Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shops Looted

യു​വ​ജ​ന​പ്ര​ക്ഷോ​ഭം യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളിൽ വ്യാ​പി​ക്കു​ന്നു; സ​മ​രം അ​ക്ര​മാ​സ​ക്തം, ക​ട​ക​ൾ കൊ​ള്ള​യ​ടി​ച്ചു

പാ​രി​സ്: വ​ർ​ധി​ക്കു​ന്ന ജീ​വി​ത​ച്ചെ​ല​വു​ക​ൾ​ക്കെ​തി​രെ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളിൽ യു​വ​ജ​ന​പ്ര​ക്ഷോ​ഭം വ്യാ​പി​ക്കു​ന്നു. ഫ്രാ​ൻ​സ് കൂടാതെ ഇ​റ്റ​ലി, ബ​ൽ​ജി​യം, പോ​ർ​ച്ചു​ഗ​ൽ, അ​ൽ​ബേ​നി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലും ശ​നി​യാ​ഴ്ച സ​ർ​ക്കാ​ർ ​വി​രു​ദ്ധ റാ​ലി​ക​ൾ ന​ട​ന്നു. ശ​നി​യാ​ഴ്ച ഫ്രാ​ൻ​സി​ൽ എട്ടു ല​ക്ഷത്തോളം പേ​രാ​ണു തെ​രു​വി​ലി​റ​ങ്ങി​യ​ത്. പ​ല ന​ഗ​ര​ങ്ങ​ളി​ലും സ​മ​രം അ​ക്ര​മാ​സ​ക്ത​മാ​യി.

വ​ർ​ധി​ക്കു​ന്ന ജീ​വി​ത​ച്ചെ​ല​വു​ക​ൾ​ക്കെ​തി​രെ ഇ​റ്റ​ലി​യി​ലെ മി​ലാ​നി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​വും അ​ക്ര​മാ​സ​ക്ത​മാ​യി. ക​ട​ക​ൾ കൊ​ള്ള​യ​ടി​ച്ചു. ക​ല്ലേ​റു ന​ട​ത്തി​യ​വ​രെ പി​രി​ച്ചു​വി​ടാ​ൻ മി​ലാ​നി​ൽ ക​ണ്ണീ​ർ​വാ​ത​ക​വും ബൊ​ളോ​ന്യ​യി​ൽ ജ​ല​പീ​ര​ങ്കി​യും പ്ര​യോ​ഗി​ച്ചു. വ​ർ​ധി​ക്കു​ന്ന ജീ​വി​ത​ച്ചെ​ല​വു​ക​ൾ​ക്കും ഇ​ര​ട്ടി​യാ​യ വീ​ട്ടു​വാ​ട​ക​നി​ര​ക്കു​ക​ൾ​ക്കു​മെ​തി​രെ പ​തി​നാ​യി​ര​ങ്ങ​ളാ​ണ് ലി​സ്ബ​ണി​ൽ തെ​രു​വി​ലി​റ​ങ്ങി​യ​ത്.

പാ​രി​സി​ല​ട​ക്കം വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ ആ​ഡം​ബ​ര​ വ​സ്ത്ര​ശാ​ല​ക​ളും മൊ​ബൈ​ൽ ഷോ​പ്പു​ക​ളും സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളും കൊ​ള്ള​യ​ടി​ച്ചു. റോ​ഡു​ക​ളി​ൽ കാ​റു​ക​ൾ​ക്കു തീ​യി​ട്ടു. സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ​ക്കും പൊ​ലീ​സ് വാ​ഹ​ന​ങ്ങ​ൾ​ക്കും നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യി.

മാ​ഴ്സെ​യി​ൽ ക​റു​പ്പ​ണി​ഞ്ഞ പ്ര​ക്ഷോ​ഭ​ക​ർ സി​റ്റി​ഹാ​ളി​ൽ ക​ട​ന്നു ഭി​ത്തി​ക​ളി​ൽ മു​ദ്രാ​വാ​ക്യ​ങ്ങ​ളെ​ഴു​തി. ലി​മോ​ഷ് ന​ഗ​ര​ത്തി​ലെ ച​രി​ത്ര​പ്ര​ശ​സ്ത​മാ​യ സി​റ്റി​ഹാ​ളി​നു തീ​യി​ട്ടു. 1873 ൽ ​നി​ർ​മി​ച്ച സി​റ്റി​ഹാ​ൾ ഗോ​പു​രം പൂ​ർ​ണ​മാ​യും ക​ത്തി​യ​മ​ർ​ന്നു. ലി​യോ​ണി​ൽ ടൂ​റി​സ്റ്റ് ഓ​ഫി​സി​നു തീ​യി​ട്ടു. സംഭവത്തിൽ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലാ​യി 1200 പേ​ർ അ​റ​സ്റ്റി​ലാ​യി. അ​ടു​ത്ത​വ​ർ​ഷം പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് ഇ​മ്മാ​നു​വ​ൽ മ​ക്രോൺ സ​ർ​ക്കാ​രി​നെ​തി​രെ പ്ര​ക്ഷോ​ഭം ശ​ക്ത​മാ​യ​ത്.

സ​ർ​വ​ക​ലാ​ശാ​ലാ ഫീ​സ് വ​ർ​ധ​ന​യ്‌​ക്കെ​തി​രെ ബ​ൽ​ജി​യം ത​ല​സ്ഥാ​ന​മാ​യ ബ്ര​സ​ൽ​സി​ൽ സ​മ​രം ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ പി​രി​ച്ചു​വി​ടാ​ൻ പൊ​ലി​സ് ക​ണ്ണീ​ർ​വാ​ത​കം പ്ര​യോ​ഗി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി എ​ഡി റാ​മ​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ തു​ട​രു​ന്ന പ്ര​ക്ഷോ​ഭം അ​ൽ​ബേ​നി​യ​യി​ൽ അഞ്ച് ദി​വ​സം പി​ന്നി​ട്ടു. ശ​നി​യാ​ഴ്ച സ​മ​ര​ക്കാ​ർ​ക്കു​നേ​രെ പൊ​ലി​സ് റ​ബ​ർ ബു​ള്ള​റ്റു​ക​ൾ പ്ര​യോ​ഗി​ച്ചു.

Latest News

Corehub Up