Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Should Not Be Profit

സ്വകാര്യ സർവകലാശാലകൾ ലാഭമുണ്ടാക്കാനാകരുത്: സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ലാ​ഭ​മു​ണ്ടാ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി​യു​ടെ മു​ന്ന​റി​യി​പ്പ്. രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തെ ഓ​ഡി​റ്റ് ചെ​യ്ത സാ​മ്പ​ത്തി​ക രേ​ഖ​ക​ൾ, ഫ​ണ്ട് വി​നി​യോ​ഗം, ഫീ​സ് ഘ​ട​ന​ക​ൾ, മി​ച്ച നി​ക്ഷേ​പ​ങ്ങ​ൾ തു​ട​ങ്ങി​യ രേ​ഖ​ക​ൾ വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജ​സ്റ്റീ​സു​മാ​രാ​യ എ.​അ​മാ​നു​ള്ള, എ​ൻ.​വി. അ​ഞ്ജ​രി​യ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ നോ​യി​ഡ ആ​സ്ഥാ​ന​മാ​യു​ള്ള അ​മി​റ്റി സ​ർ​വ​ക​ലാ​ശാ​ല​ക്കെ​തി​രെ വി​ദ്യാ​ർ​ഥി​ക​ൾ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ഫീ​സ്, അ​ഡ്മി​ഷ​ൻ, ജീ​വ​ന​ക്കാ​രു​ടെ നി​യ​മ​നം, സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ൾ തു​ട​ങ്ങി​യ വി​വി​ധ വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ആ​റ് ആ​ഴ്ച​യ്ക്ക​കം കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളും സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

2025ൽ ​കേ​ര​ള സ്റ്റേ​റ്റ് പ്രൈ​വ​റ്റ് യൂ​ണി​വേ​ഴ്സി​റ്റീ​സ് (എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് ആ​ൻ​ഡ് റെ​ഗു​ലേ​ഷ​ൻ) ബി​ൽ നി​യ​മ​സ​ഭാ പാ​സാ​ക്കി​യെ​ങ്കി​ലും കേ​ര​ള​ത്തി​ൽ നി​ല​വി​ലി​തു​വ​രെ സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടി​ല്ല. അ​തേ​സ​മ​യം ഇ​ന്ത്യ​യി​ലാ​കെ 560ഓ​ളം സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ഉ​ണ്ടെ​ന്നാ​ണ് യു​ജി​സി​യു​ടെ ക​ണ​ക്ക്.

Latest News

Corehub Up