റ്റ​ത്. ക​ഴു​ത്തി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വ​ർ​ഗീ​സി​നെ പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കാ​പ്പ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ചീ​ക്കാ​ടെ ഒ​ള​വ​ത്തൂ​ർ ഉ​ന്മേ​ഷ് (37) ആ​ണ് അ​ക്ര​മി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മു​ൻ വൈ​രാ​ഗ്യ കാ​ര​ണം കൊ​ല​പ്പെ​ടു​ത്ത​ണ​മെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ ക​ത്തി​യു​മാ​യി വ​ർ​ഗീ​സി​ന്‍റെ ക​ട​യ്ക്കു​ള്ളി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ പ്ര​തി ക​ഴു​ത്തി​ന് വെ​ട്ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ മാ​സം 26ന് ​ഉ​ന്മേ​ഷ് വ​ർ​ഗീ​സി​ന്‍റെ ക​ട​യി​ൽ ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. ഈ ​കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഉ​ന്മേ​ഷ് ജ​യി​ലി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത്. തു​ട​ർ​ന്ന് വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ മ​ണ​ക്ക​ട​വി​ലെ​ത്തി വ​ർ​ഗീ​സി​നെ വീ​ണ്ടും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം പ്ര​തി ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ൾ​ക്കാ​യി ആ​ല​ക്കോ​ട് പൊ​ലി​സ് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.

 

Latest News

Corehub Up