Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shot Dead In The US

അമേരിക്കയിൽ രണ്ട് ഇന്ത്യക്കാർ വെടിയേറ്റു മരിച്ചു

വാ​​​​ഷിം​​​​ഗ്‌​​​​ട​​​​ൺ ഡി​​​​സി: അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ ക​​​​വ​​​​ർ​​​​ച്ചാ​​​​ശ്ര​​​​മ​​​​ങ്ങ​​​​ൾ​​​​ക്കി​​​​ടെ​​​​യു​​​​ണ്ടാ​​​​യ വെ​​​​ടി​​​​വ​​​​യ്പി​​​​ൽ ര​​​​ണ്ട് ഇ​​​​ന്ത്യ​​​​ൻ പൗ​​​​ര​​​​ന്മാ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. ടെ​​​​ന്ന​​​​സി​​​​യി​​​​ൽ ഗു​​​​ജ​​​​റാ​​​​ത്ത് വം​​​​ശ​​​​ജ​​​​നാ​​​​യ ക​​​​ട​​​​യു​​​​ട​​​​മ​​​​യും ന്യൂ​​​​യോ​​​​ർ​​​​ക്കി​​​​ൽ പ​​​​ഞ്ചാ​​​​ബ് സ്വ​​​​ദേ​​​​ശി​​​​യാ​​​​യ യു​​​​വാ​​​​വു​​​​മാ​​​​ണ് വെ​​​​ടി​​​​യേ​​​​റ്റ് മ​​​​രി​​​​ച്ച​​​​ത്.

ടെ​​​​ന്ന​​​​സി​​​​യി​​​​ലെ ജാ​​​​ക്സ​​​​ണി​​​​ൽ വ്യാ​​​​ഴാ​​​​ഴ്ച രാ​​​​ത്രി ഒ​​​​മ്പ​​​​തോ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു ആ​​​​ദ്യ സം​​​​ഭ​​​​വം. ഗു​​​​ജ​​​​റാ​​​​ത്തി​​​​ലെ മെ​​​​ഹ്സാ​​​​ന സ്വ​​​​ദേ​​​​ശി​​​​യാ​​​​യ സു​​​​രേ​​​​ഷ് പ​​​​ട്ടേ​​​​ൽ (62) ആ​​​​ണ് കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. ഇ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള ‘റി​​​​ഡ്ജ് ക്രെ​​​​സ്റ്റ് സെ​​​​ല്ലേ​​​​ഴ്സ് വൈ​​​​ൻ ആ​​​​ൻ​​​​ഡ് സ്പി​​​​രി​​​​റ്റ്സ്’ എ​​​​ന്ന സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ൽ മു​​​​ഖ​​​​മൂ​​​​ടി ധ​​​​രി​​​​ച്ചെ​​​​ത്തി​​​​യ അ​​​​ക്ര​​​​മി തോ​​​​ക്കു​​​​ചൂ​​​​ണ്ടി പ​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

പ​​​​ണം ന​​​​ൽ​​​​കി​​​​യെ​​​​ങ്കി​​​​ലും 19 കാ​​​​രി​​​​യാ​​​​യ മ​​​​ക​​​​ളു​​​​ടെ മു​​​​ന്നി​​​​ൽ വ​​​​ച്ച് സു​​​​രേ​​​​ഷ് പ​​​​ട്ടേ​​​​ലി​​​​നു​​​​നേ​​​​രേ അ​​​​ക്ര​​​​മി വെ​​​​ടി​​​​യു​​​​തി​​​​ർ​​​​ത്തു. അ​​​​ക്ര​​​​മി​​​​ക്കാ​​​​യി പോ​​​​ലീ​​​​സ് തെ​​​​ര​​​​ച്ചി​​​​ൽ ഊ​​​​ർ​​​​ജി​​​​ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

വെ​​​​ള്ളി​​​​യാ​​​​ഴ്ച രാ​​​​ത്രി പ​​​​ത്തോ​​​​ടെ ന്യൂ​​​​യോ​​​​ർ​​​​ക്കി​​​​ലെ ഈ​​​​സ്റ്റ് ന്യൂ​​​​യോ​​​​ർ​​​​ക്ക് സ്റ്റാ​​​​ൻ​​​​ലി അ​​​​വ​​​​ന്യൂ​​​​വി​​​​ന് സ​​​​മീ​​​​പ​​​​മാ​​​​യി​​​​രു​​​​ന്നു ര​​​​ണ്ടാ​​​​മ​​​​ത്തെ സം​​​​ഭ​​​​വം. പി​​​​സ ഡെ​​​​ലി​​​​വ​​​​റി ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നി​​​​ടെ ക​​​​വ​​​​ർ​​​​ച്ചാ​​​​ശ്ര​​​​മ​​​​ത്തി​​​​ലും വാ​​​​ക്കു​​​​ത​​​​ർ​​​​ക്ക​​​​ത്തി​​​​ലു​​​​മാ​​​​ണ് പ​​​​ഞ്ചാ​​​​ബി​​​​ലെ ക​​​​പൂ​​​​ർ​​​​ത്ത​​​​ല സ്വ​​​​ദേ​​​​ശി​​​​യും ക്വീ​​​​ൻ​​​​സി​​​​ൽ താ​​​​മ​​​​സ​​​​ക്കാ​​​​ര​​​​നു​​​​മാ​​​​യ ഗു​​​​ർ​​​​ദീ​​​​പ് സിം​​​​ഗ് (28) കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. തെ​​​​രു​​​​വി​​​​ൽ വ​​​​ച്ച് അ​​​​ക്ര​​​​മി​​​​യു​​​​മാ​​​​യി ത​​​​ർ​​​​ക്ക​​​​മു​​​​ണ്ടാ​​​​കു​​​​ന്ന​​​​തും നെ​​​​ഞ്ചി​​​​ൽ വെ​​​​ടി​​​​യേ​​​​റ്റ് വീ​​​​ഴു​​​​ന്ന​​​​തും സി​​​​സി​​​​ടി​​​​വി ദൃ​​​​ശ്യ​​​​ങ്ങ​​​​ളി​​​​ലു​​​​ണ്ട്.

ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ എ​​​​ത്തി​​​​ച്ചെ​​​​ങ്കി​​​​ലും ജീ​​​​വ​​​​ൻ ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​യി​​​​ല്ല. 13 വ​​​​ർ​​​​ഷം മു​​​​മ്പ് ക​​​​ടം വാ​​​​ങ്ങി​​​​യ പ​​​​ണ​​​​വു​​​​മാ​​​​യി അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ​​​​ത്തി​​​​യ ഗു​​​​ർ​​​​ദീ​​​​പ് കു​​​​ടും​​​​ബ​​​​ത്തി​​​​ന്‍റെ ഏ​​​​ക ആ​​​​ശ്ര​​​​യ​​​​മാ​​​​യി​​​​രു​​​​ന്നു.

Latest News

Corehub Up